For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

4,4 വീണ്ടും 4, 4!! വരവറിയിച്ച് വീരുവിന്റെ മകന്‍, ഇന്ത്യന്‍ പേസറെ പഞ്ഞിക്കിട്ടു, വീഡിയോ

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ വീരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍ ഡിപിഎല്ലില്‍ (ഡല്‍ഹി പ്രീമിയര്‍ ലീഗ്) അരങ്ങറ്റത്തില്‍ തന്നെ ഇടിവെട്ട് ഇന്നിങ്‌സുമായി വരവറിയിച്ചിരിക്കുകയാണ്. ഏകദേശം 10 വര്‍ഷത്തോളം മുമ്പ് വീരു അവസാനമായി കളിച്ച ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഓപ്പണറായെത്തിയ ആര്യവീര്‍ അച്ഛന്റെ പെരുമ കാക്കുന്ന അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ചത്.

ബൗളര്‍മാരെ നിര്‍ഭയം നേരിട്ട ഈ 17 കാരന്‍ ഇന്ത്യയുടെ മുന്‍ പേസര്‍ നവദീപ് സെയ്‌നിയെ അടക്കം വെറുതെവിട്ടില്ല. 16 ബോളില്‍ അഞ്ചു നാലു ഫോറുകളടക്കം 22 റണ്‍സ് സ്‌കോര്‍ ചെയ്താണ് ആര്യവീര്‍ ക്രീസ് വിട്ടത്. താരത്തിന്റെ ബാറ്റിങ് വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായി മാറിയിരിക്കുകയാണ്.

ARYAVIR SEHWAG

Screenshot: Jiohotstar

കത്തിക്കയറി ആര്യവീര്‍

ഡിപിഎല്ലില്‍ ഈസ്റ്റ് ഡല്‍ഹി റൈഡേഴ്‌സിനെതിരേ സെന്‍ട്രല്‍ ഡല്‍ഹി കിങ്‌സിനു വേണ്ടിയാണ് ആര്യവീര്‍ സെവാഗ് ഓപ്പണറായി ക്രീസിലെത്തിയത്. എട്ടു ലക്ഷം രൂപയ്ക്കു കഴിഞ്ഞ ലേലത്തില്‍ ടീമിലെത്തിയ താരത്തിനു സീസണിലെ ആദ്യത്തെ ഒമ്പതു മല്‍സരങ്ങളിലും ബെഞ്ചിലായിരുന്നു സ്ഥാനം. ഒടുവില്‍ പത്താം റൗണ്ടില്‍ ജൂനിയര്‍ വീരുവിനെ പരീക്ഷിക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.

തനിക്കു ലഭിച്ച അവസരം മുതലാക്കിയ ആര്യവീര്‍ ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ കാക്കുന്നതിനൊപ്പം കാണികളെയും കൈയിലെടുത്തു. കൗശല്‍ സുമനോടൊപ്പം ഓപ്പണറായി കളിച്ച താരം അല്‍പ്പം പതിഞ്ഞ താളത്തിലാണ് തുടങ്ങിയത്. ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ നവദീപ് സെയ്‌നിയെറിഞ്ഞ ആദ്യ ഓവറില്‍ രണ്ടു ബോള്‍ നേരിട്ട ആര്യവീറിനു റണ്ണൊന്നുമെടുക്കാനായില്ല. രോാഹിത് യാദവിന്റെ അടുത്ത ഓവറില്‍ രണ്ടു ബോളില്‍ നേടിയത് സിംഗിള്‍ മാത്രം.

ഡിപിഎല്ലില്‍ ആര്യവീര്‍ സെവാഗിന്റെ ബാറ്റിങ് വീഡിയോ കാണാം

പക്ഷെ സെയ്‌നിയെറിഞ്ഞ മൂന്നാമത്തെ ഓവറില്‍ ആര്യവീര്‍ താന്‍ വീരുവിന്റെ മകന്‍ തന്നെയാണെന്നു കാണിച്ചുതന്നു. ഇന്ത്യക്കു വേണ്ടി ടെസ്റ്റിലും വൈറ്റ് ബോള്‍ ക്രിക്കറ്റിലുമെല്ലാം കളിച്ച അനുഭവസമ്പത്തുള്ള സെയ്‌നിയുടെ ആദ്യ രണ്ടു ബോളും ജൂനിയര്‍ വീരു അതിര്‍ത്തി കടത്തി. ആദ്യ ബോള്‍ ഡീപ്പ് എക്‌സ്ട്രാ കവറിലൂടെയാണ് ഫോറിലേക്കു പാഞ്ഞത്.

അടുത്ത ബോളില്‍ ക്രീസിനു പുറത്തേക്കു ചാടിയിറങ്ങിയ ആര്യവീര്‍ എക്‌സ്ട്രാ കവറിനും ലോങ്ഓഫിനുമിടയിലൂടെ കിടിലനൊരു ഷോട്ടിലൂടെ അടുത്ത ഫോറും കണ്ടെത്തുകയായിരുന്നു. അതിനു ശേഷം അഞ്ചാം ഓവറിലും ആര്യവീര്‍ തുടര്‍ച്ചയായി രണ്ടു ബോളില്‍ വീണ്ടും ഫോറുകളടിച്ചു. ഇത്തവണ ബൗളര്‍ ഇടംകൈയന്‍ സ്പിന്നറായ റോണക് വഗേലയായിരുന്നു.

ഓവറിലെ ആദ്യ ബോളില്‍ തേര്‍ഡ് മാനിലൂടെ ആര്യവീര്‍ ബൗണ്ടറി കടത്തി. അടുത്ത ബോളില്‍ ലോങ്ഓണിലൂടെയാണ് താരം ബൗണ്ടറിയിലെത്തിച്ചത്. പക്ഷെ അധികനേരം കാണികളെ രസിപ്പിക്കാന്‍ ജൂനിയര്‍ വീരുവിനായില്ല. ഈ ഓവറിലെ നാലാമത്തെ ബോളില്‍ താരം പുറത്താവുകയായിരുന്നു. മായങ്ക് റാവത്തിനു ക്യാച്ച് സമ്മാനിച്ചാണ് ആര്യവീര്‍ ക്രീസ് വിട്ടത്.

VIRENDER SEHWAG SON

അതേസമയം, കഴിഞ്ഞ ഡിപിഎല്‍ ലേലത്തില്‍ വലിയ ഡിമാന്റ് ആര്യവീറിനു ലഭിച്ചിരുന്നു. വീരുവിന്റെ മകനെ റാഞ്ചാന്‍ പല ഫ്രാഞ്ചൈസികളും താല്‍പ്പര്യം കാണിച്ച് മുന്നോട്ടുവന്നു. ഒടുവില്‍ എട്ടു ലക്ഷം രൂപയ്ക്കു കൗമാര താരത്തെ സെന്‍ട്രല്‍ ഡല്‍ഹി കിങ്‌സ് സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം വിനൂമങ്കാദ് ട്രോഫിയില്‍ ഡല്‍ഹി ജൂനിയര്‍ ടീമിനായി ആര്യവീര്‍ അരങ്ങേറിയിരുന്നു. ടീം ആറു വിക്കറ്റിനു ജയിച്ച കളിയില്‍ താരം 49 റണ്‍സും സ്‌കോര്‍ ചെയ്തു.

കുറച്ചു മാസങ്ങള്‍ക്കു ശേഷം കൂച്ച് ബെഹര്‍ ട്രോഫിയില്‍ ഡബിള്‍ സെഞ്ച്വറിയുമായി ആര്യവീര്‍ വാര്‍ത്തകളില്‍ നിറഞ്ഞു. 309 ബോളില്‍ 297 റണ്‍സാണ് താരം വാരിക്കൂട്ടിയത്. 51 ഫോറുകളും മൂന്നു സിക്‌സറുകളും ഇതിലുള്‍പ്പെടും. വെറും മൂന്നു റണ്‍സിനു ട്രിപ്പിള്‍ സെഞ്ച്വറിയെന്ന മാജിക്കല്‍ നേട്ടം വീരുവിനു കൈവിടേണ്ടി വരികയായിരുന്നു.

Story first published: Thursday, August 28, 2025, 6:53 [IST]
Other articles published on Aug 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+