Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീരു ആരാധകരെ...ആഹ്ലാദിപ്പിന്‍! സെവാഗിന്റെ പാതയില്‍ മകനും- വെടിക്കെട്ട് താരം വരുന്നു

1

ന്യൂഡല്‍ഹി: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് വീരേന്ദര്‍ സെവാഗ്. അതിവേഗം റണ്‍സുയര്‍ത്തുന്ന സെവാഗിനെപ്പോലെ പ്രതിഭയുള്ള താരങ്ങള്‍ വളരെ കുറവാണെന്ന് തന്നെ പറയാം. ഭയമില്ലാതെ ഏത് ബൗളറേയും നേരിടുന്ന സെവാഗിനെ ബാറ്റിങ് ലോകത്തെ വിനാശകാരിയെന്നാണ് വിശേഷിപ്പിച്ചിരുന്നത്.

മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കുകയും 2007, 2011 ലോകകപ്പ് നേട്ടങ്ങളില്‍ ഭാഗമാവുകയും ചെയ്ത സെവാഗ് ഇപ്പോള്‍ വിരമിക്കല്‍ ജീവിതം നയിക്കുകയാണ്. ക്രിക്കറ്റ് നിരൂപകനായി ഇപ്പോഴും സജീവമാണെങ്കിലും ക്രിക്കറ്റുമായി ബന്ധപ്പെട്ട് മറ്റ് ചുമതലകളൊന്നും നിലവില്‍ സെവാഗിനില്ല.

സെവാഗിന്റെ പകരക്കാരനായി ഇന്ത്യക്ക് വെടിക്കെട്ട് ഓപ്പണറായി ലഭിച്ച താരമാണ് രോഹിത് ശര്‍മയെങ്കിലും സെവാഗിന്റെ ആരാധകര്‍ക്ക് സെവാഗിന്റെ ഉത്തമ പകരക്കാരനായി രോഹിത്തിനെ കാണാനായിട്ടില്ല. ഇപ്പോഴിതാ തന്റെ മകന്‍ ഐപിഎല്ലില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സെവാഗ്.

15വയസുകാരനായ ആര്യവീര്‍ ഐപിഎല്ലില്‍ കളിക്കണമെന്ന ആഗ്രഹത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നാണ് സെവാഗ് പറയുന്നത്. ഐപിഎല്ലില്‍ കളിച്ച് ഇന്ത്യന്‍ ടീമിലേക്കെത്താന്‍ ഇന്ന് യുവതാരങ്ങള്‍ക്ക് സാധിക്കുമെന്നും സെവാഗ് പറഞ്ഞു.

ഐപിഎല്ലിലൂടെ ശ്രദ്ധ നേടിയെടുക്കാം

ഐപിഎല്ലിലൂടെ ശ്രദ്ധ നേടിയെടുക്കാം

ഏറ്റവും കൂടുതല്‍ യുവതാരങ്ങളെ പിന്തുണക്കുന്ന ടൂര്‍ണമെന്റാണ് ഐപിഎല്‍. നേരത്തെ രഞ്ജി ട്രോഫിയിലെ പ്രകടനങ്ങള്‍ക കാര്യമായ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഐപിഎല്ലില്‍ തിളങ്ങിയാല്‍ താരങ്ങള്‍ക്ക് ശ്രദ്ധ നേടിയെടുക്കാനാവും.

പ്രതിഭ തെളിയിക്കാനുള്ള അവസരം ഇവിടെയുണ്ട്. അധികം വൈകാതെ ഇന്ത്യന്‍ ടീമിലെത്താനും സാധിക്കും. ഐപിഎല്ലിന്റെ വരവോടെയാണ് ഗ്രാമങ്ങളിലെ കുട്ടികള്‍പോലും ക്രിക്കറ്റിനെക്കുറിച്ച് ഗൗരവമായി സംസാരിക്കാന്‍ തുടങ്ങിയത്.

ഐപിഎല്ലില്‍ പങ്കെടുക്കുന്നതിനായി കഴിവിന്റെ പരമാവധി താരങ്ങള്‍ പുറത്തെടുക്കുന്നു. എന്റെ മകനാണ് അതിന് ഏറ്റവും നല്ല ഉദാഹരണം. അവന് ക്രിക്കറ്റ് താരമാവാനാണ് ആഗ്രഹം. 15 വയസാണ് എന്റെ മകന്റെ പ്രായം. അവന്‍ ഇപ്പോള്‍ ഐപിഎല്ലില്‍ കളിക്കുന്നതിനായി കഠിനമായി പരിശീലനം നടത്തുന്നു-സെവാഗ് പറഞ്ഞു.

Also Read: പന്തെറിയുക കടുപ്പം, മൂന്ന് ബാറ്റ്‌സ്മാന്‍മാരെക്കുറിച്ച് ട്രന്റ് ബോള്‍ട്ട്! ഒരു ഇന്ത്യക്കാരനും

ഐപിഎല്ലില്‍ മികച്ച മത്സരങ്ങള്‍ നടക്കുന്നു

ഐപിഎല്ലില്‍ മികച്ച മത്സരങ്ങള്‍ നടക്കുന്നു

ഐപിഎല്ലിലെ ടീമുകള്‍ക്ക് മികച്ച മത്സരബുദ്ധിയാണുള്ളത്. ഇത് ടൂര്‍ണമെന്റിന്റെ നിലവാരം ഉയര്‍ത്തുന്നു. എല്ലാ രാജ്യങ്ങളിലുള്ളവരും ഐപിഎല്‍ കളിക്കാന്‍ താല്‍പര്യപ്പെടുന്നു. ഐപിഎല്ലില്‍ മികവ് കാട്ടുന്നത് അന്താരാഷ്ട്ര ടീമുകള്‍ പോലും പരിഗണിക്കുന്നു.

പ്രതിഭയുള്ളവര്‍ക്ക് വളര്‍ന്നുവരാന്‍ സാധിക്കുമെന്നതാണ് എടുത്തു പറയേണ്ടത്. ഗ്രാമങ്ങളില്‍ നിന്ന് പോലും ക്രിക്കറ്റ് സ്വപ്‌നം കണ്ട് ഐപിഎല്ലിലെത്തിയവരുണ്ട്. ഇനിയും എത്താന്‍ യുവ താരങ്ങള്‍ കാത്തിരിക്കുകയാണ്. ഐപിഎല്‍ യുവതാരങ്ങള്‍ക്ക് വലിയ പ്രതീക്ഷയാവുന്നു'- സെവാഗ് പറഞ്ഞു.

സെവാഗിനെപ്പോലെയാവുമോ മകനും

സെവാഗിനെപ്പോലെയാവുമോ മകനും

സെവാഗ് ലോക ക്രിക്കറ്റിനെ വിറപ്പിച്ച ബാറ്റ്‌സ്മാനാണ്. മകനും ഇതുപോലെയാവുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 15 വയസുകാരനായ സെവാഗിന്റെ മകന്‍ ആര്യവീറിനും ഇഷ്ടം ബാറ്റിങ്ങാണ്. ആക്രമിച്ച് കളിക്കുന്ന ശൈലിയാണ് മകന്റെയും.

അടുത്ത നാല് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഐപിഎല്ലിലേക്കെത്താന്‍ സെവാഗിന്റെ മകന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഒരുനാള്‍ അച്ഛന്‍ കളിച്ചതുപോലെ ഇന്ത്യന്‍ അദ്ദേഹത്തിന്റെ മകനും ഓപ്പണിങ്ങില്‍ കളിക്കുമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

എന്തായാലും സെവാഗിന്റെ മകനായതിനാല്‍ത്തന്നെ ഐപിഎല്ലിലെങ്കിലും താരം വരവറിയിച്ചേക്കും. ഭാവിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായിത്തന്നെ കളിച്ച് ഐപിഎല്ലിലേക്കെത്താന്‍ ആര്യവീറിന് സാധിക്കുമോയെന്നതും കണ്ടറിയേണ്ടതാണ്.

Also Read: IND vs AUS: സൂപ്പര്‍ താരങ്ങള്‍! പക്ഷെ ഇന്ത്യക്കായി 100 ടെസ്റ്റ് കളിക്കാനാകില്ല- മൂന്ന് പേരിതാ

സച്ചിന്റെ മകനും ദ്രാവിഡിന്റെ മകനും

സച്ചിന്റെ മകനും ദ്രാവിഡിന്റെ മകനും

സെവാഗിന്റെ മകനെപ്പോലെ തന്നെ മറ്റ് ചില മുന്‍ സൂപ്പര്‍ താരങ്ങളുടെ മക്കളും അച്ഛന്റെ പാതയിലൂടെ എത്തുന്നുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഇതിനോടകം മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായുണ്ട്.

അധികം വൈകാതെ താരത്തിന് അരങ്ങേറ്റം നടത്താനായേക്കും. രാഹുല്‍ ദ്രാവിഡിന്റെ മകന്‍ ജൂനിയര്‍ ക്രിക്കറ്റില്‍ തിളങ്ങുന്നുണ്ട്. ഇതില്‍ ആരൊക്കെ ദേശീയ ക്രിക്കറ്റിലേക്കെത്തുമെന്നത് കാത്തിരുന്ന് കാണാം.

Story first published: Friday, February 17, 2023, 16:13 [IST]
Other articles published on Feb 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+