Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഷസ് 2019: സ്മിത്തിനെ പുറത്താക്കാന്‍ ഒരു വഴി മാത്രം... അത് തനിക്കറിയാം, വെളിപ്പെടുത്തി പോണ്ടിങ്

മാഞ്ചസ്റ്റര്‍: ലോക റാങ്കിങില്‍ ഒന്നാംസ്ഥാനത്തേക്കുള്ള തിരിച്ചുവരവ് തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയോടെയാണ് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത് ആഘോഷിച്ചത്. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഓസീസിനുവേണ്ടി 211 റണ്‍സ് സ്മിത്ത് നേടിയിരുന്നു. മുന്‍ നായകന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഒന്നാമിന്നിങ്‌സില്‍ 497 റണ്‍സെന്ന വമ്പന്‍ സ്‌കോറും അടിച്ചെടുത്തു.

സ്മിത്തിനെ വാനോളം പ്രശംസിച്ച് രംഗത്തു വന്നിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനുമായ റിക്കി പോണ്ടിങ്. സ്മിത്തിനെ പുറത്താക്കാനുള്ള വഴിയും നിര്‍ദേശിച്ചിരിക്കുകയാണ് അദ്ദേഹം.

എന്തൊരു ഇന്നിങ്‌സ്

എന്തൊരു ഇന്നിങ്‌സ്

അവിസ്മരണീയ ഇന്നിങ്‌സെന്നാണ് സ്മിത്തിന്റെ പ്രകടനത്തെ പോണ്ടിങ് വിശേഷിപ്പിച്ചത്. കളിക്കളത്തില്‍ സ്വയം അര്‍പ്പിച്ച് ഒരിക്കല്‍ക്കൂടി സ്മിത്ത് കളിക്കുന്നതാണ് കണ്ടത്. എതിരാളിക്കു വിക്കറ്റ് നല്‍കുന്ന ഒരു പിഴവും അദ്ദേഹം വരുത്തിയില്ല. കളിയില്‍ സ്മിത്തിന്റെ ഏകാഗ്രതയെ അവിശ്വസനീയമെന്നു മാത്രമേ വിശേഷിപ്പിക്കാനാവുകയുള്ളൂവെന്നും പോണ്ടിങ് വിശദമാക്കി.

എല്‍ബിഡബ്യുവായി മടക്കം

എല്‍ബിഡബ്യുവായി മടക്കം

അവസാനമായി കളിച്ച 99 ഇന്നിങ്‌സുകളില്‍ വെറും ഒമ്പത് തവണ മാത്രമാണ് സ്മിത്ത് എല്‍ബിഡബ്ല്യുവായി പുറത്തായിട്ടുള്ളതെന്നു പോണ്ടിങ് ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ സ്‌ട്രെയ്റ്റായി ബൗള്‍ ചെയ്താല്‍ സ്മിത്തിനെ പുറത്താക്കുക ദുഷ്‌കരമാണെന്നാണ് ഇത് തെളിയിക്കുന്നത്. ഓഫ് സ്റ്റംപിന് പുറത്തേക്കു പോവുന്ന പന്തുകളെറിഞ്ഞ് സ്മിത്തിനെ ഷോട്ട് കളിക്കാന്‍ നിര്‍ബന്ധിതനാക്കിയാല്‍ മാത്രമേ വിക്കറ്റ് വീഴ്ത്താന്‍ കഴിയുകയുള്ളൂവെന്നും പോണ്ടിങ് വിശദമാക്കി.

മുന്നില്‍ ബ്രാഡ്മാന്‍ മാത്രം

മുന്നില്‍ ബ്രാഡ്മാന്‍ മാത്രം

ഇംഗ്ലണ്ടിനെതിരേ ടെസ്റ്റിലെ സെഞ്ച്വറികളുടെയും ഡബിള്‍ സെഞ്ച്വറികളുടെയും കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ മുന്‍ ഓസീസ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ മാത്രമേ സ്മിത്തിനു മുന്നിലുള്ളൂവെന്നു പോണ്ടിങ് പറഞ്ഞു. ഇംഗ്ലണ്ടിനെതിരേ ബ്രാഡ്മാന്റെ ബാറ്റിങ് ശരാശരി 99.94 ആയിരുന്നെങ്കില്‍ സ്മിത്തിന്റേത് 64.64 ആണ്.
ബ്രാഡ്മാനും സ്മിത്തിനും തമ്മിലുള്ള അകലം കുറഞ്ഞു കൊണ്ടിരിക്കുകയാണന്നാണ് ചില ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നത്.

പുകഴ്ത്തി മാധ്യമങ്ങള്‍

പുകഴ്ത്തി മാധ്യമങ്ങള്‍

ആഷസിലെ നാലാം ടെസ്റ്റിലെ ഡബിള്‍ സെഞ്ച്വറി പ്രകടനത്തോടെ സ്മിത്തിനെ പ്രശംസിക്കുകയാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍. ബ്രാഡ്മാനൊപ്പം പേര് ചേര്‍ക്കുകയല്ല, മറിച്ച് ബ്രാഡ്മാന്റെ പേരിന്റെ സ്ഥാനത്ത് സ്മിത്തിന്റെ പേര് കൊടുക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോവുന്നതെന്നു ഓസ്‌ട്രേലിയയിലെ സീനിയര്‍ ക്രിക്കറ്റ് ലേഖകനായ ഗിഡിയോണ്‍ ഹെയ്ഗ് എഴുതുന്നു.

Story first published: Friday, September 6, 2019, 10:50 [IST]
Other articles published on Sep 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+