Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയെ വീഴ്ത്താന്‍ ദക്ഷിണാഫ്രിക്കന്‍ പടയൊരുക്കം... തയ്യാറെടുപ്പ് ഇങ്ങനെ, ഉറക്കമില്ലാ രാത്രികള്‍

ജൊഹാനസ്ബര്‍ഗ്: ഉജ്ജ്വല ഫോമില്‍ കളിക്കുന്ന ഇന്ത്യയെ എങ്ങന വീഴ്ത്തുമെന്ന ആശങ്കയിലാണ് ദക്ഷിണാഫ്രിക്കന്‍ ടീം ഇവിടേക്കു വരുന്നത്. ദക്ഷിണാഫ്രിക്കന്‍ ടീം ഈ മാസം ഇന്ത്യയില്‍ പര്യടനത്തിനായി എത്തുന്നുണ്ട്. മൂന്നു വീതം ടി20 മല്‍സരങ്ങളും ടെസ്റ്റുകളുമാണ് വിരാട് കോലിക്കും സംഘത്തിനുമെതിരേ ദക്ഷിണാഫ്രിക്ക കളിക്കുക.

ഇന്ത്യയെ എങ്ങനെ മറികടക്കുമെന്നതിനെക്കുറിച്ച് ആലോചിച്ച് തന്റെ ഉറക്കം നഷ്ടപ്പെട്ടതായി വെളിപ്പെടുത്തിയിരുക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ പുതിയ ടീം ഡയറക്ടറായ എനോക്ക് എന്‍ക്വാവെ.

മികച്ച ഫോര്‍മുല വേണം

മികച്ച ഫോര്‍മുല വേണം

അണിയറയ്ക്കു പിന്നില്‍ പലതും സംഭവിക്കുന്നുണ്ട്. ഇന്ത്യയിലേക്കു തിരിക്കും മുമ്പ് ഉചിതമായ ഫോര്‍മുല കണ്ടെത്തിയേ തീരൂവെന്നു എന്‍ക്വാവെ വ്യക്തമാക്കി. ശരിക്കും പറഞ്ഞാല്‍ ഉറക്കമില്ലാത്ത രാത്രികളായിരുന്നു. എന്നാല്‍ അതു നല്ലൊരു കാര്യത്തിനു വേണ്ടി ആയതിനാല്‍ വെല്ലുവിളിയായാണ് കണക്കാക്കുന്നത്. ടീം ഘടനയെക്കുറിച്ചും തന്ത്രങ്ങളെക്കുറിച്ചും മണിക്കൂറുകളാണ് ചര്‍ച്ച നടത്തിയത്. ടീമിന് ഏറ്റവും ഉചിതമായതു കണ്ടെത്തുന്നതിന് ഇതു സഹായിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറെ അധ്വാനം

ഏറെ അധ്വാനം

ഇന്ത്യന്‍ പര്യടനത്തിനുള്ള ടീമിനെ തയ്യാറാക്കാന്‍ ഏറെ അധ്വാനമാണ് നടത്തിയിട്ടുള്ളതെന്നു എന്‍ക്വാവെ പറയുന്നു. മികച്ച ഒത്തിണക്കമുള്ള ഒരു സംഘത്തെ തിരഞ്ഞെടുക്കുകയെന്നതായിരുന്നു മുന്നിലുണ്ടായിരുന്ന പ്രധാന ദൗത്യം. ശരിയായ ദിശയിലൂടെ തന്നെ മുന്നേറി ഒരു ടീം ഘടന സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.
ടി20 പരമ്പരയോടെയാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിനു തുടക്കമാവുന്നത്. മൂന്നു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പര ഒക്ടോബര്‍ രണ്ടിന് ആരംഭിക്കും.

ക്ലൂസ്‌നറുടെ സാന്നിധ്യം

ക്ലൂസ്‌നറുടെ സാന്നിധ്യം

മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്‌നറെ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് പരിശീലകനായി അടുത്തിടെ നിയമിച്ചിരുന്നു. ക്ലൂസ്‌നറുടെ സാന്നിധ്യം ടീമിന് ഏറെ ഗുണം ചെയ്യുമെന്ന് എന്‍ക്വാവെ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ അനുഭവസമ്പത്തുള്ള താരമാണ് ക്ലൂസ്‌നര്‍. നിശ്ചത ഓവര്‍ ക്രിക്കറ്റിനെ തന്റേതായ രീതിയിലാണ് അദ്ദേഹം സമീപിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ടി20 ലീഗുകളിലെ സജീവ സാന്നിധ്യമെന്നും എന്‍ക്വാവെ വിശദമാക്കി.

തയ്യാറെടുപ്പാണ് പ്രധാനം

തയ്യാറെടുപ്പാണ് പ്രധാനം

വിന്‍ഡീസില്‍ എല്ലാ ഫോര്‍മാറ്റുകളും തൂത്തുവാരിയെത്തുന്ന ഇന്ത്യന്‍ ടീമിനെക്കുറിച്ച് തങ്ങള്‍ ചിന്തിക്കുന്നില്ലെന്നും പര്യടനത്തിനു മുമ്പുള്ള തയ്യാറെടുപ്പിലാണ് മുഴുവന്‍ ശ്രദ്ധയെന്നും എന്‍ക്വാവെ പറയുന്നു. ഇന്ത്യയുടെ പ്രകടനം കാണാനോ വിലയിരുത്താനോയൊന്നും സമയം ലഭിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. പെര്‍ഫോമന്‍സ് അനാലിസ്റ്റായ പ്രസന്ന അഗോരമിനാണ് ഇതിന്റെ ചുമതല നല്‍കിയിട്ടുള്ളതെന്നും എന്‍ക്വാവെ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, September 5, 2019, 15:32 [IST]
Other articles published on Sep 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+