Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോളര്‍ കോലി, ബോക്‌സര്‍ രാഹുല്‍!- ക്രിക്കറ്റ് മാത്രമല്ല ഇവര്‍ക്കു വേറെ ഗെയിമും വഴങ്ങും

ഒരു കായിക താരം ഏതെങ്കിലുമൊരു കായിക ഇനത്തില്‍ മാത്രമേ മികച്ച പ്രകടനം നടത്തുകയുള്ളൂവെന്നു നമുക്ക് പറയാന്‍ സാധിക്കില്ല. വ്യത്യസ്ത കായിക ഇനങ്ങളില്‍ തിളങ്ങാന്‍ കഴിയുന്ന പല താരങ്ങളും ലോകത്തുണ്ട്. ഇതിനു മികച്ച ഉദാഹരണമാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സും ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ക്രിക്കറ്റര്‍ കെവിന്‍ പീറ്റേഴ്‌സണും. ക്രിക്കറ്റിലേക്കു വരുന്നതിനു മുമ്പ് മറ്റു ചില മല്‍സസര ഇനങ്ങളില്‍ മികവ് പുലര്‍ത്തിയവരാണ് ഇരുവരും. അതുപോലെ തന്നെ ക്രിക്കറ്റ് മാത്രമല്ല വേറെയും കായിക ഇനങ്ങളില്‍ തിളങ്ങാന്‍ സാധ്യതയുള്ള ചില പ്രമുഖ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

എന്‍ബിഎ താരമായി ജാമിസണ്‍

എന്‍ബിഎ താരമായി ജാമിസണ്‍

ന്യൂസിലാന്‍ഡിന്റെ ഉയരക്കാരനായ പേസര്‍ കൈല്‍ ജാമിസണിനു ബാസ്‌കറ്റ് ബോളിലും മികച്ച പ്രകടനം നടത്താന്‍ കഴിയും. ഉയരം തന്നെയാണ് ഇതിനു പ്രധാന കാരണം. ആറടി എട്ടിഞ്ച് ഉയരമുള്ള ജാമിസണ്‍ അമേരിക്കയിലെ എന്‍ബിഎയില്‍ ഒരുകൈ നോക്കിയാല്‍ ഒരുപക്ഷെ സൂപ്പര്‍ താര പദവിയിലേക്കുയര്‍ന്നേക്കും.ഉയരം മാത്രമല്ല താരത്തിന്റെ കരുത്തും ബാസ്‌കറ്റ് ബോളില്‍ തിളങ്ങാന്‍ സഹായിക്കും.

 ഓട്ടക്കാരനായി സിറാജ്

ഓട്ടക്കാരനായി സിറാജ്

ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് സിറാജിന് ഓട്ടമായിരിക്കും കൂടുതല്‍ യോജിക്കുക. ഉയരവും ബൗള്‍ ചെയ്യുമ്പോഴുള്ള റണ്ണപ്പുമെല്ലാം ഒരു സ്പ്രിന്ററുടേതിന് സാമ്യമുള്ളതാണ്. ശാരീരികമായി കുറേക്കൂടി കരുത്തനായി മാറിയാല്‍ സിറാജിന് അനായാസം ട്രാക്കിലെത്തി അതിവേഗ ഓട്ടക്കാരില്‍ ഒരാളായി മാറാന്‍ സാധിക്കുമെന്നുറപ്പാണ്.

 പ്രീമിയര്‍ ലീഗ് കളിക്കുന്ന കോലി

പ്രീമിയര്‍ ലീഗ് കളിക്കുന്ന കോലി

ഇന്ത്യന്‍ നായകനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമായ വിരാട് കോലി മികച്ചൊരു ഫുട്‌ബോളര്‍ കൂടിയാണ്. ടീമിന്റെ പരിശീലന സെഷനുകളില്‍ വളരെ മികച്ച രീതിയില്‍ ഫുട്‌ബോള്‍ കളിക്കുന്ന കോലിയെ നമ്മള്‍ പല തവണ കണ്ടിട്ടുണ്ട്. ഐഎസ്എല്‍ ക്ലബ്ബായ എഫ്‌സി ഗോവയില്‍ ഓഹരിയുള്ളള താരം കൂടിയാണ് അദ്ദേഹമെന്നത് ഫുട്‌ബോളിനോടുള്ള പ്രണയം അടിവരയിടുന്നു. മികച്ച ഫിറ്റ്‌നസ് നിലവാരം കൂടി പരിഗണിക്കുമ്പോള്‍ കോലിക്കു ഫുട്‌ബോളിലും മികച്ച ഭാവിയുണ്ടാവുമെന്ന് നമുക്ക് ഉറപ്പിക്കാം.

ബോക്‌സര്‍ രാഹുല്‍

ബോക്‌സര്‍ രാഹുല്‍

ബോക്‌സറാവാന്‍ സാധിക്കുന്ന ചില പ്രത്യേകതകളുള്ള താരമാണ് ഇന്ത്യയുടെ കെഎല്‍ രാഹുല്‍. വെല്‍റ്റര്‍വെയ്റ്റ് വിഭാഗം ബോക്‌സിങായിരിക്കും താരത്തിനു കൂടുതല്‍ യോജിക്കുന്നത്.
കരുത്ത്, ടൈമിങ്, റിഫ്‌ളക്‌സുകള്‍ എന്നിവയെല്ലാം രാഹുല്‍ ക്രിക്കറ്റില്‍ നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. മികച്ചൊരു ബോക്‌സര്‍ക്കും വേണ്ട ഗുണങ്ങളാണ് ഇവയെല്ലാം. ക്രിക്കറ്റിലേക്കു വന്നില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ഇടിക്കൂട്ടില്‍ രാഹുലിനെ നമ്മള്‍ കാണുമായിരുന്നു.

Story first published: Tuesday, June 1, 2021, 18:09 [IST]
Other articles published on Jun 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+