For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിക്ക് ഇന്ത്യ നല്‍കുന്നത് 7 കോടി, ആര്‍സിബി 17 കോടി!- ഈ ലിസ്റ്റ് കണ്ടാല്‍ ഞെട്ടും

പലര്‍ക്കും ഐപിഎല്ലിലാണ് കൂടുതല്‍ വരുമാനം ലഭിക്കുന്നത്

ദേശീയ ടീമിനെപ്പോലും കൈവിട്ട് പല വിദേശ താരങ്ങളും ഐപിഎല്ലില്‍ കളിക്കാന്‍ വരുന്നത് നമ്മള്‍ പല തവണ കണ്ടിട്ടുണ്ട്. ഇതിന്റെ പ്രധാന കാരണം ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ വാഗ്ദാനം ചെയ്യുന്ന മോഹിപ്പിക്കുന്ന തുക തന്നെയാണ്. ദേശീയ ടീമിനായി ഒരു വര്‍ഷം കളിച്ചാല്‍ ലഭിക്കുന്ന തുകയുടെ ഇരട്ടിയിലിലേറെ ഐപിഎല്ലില്‍ മൂന്നു മാസം കൊണ്ട് ഒരു താരത്തിനു ലഭിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം.

ഈ കാരണം കൊണ്ടാണ് താരങ്ങള്‍ ഐപിഎല്ലിലേക്കു വരാന്‍ മല്‍സരിക്കുന്നത്. മറ്റു ഫ്രാഞ്ചൈസി ലീഗുകളെയെല്ലാം പിന്നിലാക്കി ഐപിഎല്‍ ഇപ്പോഴും ലോകത്തിലെ നമ്പര്‍ വണ്ണായി തുടരുന്നതും ഈ കാരണം കൊണ്ടാണ്. ദേശീയ ടീമില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ വരുമാനം ഐപിഎല്ലില്‍ നിന്നും കൈപ്പറ്റുന്ന ചില പ്രധാനപ്പെട്ട താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

വിരാട് കോലി (ബിസിസിഐ 7 കോടി, ആര്‍സിബി 17 കോടി)

വിരാട് കോലി (ബിസിസിഐ 7 കോടി, ആര്‍സിബി 17 കോടി)

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു ബിസിസിഐയുടെ എ പ്ലസ് കരാര്‍ പ്രകാരം ഒരു വര്‍ഷം ലഭിക്കുന്ന പ്രതിഫലം ഏഴു കോടി രൂപയാണ്. എന്നാല്‍ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്രതിവര്‍ഷം അദ്ദേഹത്തിനു നല്‍കുന്നത് 17 കോടി രൂപയാണ്.
ഐപിഎല്ലില്‍ ആര്‍സിബിയുടെ ക്യാപ്റ്റന്‍ കൂടിയായ കോലിയ പ്രഥമ സീസണ്‍ മുതല്‍ അവര്‍ക്കൊപ്പമുണ്ട്. 199 മല്‍സരങ്ങളില്‍ അദ്ദേഹം ഇതിനകം കളിച്ചുകഴിഞ്ഞു. എങ്കിലും കന്നി ഐപിഎല്‍ ട്രോഫിക്കായുള്ള കോലിയുടെ കാത്തിരിപ്പ് നീളുകയാണ്.

 പാറ്റ് കമ്മിന്‍സ് (സിഎ 4.1 കോടി, കെകെആര്‍ 16 കോടി)

പാറ്റ് കമ്മിന്‍സ് (സിഎ 4.1 കോടി, കെകെആര്‍ 16 കോടി)

ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ താരമാണ്. നിലവില്‍ ഓസീസ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ കമ്മിന്‍സിന് ക്രിക്കറ്റ് ഓസ്‌ട്രേലിയ (സിഎ) പ്രതിവര്‍ഷം നല്‍കുന്ന ശമ്പളം 4.1 കോടി രൂപയാണ്. എന്നാല്‍ ഇതിന്റെ രണ്ടിരട്ടിയിലേറെയാണ് കെകെആറല്‍ നിന്നും ലഭിക്കുന്നത്. 16 കോടിയാണ് കെകെആറില്‍ കമ്മിന്‍സിന്റെ പ്രതിഫലം.
ഐപിഎല്ലില്‍ ഇതുവരെ 37 മല്‍സരങ്ങളില്‍ നിന്നും 38 വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ 2020ലെ ലേലത്തിലായിരുന്നു കെകെആറിലെത്തിയത്. അന്നത്തെ ലേലത്തിലെ വിലയേറിയ താരവും കമ്മിന്‍സായിരുന്നു.

 രോഹിത് ശര്‍മ (ബിസിസിഐ 7 കോടി, മുംബൈ 15 കോടി)

രോഹിത് ശര്‍മ (ബിസിസിഐ 7 കോടി, മുംബൈ 15 കോടി)

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ കൂടിയാണ്. മുംബൈയെ അഞ്ചു തവണയാണ് അദ്ദേഹം കിരീടത്തിലേക്കു നയിച്ചത്. ഏറ്റവുമധികം ഐപിഎല്‍ ട്രോഫികളേറ്റുവാങ്ങിയതും ഹിറ്റ്മാന്‍ തന്നെ.
രോഹിത്തിനൊപ്പം ബിസിസിഐ ഏറ്റവുമുയര്‍ന്ന എ പ്ലസ് കരാറിലാണ് രോഹിത്തും ഉള്‍പ്പെട്ടിട്ടുള്ളത്. ഇതുപ്രകാരം ഏഴു കോടിയാണ് പ്രതിവര്‍ഷ ശമ്പളം. എന്നാല്‍ മുംബൈ ഇന്ത്യന്‍സില്‍ ഓരോ വര്‍ഷവും അദ്ദേഹത്തിനു ലഭിക്കുന്നത് 15 കോടി രൂപ വീതമാണ്.

 ബെന്‍ സ്റ്റോക്‌സ് (ഇസിബി 8.9 കോടി, ആര്‍ആര്‍ 12.5 കോടി)

ബെന്‍ സ്റ്റോക്‌സ് (ഇസിബി 8.9 കോടി, ആര്‍ആര്‍ 12.5 കോടി)

ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ്. നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ കൂടിയാണ് അദ്ദേഹം. ദേശീയ ടീമില്‍ മൂന്നു ഫോര്‍മാറ്റുകളിലെയും അവിഭാജ്യ ഘടകടമായ സ്‌റ്റോക്‌സിന് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) നല്‍കുന്ന പ്രതിവര്‍ഷ ശമ്പളം 8.9 കോടി രൂപയാണ്.
എന്നാല്‍ ഐപിഎല്ലില്‍ രാജസ്ഥാനു വേണ്ടി കളിക്കുമ്പോള്‍ 12.5 കോടി രൂപ പ്രതിവര്‍ഷം സ്റ്റോക്‌സിനു ലഭിക്കുന്നുണ്ട്.

ജസ്പ്രീത് ബുംറ (ബിസിസിഐ 7 കോടി, മുംബൈ 12 കോടി)

ജസ്പ്രീത് ബുംറ (ബിസിസിഐ 7 കോടി, മുംബൈ 12 കോടി)

കോലി, രോഹിത് എന്നിവരോടൊപ്പം ബിസിസിഐയുടെ എ പ്ലസ് കരാറിലുള്‍പ്പെട്ട മൂന്നമത്തെയും അവസാനത്തെയും താരമാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമായ അദ്ദേഹം ഐപിഎല്ലില്‍ നിലിവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് തുറുപ്പുചീട്ട് കൂടിയാണ്.
ഏഴു കോടി രൂപയാണ് ബിസിസിഐ ബുംറയ്ക്കു നല്‍കി വരുന്നത്. എന്നാല്‍ മുംബൈ ടീം ഒരു വര്‍ഷം 12 കോടിയാണ് ബുംറയ്ക്കു കൈമാറുന്നത്. 2013ല്‍ മുംബൈയ്ക്കായി അരങ്ങേറിയ ഗുജറാത്ത് താരം വൈകാതെ ടീമിന്റെ ബൗളിങ് കുന്തമുനയായി മാറുകയായിരുന്നു.

Story first published: Sunday, July 4, 2021, 15:49 [IST]
Other articles published on Jul 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+