IND vs ENG: ഇതു കോലിയുടെ പരമ്പര! തലപ്പത്ത് നായകന്‍ തന്നെ- സൂര്യക്കു രണ്ടാംസ്ഥാനം
ഇംഗ്ലണ്ടിനെതിരേയുള്ള ടി20 പരമ്പരയ്ക്കു മുമ്പ് ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട ആശങ്കകളിലൊന്നു നായകന്‍ വിരാട് കോലിയുടെ ഫോമായിരുന്നു. കുറച്ചു കാലമായി ബൗളര്‍മാര്‍ക്കു മേല്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ച് കളം അടക്കിവാഴുന്ന പഴയ കോലിയെ കാണാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കായിരുന്നില്ല.
ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായുള്ള ടി20 പരമ്പരയായതിനാല്‍ ഇംഗ്ലണ്ടിനെതിരേ അദ്ദേഹം ഫോമിലേക്കു മടങ്ങിയെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമായിരുന്നു. പരമ്പരയിലെ നാലു മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ സംശയിച്ചവര്‍ക്കു ബാറ്റിലൂടെ മറുപടി നല്‍കി കോലി ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

നിലവില്‍ ഒന്നാമത്
ഇംഗ്ലണ്ടിനെതിരേയുള്ള ടി20 പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ശരാശരി നോക്കിയാല്‍ ലിസ്റ്റില്‍ തലപ്പത്ത് കോലിയാണെന്നു കാണാം. മറ്റാരും തന്നെ അദ്ദേഹത്തിന് അരികില്‍പ്പോലുമില്ല. 75.50 ആണ് നിലവില്‍ കോലിയുടെ ബാറ്റിങ് ശരാശരി.
പരമ്പരയില്‍ ഒരേയൊരു ഇന്നിങ്‌സ് മാത്രം കളിച്ച സൂര്യകുമാര്‍ യാദവ് (ശരാശരി 57) കോലിക്കു പിന്നില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു. ശ്രേയസ് അയ്യര്‍ (40.33), ഇഷാന്‍ കിഷന്‍ (30), റിഷഭ് പന്ത് (25.50) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

തുടക്കം മോശം
ഇന്ത്യയുടെയും ആരാധകരുടെയും ആശങ്കള്‍ ഇരട്ടിയാക്കുന്ന തരത്തിലായിരുന്നു ടി20 പരമ്പരയില്‍ കോലിയുടെ തുടക്കം. ആദ്യ ടി20യില്‍ അദ്ദേഹം ഡെക്കായി ക്രീസ് വിട്ടിരുന്നു. അഞ്ചു ബോള്‍ നേരിട്ട അദ്ദേഹത്തെ ആദില്‍ റഷീദ് പുറത്താക്കുകയായിരുന്നു.
എന്നാല്‍ രണ്ടാം ടി20യില്‍ പഴയ കോലിയെ തിരിച്ചുകിട്ടി. ഇന്ത്യ റണ്‍ചേസ് നടത്തി ജയിച്ച മല്‍സരത്തില്‍ പുറത്താവാതെ 73 റണ്‍സോടെ അദ്ദേഹം വിമര്‍ശകര്‍ക്കു മറുപടി നല്‍കി. മൂന്നാം ടി20യിലും കോലി പ്രകടനം ആവര്‍ത്തിച്ചു. ഇത്തവണ പുറത്താവാതെ 77 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. അവസാന കളിയില്‍ പക്ഷെ കോലിക്കു ഒരു റണ്‍സെടുക്കാനേ ആയുള്ളൂ. ക്രീസിന് പുറത്തേക്ക് ഇറങ്ങി വമ്പന്‍ ഷോട്ടിനു ശ്രമിച്ചതാണ് താരത്തിന് വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

റണ്‍വേട്ടയിലും കോലി
ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയില്‍ നിലവിലെ ടോപ്‌സ്‌കോററും കോലി തന്നെയാണ്. നാലു ഇന്നിങ്‌സുകളില്‍ നിന്നും 151 റണ്‍സോടെയാണ് അദ്ദേഹം തലപ്പത്ത് നില്‍ക്കുന്നത്. 75.50 ശരാശരിയില്‍ 143.18 സ്‌ട്രൈക്ക് റേറ്റോടെയാണ് ഇന്ത്യന്‍ നായകന്‍ ഇത്രയും റണ്‍സെടുത്തത്. 13 ബൗണ്ടറികളും ഏഴു സിക്‌സറും കോലി നേടുകയും ചെയ്തു. സിക്‌സര്‍ വേട്ടയിലും പരരമ്പരയിലെ ഒന്നാമന്‍ കോലിയാണ്
ഇംഗ്ലണ്ടിന്റെ ജാസണ്‍ റോയ് (144 റണ്‍സ്), ഇന്ത്യയുടെ ശ്രേയസ് അയ്യര്‍ (121), ഇംഗ്ലണ്ട് ഓപ്പണര്‍ ജോസ് ബട്‌ലര്‍ (120), ഇംഗ്ലണ്ടിന്റെ തന്നെ ജോണി ബെയര്‍സ്‌റ്റോ (111) എന്നിവരാണ് രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications