വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കാര്യവട്ടത്ത് ഇന്ത്യ തോറ്റത് VJD നിയമം പ്രകാരം — എന്താണ് ക്രിക്കറ്റിലെ VJD നിയമം?

ഇന്നലെ തിരുവനന്തപുരം കാര്യവട്ടം സ്‌റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ഇന്ത്യ എ ടീം നാലു റണ്‍സിനാണ് തോറ്റത്. മഴ കളിമുടക്കിയ മത്സരത്തില്‍ VJD നിയമം പ്രകാരം ദക്ഷിണാഫ്രിക്ക എ ടീമിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. എന്താണ് ഈ VJD നിയമം? നാലു റണ്‍സിന് ഇന്ത്യന്‍ സംഘം തോല്‍വി വഴങ്ങേണ്ടി വന്നപ്പോള്‍ പലരും ചോദിക്കാന്‍ തുടങ്ങി.

പൊതുവേ ക്രിക്കറ്റില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമമാണ് മഴ കളി തടസപ്പെടുത്തുന്ന സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കാറ്. എന്നാല്‍ ഇന്നലെ തീരുമാനം എടുത്തതാകട്ടെ VJD നിയമം അനുസരിച്ചും. ഈ അവസരത്തില്‍ VJD നിയമം എന്താണെന്നു ചുവടെ പരിശോധിക്കാം.

ഉപജ്ഞാതാവ് മലയാളി

DLS (ഡക്ക്‌വര്‍ത്ത്, ലൂയിസ്, സ്റ്റേണ്‍) സംവിധാനത്തിന് പകരമായ മറ്റൊരു മഴനിയമമാണ് VJD. മലയാളി സിവില്‍ എഞ്ചിനീയര്‍ വി ജയദേവനാണ് VJD നിയമത്തിന്റെ ഉപജ്ഞാതാവ്. ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിലാണ് VJD നിയമം ആദ്യമായി ഉപയോഗിച്ചത്. നിലവില്‍ തമിഴ്‌നാട് പ്രീമിയര്‍ ലിഗ് മത്സരങ്ങള്‍ VJD സംവിധാനത്തെ ആശ്രയിക്കുന്നുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ നാല്, അഞ്ച് പതിപ്പുകളില്‍ VJD നിയമം കടമെടുക്കാന്‍ നീക്കങ്ങളുണ്ടായിരുന്നെങ്കിലും നടന്നില്ല.

D/L നിയമം പിന്നീട് DLS നിയമമായി

പറഞ്ഞുവരുമ്പോള്‍ DLS നിയമത്തിന് പകരം VJD നിയമം കൊണ്ടുവരാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഒരിക്കല്‍ ആലോചിച്ചിരുന്നു. എന്നാല്‍ 2012 -ല്‍ ഐസിസി കമ്മിറ്റി VJD നിയമത്തെ നിഷ്‌കരുണം തള്ളി. D/L നിയമത്തില്‍ പിഴവുകളില്ലെന്നായിരുന്നു അന്ന് കമ്മിറ്റി നല്‍കിയ വിശദീകരണം. പക്ഷെ പിന്നീട് D/L നിയമം DLS നിയമമായി ഐസിസി പരിഷ്‌കരിച്ചതിന് ക്രിക്കറ്റ് പ്രേമികള്‍ സാക്ഷികളാണ്.

VJD നിയമത്തിന്റെ ഗുണങ്ങള്‍

VJD നിയമത്തിന്റെ ഗുണങ്ങള്‍

പരമ്പരയില്‍ ഇരു ടീമുകളും മുന്‍പ് കാഴ്ച്ചവെച്ച പ്രകടനം കൂടി അടിസ്ഥാനപ്പെടുത്തിയാണ് VJD നിയമം ഒരുങ്ങുന്നത്. എന്നാല്‍ DLS നിയമം ഇതു പരിശോധിക്കുന്നില്ല. ഇന്നിങ്‌സ് പുരോഗമിക്കുന്തോറും ടീമുകളുടെ സ്‌കോറിങ് നിരക്ക് വര്‍ധിക്കുമെന്ന തത്വം DLS മുറുക്കെപ്പിടിക്കുന്നു. ഇപ്രകാരമാണ് വിജയലക്ഷ്യം നിശ്ചയിക്കുന്നതും. എന്നാല്‍ എല്ലായ്‌പ്പോഴും ടീമുകളുടെ സ്‌കോറിങ് നിരക്കും പിന്നിട്ട ഓവറുകളുടെ എണ്ണവും തമ്മിലുള്ള അനുപാതം കൂടണമെന്നില്ല.

VJD നിയമം

ഈ അവസരത്തില്‍ DLS നിയമം പിന്തുടരുമ്പോള്‍ പ്രവചിക്കുന്ന വിജയലക്ഷ്യത്തില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം. മറുഭാഗത്ത് കൂടുതല്‍ ശാസ്ത്രീയമാണ് VJD നിയമം. ഇന്നിങ്‌സിനെ ഘട്ടം ഘട്ടമായാണ് ഇവിടെ വിലയിരുത്തുന്നത്. ഫീല്‍ഡിങ് നിയന്ത്രണങ്ങള്‍ മുഖവിലയ്‌ക്കെടുത്ത് ആദ്യ ഓവറുകളില്‍ ഉയര്‍ന്ന സ്‌കോറിങ് നിരക്ക് ടീമുകള്‍ക്ക് VJD നിയമം കല്‍പ്പിക്കും. മധ്യ ഓവറുകളില്‍ ഈ സ്‌കോറിങ് നിരക്ക് കുറച്ച് പ്രവചിച്ചും അവസാന ഓവറുകളില്‍ സ്‌കോറിങ് നിരക്ക് കൂട്ടിയുമാണ് VJD നിയമം വിജയലക്ഷ്യം തീരുമാനിക്കുന്നത്.

ആഷസ് 2019: സ്മിത്തിനെ പുറത്താക്കാന്‍ ഒരു വഴി മാത്രം... അത് തനിക്കറിയാം, വെളിപ്പെടുത്തി പോണ്ടിങ്

വിവിധ പാറ്റേണുകൾ

ഇതേസമയം, വിവിധ സ്‌കോറുകള്‍ക്ക് വെവ്വേറെ സ്‌കോറിങ് പാറ്റേണ്‍ VJD നിയമം ആവിഷ്‌കരിച്ചിട്ടുണ്ട്. അതായത് 100 റണ്‍സിന് താഴെയാണ് സ്‌കോറെങ്കില്‍ ഉപയോഗിക്കുന്ന പാറ്റേണായിരിക്കില്ല നൂറിനും ഇരുന്നൂറിനും ഇടയ്ക്ക് സ്‌കോറുള്ള സാഹചര്യത്തില്‍ ഉപയോഗിക്കുക.

DLS ഗ്രാഫില്‍ ഒരൊറ്റ വീക്ഷണം മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. എന്നാല്‍ VJD ഗ്രാഫില്‍ വരുമ്പോള്‍ രണ്ടു തലങ്ങളില്‍ കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തുന്നത് കാണാം.

ഇന്ത്യയെ വീഴ്ത്താന്‍ ദക്ഷിണാഫ്രിക്കന്‍ പടയൊരുക്കം... തയ്യാറെടുപ്പ് ഇങ്ങനെ, ഉറക്കമില്ലാ രാത്രികള്‍

VJD നിയമം പറയുന്നത്

ഒന്ന് മഴയ്ക്ക് മുന്‍പുള്ള ടീമിന്റെ സ്‌കോറിങ് നിരക്ക്. അതായത് ഓവറുകള്‍ പൂര്‍ണമായും കളിക്കാന്‍ ടീമിന് അവസരം ലഭിച്ചാലുള്ള സ്‌കോറിങ് നിരക്ക് ഒരുഭാഗത്ത് പ്രവചിക്കപ്പെടും. മറുഭാഗത്ത് ഓവറുകള്‍ ചുരുക്കിയാല്‍ സ്‌കോറിങ് നിരക്കില്‍ സംഭവിക്കുന്ന മാറ്റങ്ങളും VJD നിയമം പ്രവചിക്കും. സ്വാഭാവികമായും ഓവറുകളുടെ എണ്ണം കുറയുമ്പോള്‍ ടീമുകള്‍ തന്ത്രം മാറ്റിപ്പിടിക്കും. കൂടുതല്‍ സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കുമെന്ന ലളിതമായ തത്വമാണ് VJD നിയമം കണക്കിലെടുക്കുന്നത്.

വിജയലക്ഷ്യം ഇങ്ങനെ

ഇരുപതോവര്‍ വീതമുള്ള മത്സരങ്ങളില്‍ DLS നിയമവും VJD നിയമവും പ്രവചിക്കുന്ന സ്‌കോര്‍ ലക്ഷ്യം ചുവടെ കാണാം.

ടീം 1 സ്‌കോര്‍ — 150: DLS പ്രകാരം വിജയംലക്ഷ്യം 93; VJD പ്രകാരം വിജയലക്ഷ്യം 91

ടീം 1 സ്‌കോര്‍ — 200: DLS പ്രകാരം വിജയലക്ഷ്യം 124; VJD പ്രകാരം വിജയലക്ഷ്യം 118

ടീം 1 സ്‌കോര്‍ — 250: DLS പ്രകാരം വിജയലക്ഷ്യം 154; VJD പ്രകാരം വിജയലക്ഷ്യം 142

ടീം 1 സ്‌കോര്‍ — 300: DLS പ്രകാരം വിജയലക്ഷ്യം 163; VJD പ്രകാരം വിജയലക്ഷ്യം 163

ടീം 1 സ്‌കോര്‍ — 350: DLS പ്രകാരം വിജയലക്ഷ്യം 174; VJD പ്രകാരം വിജയലക്ഷ്യം 182

Story first published: Friday, September 6, 2019, 11:11 [IST]
Other articles published on Sep 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X