For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒറ്റ ടി20യില്‍ മാത്രം ടീമിനെ നയിച്ചു, പിന്നെ ക്യാപ്റ്റനാക്കിയില്ല, അഞ്ച് സൂപ്പര്‍ താരങ്ങളിതാ

ക്രിക്കറ്റിന്റെ ചരിത്രത്തിലെ മികച്ച ടി20 നായകന്മാരെ പരിശോധിച്ചാല്‍ വിരലിലെണ്ണാവുന്നവരെ മാത്രമെ കാണാനാവു

1

ക്യാപ്റ്റനാവുകയെന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ടി20യില്‍. പെട്ടെന്ന് അനുയോജ്യമായ തീരുമാനങ്ങളെടുക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ട് തന്നെ ടി20യില്‍ ക്യാപ്റ്റനാവുമ്പോള്‍ വെല്ലുവിളികളേറെ. ക്രിക്കറ്റിന്റെ ചരിത്രത്തിലെ മികച്ച ടി20 നായകന്മാരെ പരിശോധിച്ചാല്‍ വിരലിലെണ്ണാവുന്നവരെ മാത്രമെ കാണാനാവു. കാരണം മറ്റ് ഫോര്‍മാറ്റുകളെ അപേക്ഷിച്ച് ടി20യില്‍ തീരുമാനങ്ങള്‍ എടുത്ത് വിജയിപ്പിക്കുകയെന്നത് വളരെ പ്രയാസമാണ്. ടി20യുടെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ച് ഒരു മത്സരത്തില്‍ മാത്രം ടീമിനെ നയിക്കുകയും പിന്നീട് ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കാതെ പോവുകയും ചെയ്ത അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

അലെസ്റ്റര്‍ കുക്ക്

അലെസ്റ്റര്‍ കുക്ക്

മുന്‍ ഇംഗ്ലണ്ട് ഇതിഹാസ നായകനാണ് അലെസ്റ്റര്‍ കുക്ക്. ഇടം കൈയന്‍ ഓപ്പണറായ താരം ടെസ്റ്റിലാണ് കൂടുതല്‍ ശോഭിച്ചത്. ഒരു സമയത്ത് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ടെസ്റ്റിലെ റണ്‍സ് റെക്കോഡിനെ തകര്‍ക്കാന്‍ കെല്‍പ്പുള്ള താരമെന്ന് പോലും വിലയിരുത്തപ്പെട്ട താരമാണ് കുക്ക്. 96 പരിമിത ഓവര്‍ മത്സരങ്ങള്‍ മാത്രമാണ് കുക്ക് കളിച്ചിട്ടുള്ളത്. ഇതില്‍ കളിച്ചത് നാല് ടി20കള്‍ മാത്രം. 2009ല്‍ ഒരു ടി20യില്‍ ഇംഗ്ലണ്ടിനെ നയിക്കാന്‍ കുക്കിന് അവസരം ലഭിച്ചിരുന്നു. പോള്‍ കോളിങ്‌വുഡ് കളിക്കാതിരുന്നപ്പോഴാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കുക്ക് ടീമിനെ നയിച്ചത്. പിന്നീട് ടി20യില്‍ അവസരം ലഭിച്ചിട്ടില്ല.

ഏകദിനത്തിലും ടി20യിലും രാജാക്കന്മാര്‍, എന്നാല്‍ ടെസ്റ്റില്‍ ഒന്നുമായില്ല, അഞ്ച് ഇന്ത്യക്കാരിതാ

ഇന്‍സമാം ഉല്‍ ഹഖ്

ഇന്‍സമാം ഉല്‍ ഹഖ്

പാകിസ്താന്റെ ഇതിഹാസ നായകന്മാരിലൊരാളാണ് ഇന്‍സമാം ഉല്‍ ഹഖ്. തടിയനായ താരമായിരുന്നിട്ടും പ്രകടനം കൊണ്ട് വിസ്മയിപ്പിക്കാന്‍ ഇന്‍സമാമിന് സാധിച്ചിരുന്നു. പാക് ടീമിന്റെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ഇന്‍സമാം ഒരു ടി20 മാത്രമാണ് കരിയറില്‍ കളിച്ചത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലായിരുന്നു ഇത്. ഈ മത്സരത്തില്‍ ടീമിനെ നയിക്കാനും ഇന്‍സമാമിന് ഭാഗ്യം ലഭിച്ചു. എന്നാല്‍ അതിന് ശേഷം ഒരു ടി20 പോലും ഇന്‍സമാം കളിച്ചില്ല.

ഷോണ്‍ പൊള്ളോക്ക്

ഷോണ്‍ പൊള്ളോക്ക്

ദക്ഷിണാഫ്രിക്കയുടെ മുന്‍ പേസ് ഓള്‍റൗണ്ടറാണ് ഷോണ്‍ പൊള്ളോക്ക്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി അടക്കം കളിച്ചിട്ടുള്ള ഷോണ്‍ പൊള്ളോക്ക് ഒരു തവണ ദക്ഷിണാഫ്രിക്കയെ ടി20യില്‍ നയിച്ചിട്ടുണ്ട്. 2007ലായിരുന്നു ഇത്. സ്ഥിരം നായകന്‍ ഗ്രെയിം സ്മിത്തിന്റെ അഭാവത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ പൊള്ളോക്കാണ് ടീമിനെ നയിച്ചത്. ഈ മത്സരം പക്ഷെ ദക്ഷിണാഫ്രിക്ക തോറ്റു. 2005ല്‍ ടി20 അരങ്ങേറ്റം കുറിച്ച പൊള്ളോക്ക് 13 മത്സരങ്ങളാണ് കരിയറില്‍ കളിച്ചത്.

ഷെയ്ന്‍ വാട്‌സന്‍

ഷെയ്ന്‍ വാട്‌സന്‍

മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍ ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള വാട്‌സന് പക്ഷെ കരിയറില്‍ നായകസ്ഥാനത്തേക്ക് വലിയ രീതിയില്‍ ഉയരാനുള്ള അവസരം ലഭിച്ചിട്ടില്ല. കരിയറില്‍ ഒരു ടി20യില്‍ അദ്ദേഹം ഓസ്‌ട്രേലിയയെ നയിച്ചു. 2016ല്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ആരോണ്‍ ഫിഞ്ചിന് പരിക്കേറ്റ സാഹചര്യത്തിലാണ് വാട്‌സന്‍ ക്യാപ്റ്റനായത്.

ഓടല്ലേ...റണ്ണൗട്ടാവും, ക്രിക്കറ്റില്‍ കൂടുതല്‍ റണ്ണൗട്ടായ അഞ്ച് പേരിതാ, തലപ്പത്ത് ഇന്ത്യന്‍ താരം

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറാണ് വീരേന്ദര്‍ സെവാഗ്. സൗരവ് ഗാംഗുലിക്കും രാഹുല്‍ ദ്രാവിഡിനും ശേഷം ഇന്ത്യയുടെ നായകനാവുമെന്ന് വിലയിരുത്തപ്പെട്ട താരമാണ് സെവാഗെങ്കിലും എംഎസ് ധോണിയുടെ വളര്‍ച്ചയില്‍ സെവാഗിന് വഴി മാറിക്കൊടുക്കേണ്ടി വന്നു. എങ്കിലും വളരെ ചുരുക്കം ചില മത്സരങ്ങളില്‍ ഇന്ത്യയെ നയിക്കാന്‍ സെവാഗിന് സാധിച്ചു. ഇന്ത്യക്കായി നിരവധി ടി20 മത്സരം കളിച്ചിട്ടുള്ള താരമാണ് സെവാഗെങ്കിലും ഒരു തവണ അദ്ദേഹം ഇന്ത്യയെ ടി20യില്‍ നയിച്ചു. 2006ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് സെവാഗ് ഇന്ത്യയെ നയിച്ചത്. ഇതിന് ശേഷം ടി20 നായകസ്ഥാനം സെവാഗിന് ലഭിച്ചിട്ടില്ലേയില്ല.

Story first published: Friday, June 24, 2022, 14:18 [IST]
Other articles published on Jun 24, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+