Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹിറ്റ്മാനെ വാഴ്ത്തി സെവാഗ്... ഇത് സാക്ഷാല്‍ സച്ചിന് മാത്രം കഴിയുന്നത്, കോലിക്കാവില്ല!!

What Rohit Sharma Can Do, Even Virat Kohli Can't, Says Virender Sehwag | Oneindia Malayalam
seh

ദില്ലി: ബംഗ്ലാദേശിനെതിരേ രാജ്‌കോട്ടില്‍ നടന്ന രണ്ടാം ടി20യില്‍ ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ച നായകന്‍ രോഹിത് ശര്‍മയെ പുകഴ്ത്തി മുന്‍ സൂപ്പര്‍ താരം വീരേന്ദര്‍ സെവാഗ്. ഇന്ത്യ എട്ടു വിക്കറ്റിന്റെ അനായാസ ജയം കൊയ്ത കളിയില്‍ ഹിറ്റ്മാന്റെ തീപ്പൊരി ഇന്നിങ്‌സാണ് കരുത്തായത്. വെറും 43 പന്തില്‍ ആറു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 85 റണ്‍സെടുത്ത രോഹിത് ഇന്ത്യയുടെ വിജയമുറപ്പിച്ച ശേഷമായിരുന്നു ക്രീസ് വിട്ടത്.

രോഹിത്തായിരുന്നു മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1നു ഒപ്പമെത്തുകയും ചെയ്തിരുന്നു.

രോഹിത്ത് സച്ചിനെപ്പോലെ

രോഹിത്ത് സച്ചിനെപ്പോലെ

ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമായാണ് രോഹിത്തിനെ സെവാഗ് താരതമ്യം ചെയ്തത്. തനിക്കു സ്‌കോര്‍ ചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍ എന്തു കൊണ്ട് നിങ്ങള്‍ക്കു കഴിയുന്നില്ലെന്ന് ഒരിക്കല്‍ സച്ചിന്‍ ടീമംഗങ്ങളോടു ചോദിച്ചിരുന്നതായി സെവാഗ് പറഞ്ഞു. എന്നാല്‍ ക്രിക്കറ്റില്‍ ഒരേയൊരു ദൈവമേ ഉള്ളൂവെന്നും ചില കാര്യങ്ങള്‍ സച്ചിനു മാത്രമേ കഴിയുതയുള്ളൂവെന്നും അദ്ദേഹം മനസ്സിലാക്കിയില്ലെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.
സച്ചിന്റെ അതേ തരത്തിലുള്ള താരമാണ് രോഹിത്. രോഹിത് ബാറ്റിങിനിടെ ചെയ്യുന്ന ചിലത് അദ്ദേഹത്തിനു മാത്രം സാധിക്കുന്നതാണെന്നും മറ്റാരെക്കൊണ്ടും ഇതിനാവില്ലെന്നും സെവാഗ് അഭിപ്രായപ്പെട്ടു.

കോലിക്കു കഴിയില്ല

കോലിക്കു കഴിയില്ല

രോഹിത്തിനെപ്പോലെ ബാറ്റ് ചെയ്യാന്‍ ആധുനിക ക്രിക്കറ്റിലെ ഏറ്റവും കേമനെന്നു വിശേഷിപ്പിക്കപ്പടുന്ന വിരാട് കോലിക്കു പോലും കഴിയില്ലെന്നു സെവാഗ് തുറന്നടിച്ചു. ഒരോവറില്‍ തുടര്‍ച്ചയായി മൂന്നോ, നാലോ സിക്‌സറുകള്‍ നേടുക, 45 പന്തില്‍ 80-90 റണ്‍സെടുക്കുക എന്നതെല്ലാം രോഹിത്തിനെപ്പോലെ കോലിക്കു സ്ഥിരമായി ചെയ്യാന്‍ കഴിയുന്ന കാര്യമല്ലെന്നും സെവാഗ് വിലയിരുത്തി.
ഇന്ത്യ- ബംഗ്ലാദേശ് ടി20ക്കു ശേഷം സംസാരിക്കവെയാണ് ഹിറ്റ്മാനെ സെവാഗ് വാനോളം പ്രശംസിച്ചത്. കോലിയുമായി താരതമ്യം ചെയ്യുമ്പോള്‍ രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റ് അമ്പരപ്പിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ധവാന്റെ ഫോം

ധവാന്റെ ഫോം

ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ മോശം പ്രകടനത്തിന്റെ കാരണവും സെവാഗ് ചൂണ്ടിക്കാട്ടുന്നു. മോശം പ്രകടനം നടത്തിയാല്‍ ടീമില്‍ സ്ഥാനം നഷ്ടമാവുമോയെന്ന ഭയത്തോടെയാണ് ധവാന്‍ കളിക്കുന്നതെന്നും ഇതാണ് മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ താരത്തിനു കഴിയാതിരിക്കുന്നതിന് കാരണമെന്നും സെവാഗ് പറഞ്ഞു.
ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട ശേഷം ധവാന്റെ സ്‌ട്രൈക്ക് റേറ്റില്‍ വന്‍ കുറവാണ് സംഭവിച്ചിട്ടുള്ളത്. കുറഞ്ഞ സ്‌കോറിന് പുറത്തായാല്‍ ഇനി നിശ്ചിത ഓവര്‍ ടീമിലും തനിക്കു അവസരം നഷ്ടമാവുമോയെന്ന ഭയം ഇപ്പോള്‍ ധവാനുണ്ടെന്നും സെവാഗ് വിശദമാക്കി.

Story first published: Friday, November 8, 2019, 12:04 [IST]
Other articles published on Nov 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+