യുവരാജ് ഫാഷന്‍ രംഗത്തേക്കും... ആഘോഷിച്ച് സിനിമ - ക്രിക്കറ്റ് താരങ്ങള്‍.. ചിത്രങ്ങള്‍ കാണൂ...
ദില്ലി: ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗ് ഇനി ഫാഷന്‍ രംഗത്തും ഒരു കൈ നോക്കുന്നു. യു ഡബ്ലിയു സി ഫാഷന്‍ എന്നാണ് യുവിയുടെ വസ്ത്രവില്‍പന രംഗത്തെ പുതിയ സംരംഭത്തിന്റെ പേര്. യുവീകാന്‍ എന്ന യുവരാജിന്റെ എന്‍ ജി ഒയിലേക്കുള്ള സംഭാവനയായിരിക്കും ഇതില്‍ നിന്നും കിട്ടുന്ന കിട്ടുന്ന ഓരോ രൂപയും എന്നാണ് യുവി പറയുന്നത്.
ശനിയാഴ്ച നടന്ന യു ഡബ്ലിയു സി ഫാഷന്‍ ലോഞ്ചിംഗില്‍ ബോളിവുഡ് - ക്രിക്കറ്റ് രംഗങ്ങളിലെ സൂപ്പര്‍ താരങ്ങള്‍ പങ്കെടുത്തു ബോളിവുഡില്‍ നിന്നും അമിതാഭ് ബച്ചനായിരുന്നു മുഖ്യാതിഥി. ക്രിക്കറ്റില്‍ നിന്നും സേവാഗ്, ക്രിസ് ഗെയ്ല്‍, ബ്രാവോ, ഇര്‍ഫാന്‍ പത്താന്‍, സഹീര്‍ ഖാന്‍ തുടങ്ങിയ പ്രമുഖരും എത്തിച്ചേര്‍ന്നു. ചിത്രങ്ങള്‍ കണ്ട് നോക്കൂ....

അമിതാഭ് ബച്ചന്‍
ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും യുവരാജ് സിംഗും

ഗംഭീര പരിപാടി
സിനിമാ, ക്രിക്കറ്റ് രംഗങ്ങളിലെ പ്രമുഖരെക്കൊണ്ട് ഗംഭീരമായിരുന്നു പരിപാടി

ഇര്‍ഫാന്‍ പത്താന്‍
യുവരാജ് സിംഗും ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താനും

കടല്‍ കടന്ന്
വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും എത്തിയ ക്രിസ് ഗെയ്‌ലും ബ്രാവോയും മറ്റും

നോഹ ധൂപിയ
യുവരാജ് സിംഗിനൊപ്പം ബോളിവുഡ് നടി നേഹ ധൂപിയ

യുവരാജ് സിംഗ്
ഈവന്റിനിടെ യുവരാജ് സിംഗ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications