For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തിനെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റണമെന്ന് കോലി! പകരക്കാരെയും നിര്‍ദേശിച്ചു?

ചില ദേശീയ മാധ്യമങ്ങളുടേതാണ് റിപ്പോര്‍ട്ട്

ടി20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനത്തു നിന്നും ഒഴിയുമെന്ന് വിരാട് കോലി വ്യക്തമാക്കിയതിനു പിന്നാലെ ഞെട്ടിക്കുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകളാണ് വരുന്നത്. കോലിക്കു പകരം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടീമിന്റെ ടി20 നായകസ്ഥാനമേറ്റെടുക്കുമെന്ന് ഉറപ്പായിരുന്നു. ഇതിനിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. രോഹിത്തിനെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കണമെന്നാവശ്യപ്പെട്ട് കോലി ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയെ സമീപിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.

കഴിഞ്ഞ ദിവസം തന്റെ സോഷ്യല്‍ മീഡീയ അക്കൗണ്ടുകളിലൂടെയായിരുന്നു ടി20 ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിയുകയാണെന്ന് ലോകത്തെ അറിയിച്ചത്. ജോലിഭാരം കാരണമാണ് ഇതെന്നും ടെസ്റ്റ്, ഏകദിനം എന്നിവയില്‍ ക്യാപ്റ്റനായി തുടരുമെന്നും കോലി വ്യക്തമാക്കിയിരുന്നു.

രോഹിത്തിനെ നീക്കണമെന്ന് കോലി

രോഹിത്തിനെ നീക്കണമെന്ന് കോലി

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും രോഹിത്തിനെ നീക്കണമെന്നാവശ്യപ്പെട്ട് കോലി സെലക്ഷന്‍ കമ്മിറ്റിയെ സമീപിച്ചുവെന്നാണ് ബിസിസിഐയ്ക്കുള്ളിലെ ഒരാളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കു നയിക്കാനായില്ലെങ്കില്‍ കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റിയേക്കുമെന്ന് നേരത്തേ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കോലിക്കു പകരം രോഹിത്തിനെ ടി20, ഏകദിന ടീമുകളുടെ നായകനാക്കിയേക്കുമെന്നും വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 കോലിക്ക് അറിയാമായിരുന്നു

കോലിക്ക് അറിയാമായിരുന്നു

ക്യാപ്റ്റനായ ശേഷം ഐസിസിയുടെ ഒരു കിരീടം പോലും സ്വന്തമാക്കാന്‍ കോലിക്കായിട്ടില്ല. അതുകൊണ്ടു തന്നെ ടി20 ലോകകപ്പിലും പരാജയപ്പെടുകയാണെങ്കില്‍ തന്നെ മാറ്റുമെന്ന് അദ്ദേഹത്തിനു അറിയാമായിരുന്നുവെന്ന് ബിസിസിഐയ്ക്കുള്ളിലെ ഒരു അംഗം പിടിഐയോടു പറഞ്ഞു.
ഇതറിയാവുന്നതു കൊണ്ടു തന്നെയാണ് കോലി ടി20 ടീമിന്റെ നായകസ്ഥാനമൊഴിയാന്‍ തീരുമാനിച്ചത്. തനിക്കുമേലുള്ള സമ്മര്‍ദ്ദം അദ്ദേഹം അല്‍പ്പം കുറയ്ക്കുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

കോലി പകരക്കാരെ നിര്‍ദേശിച്ചു

കോലി പകരക്കാരെ നിര്‍ദേശിച്ചു

രോഹിത് ശര്‍മയെ നിശ്ചിത ഓവര്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കാനുള്ള കാരണമായി കോലി സെലക്ഷന്‍ കമ്മിറ്റിയോടു പറഞ്ഞത് അദ്ദേഹത്തിന്റെ പ്രായമാണ്. രോഹിത്തിന് 34 വയസ്സായെന്നും പ്രായം കുറഞ്ഞ മറ്റാരെയെങ്കിലും പകരം ചുമതലയേല്‍പ്പിക്കണമെന്നുമാണ് കോലി ആവശ്യപ്പെട്ടിരിക്കുന്നത്. ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായി കെഎല്‍ രാഹുലിനെ നിയമിക്കണമന്നും ടി20യില്‍ റിഷഭ് പന്തിനെ ക്യാപ്റ്റനാക്കണമന്നുമാണ് കോലിയുടെ ആവശ്യമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കോലിയുടെ കന്നി ടി20 ലോകകപ്പ്

കോലിയുടെ കന്നി ടി20 ലോകകപ്പ്

ക്യാപ്റ്റനന്നെ നിലയില്‍ കോലിയുടെ കന്നി ടി20 ലോകകപ്പ് കൂടിയാണ് അടുത്ത മാസം യുഎഇയില്‍ നടക്കാനിരിക്കുന്നത്. 2016ലായിരുന്നു അവസാനമായി ടി20 ലോകകപ്പ് നടന്നത്. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിച്ചത് മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണിയായിരുന്നു.
തനിക്കു കീഴില്‍ ഒരു ഐസിസി കിരീടം ഇന്ത്യ നേടിയിട്ടില്ലെന്നത് കോലിയെ അലട്ടിയിരുന്നുവെന്നാണ് വിവരം. രണ്ടു തവണ ടീമിനെ കന്നിനരികെയെത്തിക്കാന്‍ അദ്ദേഹത്തിനായെങ്കിലും കൈയെത്തും ദൂരത്ത് ട്രോഫി വഴുതിപ്പോവുകയായിരുന്നു. 2017ലെ ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ പാകിസ്താനോടും ഈ വര്‍ഷം നടന്ന കന്നി ലോക ടെസ്റ്റ് ചംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനോടും പരാജയപ്പെടുകയായിരുന്നു.

രോഹിത്തിന്റെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ്

രോഹിത്തിന്റെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ്

ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡാണ് രോഹിത്തിന്റേത്. ഇന്ത്യയെ രണ്ടു അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ അദ്ദേഹം വിജയികളാക്കിയിട്ടുണ്ട്. ഏഷ്യാ കപ്പ്, നിദാഹാസ് ട്രോഫി എന്നിനവയാണ് അദ്ദേഹം ടീമിനു നേടിത്തന്നത്. കൂടാതെ ഐപിഎല്ലിലും രോഹിത്തിന് മറ്റൊരു ക്യാപ്റ്റനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡാണുള്ളത്. മുംബൈ ഇന്ത്യന്‍സിനെ അഞ്ചു തവണ ചംപ്യന്‍മാരാക്കാന്‍ ഹിറ്റ്മാന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കോലിയുടെ കീഴില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇനിയുമൊരു കിരീടം നേടിയിട്ടില്ല.

Story first published: Friday, September 17, 2021, 12:22 [IST]
Other articles published on Sep 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+