ബുംറ കൊലമാസോ? കോലി പറഞ്ഞത് വൈറല്‍... ഭാഗ്യമെന്ന് ഇന്ത്യന്‍ നായകന്‍
കിങ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച പേസ് സെന്‍സേഷന്‍ ജസ്പ്രീത് ബുംറയെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി വാനോളം പുകഴ്ത്തി. രണ്ടു ടെസ്റ്റുകളില്‍ നിന്നും 13 വിക്കറ്റുകളാണ് ബുംറ കൊയ്തത്. പരമ്പരയില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തതിയും അദ്ദേഹമായിരുന്നു.
ആദ്യ ടെസ്റ്റില്‍ ആറു വിക്കറ്റെടുത്ത ബുംറ രണ്ടാം ടെസ്റ്റില്‍ ഏഴുപെരെയും പുറത്താക്കിയിരുന്നു. മല്‍സരശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് കോലി ബുംറയെ പ്രശംസ കൊണ്ട് മൂടിയത്.

ബുംറയുള്ളത് ഭാഗ്യം
ബുംറയെക്കുറിച്ച് അധികമൊന്നും പറയാനില്ലെന്നാണ് കോലി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. താരത്തിന്റെ ബൗളിങ് പ്രകടനത്തെക്കുറിച്ച് ഇനിയെന്ത് പറയാനാണെന്നും അദ്ദേഹം ചോദിക്കുന്നു.
ബുംറ ഇന്ത്യന്‍ ടീമിലുള്ളത് തങ്ങളുടെ ഭാഗ്യമാണെന്നും കോലി വ്യക്തമാക്കി.

ബാറ്റ്‌സ്മാന്‍മാരെ കുഴക്കും
ബുംറയുടെ ബൗളിങ് എതിര്‍ ബാറ്റ്‌സ്മാന്‍ാരെ ശരിക്കും കുഴക്കുമെന്നു കോലി ചൂണ്ടിക്കാട്ടി. വ്യത്യസ്തമായ ആംഗിളുകളില്‍ പന്തെറിഞ്ഞും സ്വിങ് ചെയ്യിച്ചും ബുംറ ബാറ്റ്‌സ്മാനെ വെള്ളം കുടിപ്പിക്കും. ഔട്ട് സ്വിങറുകള്‍ എറിഞ്ഞ് തൊട്ടു പിന്നാലെ തന്നെ ബുംറ ഇന്‍സ്വിങറുകളുമെറിയും. മാത്രമല്ല ബൗണ്‍സറുകളിലൂടെയും താരം എതിരാളികളെ വിറപ്പിക്കും. നിലവില്‍ ലോക ക്രിക്കറ്റിലെ കംപ്ലീറ്റ് ബൗളറെന്നു വിശേഷിപ്പിക്കാവുന്ന താരമാണ് ബുംറയെന്നും കോലി ചൂണ്ടിക്കാട്ടി.

ആദ്യ ഇന്നിങ്‌സിലെ പ്രകടനം
വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ബുംറയുടെ മാസ്മരിക സ്‌പെല്‍ കണ്ടിരുന്നു. ഹാട്രിക്കുള്‍പ്പെടെ 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റുകളാണ് താരം പിഴുതത്. ടെസ്റ്റില്‍ ഇന്ത്യക്കു 300ന് അടുത്ത് ലീഡ് സമ്മാനിച്ചതും ബുംറയുടെ ഈ പ്രകടനമായിരുന്നു.
ആദ്യ ടെസ്റ്റില്‍ വെറും ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകളും ബുംറ വീഴ്ത്തിയിരുന്നു.

കളിക്കളത്തിലെ സംഭാവന
മല്‍സരത്തിനായി കളിക്കളത്തിലിറങ്ങുമ്പോള്‍ തന്നെ തനിക്കു ടീമിനു വേണ്ടി എത്രത്തോളം സംഭാവന ചെയ്യാന്‍ കഴിയുമെന്നു ബുംറയ്ക്കു നല്ല ബോധ്യമുണ്ടെന്നു കോലി വ്യക്തമാക്കി.
ടി20 സ്‌പെഷ്യലിസ്റ്റെന്നു മുദ്ര കുത്തപ്പെട്ട ബുംറ ഇതില്‍ നിന്നും പുറത്തു കടന്ന് ടെസ്റ്റിലും കേമനായി മാറിയെന്നു കാണുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്നും ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications