For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യില്‍ കോലിയുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ് അറിയാം- ഓസീസിനെതിരേ മോശം!

വെള്ളിയാഴ്ച ഇന്ത്യ- ഓസീസ് ആദ്യ ടി20 മല്‍സരം

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു വെള്ളിയാഴ്ച തുടക്കമവും. കാന്‍ബെറയിലെ മനൂക്ക ഓവലില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്കു ശേഷമാണ് മല്‍സരം. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര 1-2നു കൈവിട്ട ഇന്ത്യ ടി20യില്‍ ഇതിനു കണക്കുതീര്‍ക്കാനുറച്ചാവും ഇറങ്ങുക.

ഏകദിന പരമ്പരയില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പല തീരുമാനനങ്ങളും വലിയ വിമര്‍ശനങ്ങള്‍ക്കു വഴി വച്ചിരുന്നു. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയിലെ പിഴവുകള്‍ പലരും ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ടി20 പരമ്പര തുടങ്ങാനിരിക്കെ അന്താരാഷ്ട്ര ടി20യില്‍ കോലിയുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ് നമുക്ക് പരിശോധിക്കാം.

1

ടി20യിലെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ്

ഇന്ത്യയെ 37 ടി20 മല്‍സരങ്ങളിലാണ് കോലി ഇതുവരെ നയിച്ചിട്ടുള്ളത്. ഇതില്‍ 24ലും ടീമിനു വിജയം നേടിത്തരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 11 മല്‍സരങ്ങളില്‍ ടീം പരാജയപ്പെട്ടപ്പോള്‍ ഒന്ന് ഉപേക്ഷിക്കപ്പെടുകയായിരുന്നു. ജയിച്ച 24 മല്‍സരങ്ങളില്‍ രണ്ടെണ്ണം ടൈയാവുകയും തുടര്‍ന്നു സൂപ്പര്‍ ഓവറില്‍ ഇന്ത്യ വിജയിക്കുകയുമായിരുന്നു. ഇവ രണ്ടും ഈ വര്‍ഷം നടന്ന ന്യൂസിലാന്‍ഡ് പര്യടനത്തിലായിരുന്നു.
ക്യാപ്റ്റനെന്ന നിലയില്‍ 20യില്‍ 64.86 എന്ന മികച്ച വിജയശരാശരി കോലിക്കുണ്ട്. ബാറ്റ്‌സ്മാന്റെ റോളിലും അദ്ദേഹം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. 37 മല്‍സരങ്ങളില്‍ 43.73 ശരാശരിയില്‍ 1137 റണ്‍സ് കോലി സ്‌കോര്‍ ചെയ്തു.

ഓസ്‌ട്രേലിയക്കെതിരേയുള്ള റെക്കോര്‍ഡ്

അന്താരാഷ്ട്ര ടി20യില്‍ ഓസ്‌ട്രേലിയക്കെതിരേയുള്ള കോലിയുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ് പരിശോധിച്ചാല്‍ അത് അത്ര മികച്ചതല്ലെന്നു കാണാം. ഇതുവരെ ഏഴു ടി20കളിലാണ് കോലിക്കു കീഴില്‍ ഇന്ത്യ ഓസീസുമായി ഏറ്റുമുട്ടിയത്. ഇവയില്‍ ജയിക്കാനായത് രണ്ടെണ്ണത്തില്‍ മാത്രമാണ്. നാലു കളികളില്‍ ഓസീസ് ജയിച്ചപ്പോള്‍ ഒന്ന് ഉപേക്ഷിക്കപ്പെട്ടു.
2017ല്‍ റാഞ്ചിയിലും 2018ല്‍ സിഡ്‌നിയിലുമായിരുന്നു ഓസീസിനെതിരേ കോലിക്കു കീഴില്‍ ഇന്ത്യ നേടിയ വിജയങ്ങള്‍. 28.57 മാത്രമാണ് ടി20യില്‍ ഓസീസിനെതിരേ കോലിയുടെ വിജയശരാശരി. ഇന്ത്യ ജയിച്ച രണ്ടു മല്‍സരങ്ങളിലും അദ്ദേഹം തിളങ്ങിയിരുന്നു. 61 ശരാശരിയില്‍ 183 റണ്‍സെടുത്ത കോലിയുടെ ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 72 റണ്‍സാണ്.

ഓസ്‌ട്രേലിയയിലെ പ്രകടനം

ഓസ്‌ട്രേലിയന്‍ മണ്ണില്‍ കോലിയുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ് നോക്കിയാല്‍ മൂന്നെണ്ണത്തില്‍ ഒന്നിലാണ് ഇന്ത്യ ജയിച്ചത്. ഒന്നില്‍ ഓസീസ് ജയിച്ചുകയറിയപ്പോള്‍ മറ്റൊന്ന് ഉപേക്ഷിക്കപ്പെട്ടു. 2018-19ലെ കഴിഞ്ഞ ഓസീസ് പര്യടനത്തിലായിരുന്നു ഇത്. സിഡ്‌നിയില്‍ ഇന്ത്യ ജയിച്ച ഏക മല്‍സരത്തില്‍ കോലി പുറത്താവാതെ 61 റണ്‍സെടുതിരുന്നു. അന്ന് 165 റണ്‍സായിരുന്നു ഇന്ത്യ ചേസ് ചെയ്തു വിജയിച്ചത്.

Story first published: Thursday, December 3, 2020, 16:29 [IST]
Other articles published on Dec 3, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+