Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: സിഎസ്‌കെ ക്യാപ്റ്റനാവാനിരുന്നത് സെവാഗ്! ധോണിക്കു നറുക്കുവീഴാന്‍ കാരണം ബദ്രി പറയുന്നു

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകസ്ഥാനത്തു ഇതിഹാസ താരം എംഎസ് ധോണിക്കു പകരം മറ്റെരാളെ ക്രിക്കറ്റ് പ്രേമികള്‍ക്കു ചിന്തിക്കാനാവുമോ? കാരണം സിഎസ്‌കെയെന്നാല്‍ അതു ധോണിയുടെ ടീമാണ്. അത്രത്തോളം വലുതാണ് അദ്ദേഹവും സിഎസ്‌കെയും ഫ്രാഞ്ചേസിയും തമ്മിലുള്ള ബന്ധം. എന്നാല്‍ യഥാര്‍ഥത്തില്‍ ധോണിയായിരുന്നില്ല സിഎസ്‌കെയുടെ ക്യാപ്റ്റനാവേണ്ടിയിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ബാറ്റ്‌സ്മാന്‍ എസ് ബദ്രിനാഥ്.

1

2008ലെ പ്രഥമ ഐപിഎല്‍ മുതല്‍ വരാനിരിക്കുന്ന 13ാം സീസണിലും ധോണി തന്നെയാണ് സിഎസ്‌കെയുടെ അമരക്കാരന്‍. പക്ഷെ പ്രഥമ സീസണില്‍ ധോണിയെ ആയിരുന്നില്ല നായകസ്ഥാനത്തേക്കു സിഎസ്‌കെ മാനേജ്‌മെന്റ് നോട്ടമിട്ടു വച്ചിരുന്നതെന്ന് ബദ്രിനാഥ് വ്യക്തമാക്കി.

ക്യാപ്റ്റനാവാനിരുന്നത് വീരേന്ദര്‍ സെവാഗ്

ക്യാപ്റ്റനാവാനിരുന്നത് വീരേന്ദര്‍ സെവാഗ്

ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗായിരുന്നു പ്രഥമ ഐപിഎല്ലില്‍ സിഎസ്‌കെയുടെ നായകന്‍ ആവേണ്ടിയിരുന്നതെന്ന് ബദ്രിനാഥ് വെളിപ്പെടുത്തി. സിഎസ്‌കെ ടീം മാനേജ്‌മെന്റിനു താല്‍പ്പര്യം സെവാഗിനോടായിരുന്നു. എന്നാല്‍ സിഎസ്‌കെ താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ തന്റെ ഹോം ഫ്രാഞ്ചൈസിയായ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു (ഇപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്) വേണ്ടി കളിക്കാനാണ് ആഗ്രഹമെന്ന് സെവാഗ് അറിയിക്കുകയായിരുന്നു. ഡല്‍ഹിയില്‍ വളരുകയും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുകയും ചെയ്ത തനിക്കു അവരുമായാണ് കൂടുതല്‍ അടുപ്പമെന്നും സെവാഗ് സിഎസ്‌കെയെ ബോധ്യപ്പെടുത്തിയതായി ബദ്രിനാഥ് വിശദമാക്കി.

ധോണിയെ എത്തിക്കാന്‍ കാരണം

ധോണിയെ എത്തിക്കാന്‍ കാരണം

2008ലെ ലേലത്തില്‍ അന്നത്തെ റെക്കോര്‍ഡ് തുകയായ ആറു കോടി രൂപയ്ക്കായിരുന്നു ധോണിയെ സിഎസ്‌കെയെ സ്വന്തമാക്കിയത്. സെവാഗ് താല്‍പ്പര്യമില്ലെന്ന് അറിയിച്ചതോടെ പകരമാര് എന്നതിനെക്കുറിച്ച് സിഎസ്‌കെ ആലോചിച്ചു. അപ്പോഴാണ് തൊട്ടുമുമ്പത്തെ വര്‍ഷം ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്കു നയിച്ച ക്യാപറ്റനായ ധോണിയില്‍ ശ്രദ്ധ പതിയുന്നത്. ഇന്ത്യയെ ലോകചാംപ്യന്‍മാരാക്കിയെന്നതാണ് ധോണിക്കു വേണ്ടി അന്നു ആറു കോടി രൂപ ചെലവഴിക്കാന്‍ സിഎസ്‌കെയെ പ്രേരിപ്പിച്ചതെന്നും ബദ്രിനാഥ് വ്യക്തമാക്കി.
ധോണിയുടെ കരിയറിലെ ആദ്യത്തെ പ്രധാനപ്പെട്ട നേട്ടമായിരുന്നു 2007ലെ ടി20 ലോകകപ്പ് വിജയം. പല സീനിയര്‍ താരങ്ങളും ടൂര്‍ണമെന്റില്‍ നിന്നും മാറിനിന്നതോടെയായിരുന്നു ധോണിക്കു കീഴില്‍ ഒരു പരീക്ഷണ ടീമിനെ ഇന്ത്യ ഇറക്കിയത്.

ഒരു കല്ല് കൊണ്ട് മൂന്നു പക്ഷികളുടെ കഥ കഴിച്ചു

ഒരു കല്ല് കൊണ്ട് മൂന്നു പക്ഷികളുടെ കഥ കഴിച്ചു

ഒരൊറ്റ കല്ല് കൊണ്ട് മൂന്നു പക്ഷികളുടെ കഥ കഴിക്കുന്നതിനു തുല്യമായിരുന്നു ധോണിയുടെ സിഎസ്‌കെയിലേക്കുള്ള വരവെന്ന് ബദ്രിനാഥ് അഭിപ്രായപ്പെട്ടു. ഇതിനുള്ള കാരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നൂ.
ഒന്നാമത്തേത് ലോകം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനാണ് ധോണിയെന്നതാണ്. അദ്ദേഹം സ്വന്തമാക്കിയിട്ടില്ലാത്ത ഒരു ട്രോഫി പോലുമില്ല. രണ്ടാമത്തേത് ധോണി മികച്ച ഫിനിഷറാണെന്നതാണ്. ടി20യില്‍ ഒരു മികച്ച ഫിനിഷറുടെ സാന്നിധ്യം വളരെ പ്രധാനമാണ്. ഈ റോളിലും ധോണി കസറി. ഇനി മൂന്നാമത്തേത് ധോണിയുടെ വിക്കറ്റ് കീപ്പിങിലെ മിടുക്കാണ്. ലോകം കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളെന്നു തെളിയിച്ചയാള്‍ കൂടിയാണ് ധോണ്. അങ്ങനെ ക്യാപ്റ്റന്‍, ഫിനിഷര്‍, വിക്കറ്റ് കീപ്പര്‍ തുടങ്ങി മൂന്നു റോളിലേക്കും ധോണി സിഎസ്‌കെയുടെ ഹീറോയിയായി മാറിയതായും ബദ്രിനാഥ് പറഞ്ഞു.

Story first published: Saturday, September 12, 2020, 16:53 [IST]
Other articles published on Sep 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+