For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്യാപ്റ്റന്‍സിയില്ല, ടീമില്‍ കോലിയുടെ റോളെന്ത്? 'സച്ചിനാവണമെന്ന്' സെവാഗ് !

ടി20 ടീമിന്റെ ക്യാപ്റ്റന്‍സി അദ്ദേഹമൊഴിഞ്ഞിരുന്നു

ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പടിയിറങ്ങിയ വിരാട് കോലിയുടെ പുതിയ റോള്‍ എന്തായിരിക്കണമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ടി20 ലോകകപ്പിനു ശേഷം ഈ ഫോര്‍മാറ്റില്‍ നായകസ്ഥാനമൊഴിയുമെന്ന് കോലി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ പോലും കാണാതെ പുറത്തായതോടെ ഇതു നേരത്തേ അവസാനിക്കുകയും ചെയ്യുകയായിരുന്നു.

ന്യൂസിലാന്‍ഡിനെതിരേ 17 മുതല്‍ നാട്ടില്‍ നടക്കാനിരിക്കുന്ന അടുത്ത ടി20 പരമ്പരയില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നിക്കുന്നത്. വൈസ് ക്യാപ്റ്റനായി കെഎല്‍ രാഹുലിനെയും നിയമിച്ചിരുന്നു. കോലിക്കു പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്.

 സച്ചിന്റെ റോള്‍

സച്ചിന്റെ റോള്‍

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും തന്റെ ഓപ്പണിങ് പങ്കാളിയുമായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറെ മാതൃകയാക്കാനാണ് കോലിയെ സെവാഗ് ഉപദേശിച്ചിരിക്കുന്നത്. വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ക്കു കീഴില്‍ കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തിട്ടുള്ളയാളാണ് സച്ചിനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യക്കു പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും ലഭിച്ചിരിക്കുകയാണ്. വിരാട് ഇവര്‍ക്കൊപ്പം തന്നെയുണ്ടാവും. ശരിയെന്നു കരുതുന്ന തന്റെ അഭിപ്രായങ്ങള്‍ പുതിയ ക്യാപ്റ്റനുമായി അദ്ദേഹത്തിനു പങ്കുവയ്ക്കാം. സച്ചിനും ഇങ്ങനെയായിരുന്നു. ദീര്‍ഘകാലം വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ക്കു കീഴില്‍ അദ്ദേഹം കളിച്ചു. എല്ലാ സമയങ്ങളിലും സച്ചിന്‍ തന്റെ ചിന്തകളും നിര്‍ദേശങ്ങളും അവരുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അത് നടപ്പാക്കണമോ, വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ക്യാപ്റ്റനാണ്. ഏറെക്കാലമായി ഒരുമിച്ചുള്ള താനും രോഹിത്തുമാണ് ടീമിന്റെ ലീഡര്‍മാരെന്നു വിരാട് പറയാന്‍ കാരണവും ഇതാണ്. ടീമിലുള്ളയിടത്തോളം കാലം യുവതാരങ്ങളെയും ക്യാപ്റ്റനെയുമെല്ലാം ഇവര്‍ സഹായിക്കുകയും ചെയ്യുമെന്നും സെവാഗ് നിരീക്ഷിച്ചു.

 യുവതാരം വൈസ് ക്യാപ്റ്റനാവണം

യുവതാരം വൈസ് ക്യാപ്റ്റനാവണം

യുവതാരത്തെയാണ് എല്ലായ്‌പ്പോഴും വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കേണ്ടതെന്നും അയാളെ നായകസ്ഥാനത്തേക്കു വളര്‍ത്തിക്കൊണ്ടു വരണമെന്നും താന്‍ നേരത്തേയും പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യമാണെന്നു സെവാഗ് വ്യക്തമാക്കി. അങ്ങനെ വന്നാല്‍ വൈസ് ക്യാപ്റ്റനാനാവുന്നയാള്‍ക്കു പിന്നീട് നായകസ്ഥാനത്തേക്കു വരുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാവുമെന്നും വീരു നിരീക്ഷിച്ചു.
എംഎസ് ധോണിയെ ഇന്ത്യന്‍ ടീമിന്റെ നായകനാക്കിയപ്പോള്‍ ഞാനായിരുന്നു വൈസ് ക്യാപ്റ്റന്‍. എന്നാല്‍ എനിക്കു പകരം ഒരു യുവാരത്തെ ഈ റോള്‍ ഏല്‍പ്പിക്കണമെന്നു സെലക്ടര്‍മാരോടും ബോര്‍ഡിനോടും അഭ്യര്‍ഥിച്ചിരുന്നു. പ്രത്യേകിച്ചു റോളില്ലെങ്കിലും ഞാന്‍ എന്റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുമെന്നും അവരെ ധരിപ്പിച്ചു. യുവതാരം വൈസ് ക്യാപ്റ്റനാവുകയാണെങ്കില്‍ ധോണി ഒഴിയുമ്പോള്‍ ഞാനല്ല, അയാളായിരിക്കും അടുത്ത ക്യാപ്റ്റനാവുന്നത്. പക്ഷെ എന്റെ അഭ്യര്‍ഥനയും നിര്‍ദേശങ്ങളുമൊന്നും അവര്‍ കേട്ടില്ല. ഇപ്പോള്‍ വിരാട് പറയുന്നതും ഇതു തന്നെയാണ്. നല്ലൊരു സൂചന തന്നെയാണിതെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

 രോഹിത് ഏകദിനത്തിലും നായകനായേക്കും

രോഹിത് ഏകദിനത്തിലും നായകനായേക്കും

നിലവില്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം മാത്രമേ വിരാട് കോലി ഒഴിഞ്ഞിട്ടുള്ളൂ. എന്നാല്‍ ഏകദിനത്തില്‍ അദ്ദേഹത്തിനു നായകസ്ഥാനം നഷ്ടപ്പെടാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കോലിയെ നീക്കി പകരം രോഹിത്തിനെ തന്നെ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ അടുത്തിടെ സൂചിപ്പിച്ചത്. ടി20യിലും ഏകദിനത്തിലും വ്യത്യസ്ത നായകര്‍ വരുന്നത് ഒരുപാട് ആശയക്കുഴപ്പങ്ങള്‍ക്കു ഇടയാക്കുമെന്നും ഇതു ടീമിന്റെ പ്രകടനത്തെ ബാധിച്ചേക്കുമെന്നും ബിസിസിഐയ്ക്കു ആശങ്കയുണ്ട്. അതുകൊണ്ടു തന്നെ നിശ്ചിത ഓവര്‍ ഫോര്‍മാറ്റുകളില്‍ രോഹിത്തിനെയും ടെസ്റ്റില്‍ മാത്രം കോലിയെയും ക്യാപ്റ്റനാക്കാനാണ് ബോര്‍ഡ് ആലോചിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് ബിസിസിഐ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല.
ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യക്കു ടി20, ടെസ്റ്റ് പരമ്പരകള്‍ മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ പുതിയ ഏകദിന ക്യാപ്റ്റനെ ധൃതി പിടിച്ചു തിരഞ്ഞെടുക്കാനും സാധ്യത കുറവാണ്.

 ന്യൂസിലാന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

ന്യൂസിലാന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്.

Story first published: Wednesday, November 10, 2021, 21:34 [IST]
Other articles published on Nov 10, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+