For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്- കോലി ഓപ്പണര്‍മാര്‍, രാഹുല്‍ പുറത്ത്!, ശ്രേയസ് മൂന്നാമന്‍- നിര്‍ദേശുമായി ഹോഗ്

ടി20യില്‍ ലൈനപ്പ് മാറണമെന്നു അദ്ദേഹം

ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ സര്‍പ്രൈസ് മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയെ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഹോഗ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

1

അതേസമയം, പുതിയ നായകന്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ സ്വപ്‌നതുല്യമായ കുതിപ്പാണ് ഇന്ത്യന്‍ ടീം നടത്തിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിനു കീഴില്‍ കളിച്ച നാലു പരമ്പരകളും 3-നു തൂത്തുവാരിയിരിക്കുകയാണ് ഇന്ത്യ. ന്യൂസിലാന്‍ഡിനെയും ശ്രീലങ്കയെയും ഓരോ തവണയും വെസ്റ്റ് ഇന്‍ഡീസിനെ രണ്ടു തവണയുമാണ് ഹിറ്റ്മാനും സംഘവും തൂത്തുവാരിയത്.

2

വിരാട് കോലി ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിലുണ്ടെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും രോഹിത് ശര്‍മയോടൊപ്പം ഓപ്പണറായി കളിക്കണം. കോലിയുടെ പൊസിഷനായ മൂന്നാം നമ്പറില്‍ ശ്രേയസ് അയ്യരാവണം ബാറ്റ് ചെയ്യേണ്ടത്. നാലാം നമ്പറില്‍ റിഷഭ് പന്തിനെ കളിപ്പിക്കണം. കെഎല്‍ രാഹുലിനു ടീമില്‍ സ്ഥിരം സ്ഥാനമുണ്ടാവില്ല. എങ്കിലും ഒരു ഘട്ടത്തില്‍ അദ്ദേഹത്തെയും കളിപ്പിക്കാം.
ഹാര്‍ദിക് പാണ്ഡ്യ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ ആറാം നമ്പര്‍ അദ്ദേഹത്തിനായിരിക്കണം. ഏഴാം നമ്പറില്‍ മറ്റൊരു ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയെയും ഇറക്കണമെന്നും ബ്രാഡ് ഹോഗ് നിര്‍ദേശിച്ചു.

3

ബാറ്റിങ് ലൈനപ്പിനെക്കുറിച്ചു മാത്രമല്ല ടി20യില്‍ ഇന്ത്യയുടെ ബൗളിങ് ലൈനപ്പിനെക്കുറിച്ചും ബ്രാഡ് ഹോഗ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞു. ഫാസ്റ്റ് ബൗളര്‍മാരായി ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി മുഹമ്മദ് സിറാജ് എന്നിവരായിരിക്കണം ടീമിലെത്തേണ്ടതെന്നും ബ്രാഡ് ഹോഗ് ചൂണ്ടിക്കാട്ടി.
ബാറ്റിങ് ലൈനപ്പിലേക്കു തന്നെ മടങ്ങിവരികയാണെങ്കില്‍ അഞ്ചാം നമ്പറില്‍ സൂര്യകുമാര്‍ യാദവാണ് മികച്ച ഓപ്ഷന്‍. ഹാര്‍ദിക് പാണ്ഡ്യ ഫിറ്റ്‌നസ് വീണ്ടെടുത്തില്ലെങ്കില്‍ പകരം വെങ്കടേഷ് അയ്യര്‍ ആറാം നമ്പറില്‍ കളിക്കണമന്നും അദ്ദേഹം നിരീക്ഷിച്ചു.

4

ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ തോല്‍പ്പിക്കുകയെന്നത് വളരെ കടുപ്പമേറിയ കാര്യമായിരിക്കുമെന്നു ബ്രാഡ് ഹോഗ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലെ കിരീടഫേവറിറ്റുകളില്‍ മുപന്തിയിലായിരുന്നു ഇന്ത്യന്‍ ടീം. പക്ഷെ പ്ലേഓഫ് പോലും കാണാതെ വിരാട് കോലിക്കും സംഘത്തിനും നാണംകെട്ടു മടങ്ങേണ്ടി വരികയായിരുന്നു.

5

വരാനിരിക്കുന്ന ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ടീം ഇന്ത്യയായിരിക്കും. മല്‍സരം നടക്കുന്ന വേദികളെക്കൂടി ആശ്രയിച്ചായിരിക്കും ഇത്. കാരണം അതാരിയിരിക്കും അവരുടെ വിധി നിശ്ചയിക്കുക. പേസും ബൗണ്‍സുള്ള പിച്ചുകളിലാണ് ഇന്ത്യന്‍ ടീമിനു കൂടുതല്‍ മല്‍സരങ്ങളും കളിക്കേണ്ടി വരുന്നതെങ്കില്‍ അതു വളരെ നിര്‍ണായക ഘടകമായി മാറും.

6

ഇന്ത്യയെ ലോകകപ്പ് നേടുന്നതില്‍ നിന്നും തടയുന്ന ഒരേയൊരു ഘടകവും പിച്ചിന്റെ സ്വഭാവം തന്നെയായിരിക്കുമെന്നും ഹോഗ് വിലയിരുത്തി.ഓസ്‌ട്രേലിയന്‍ പിച്ചിലെ ഈ വെല്ലുവിളി മാറ്റി നിര്‍ത്തിയാല്‍ ലോകകപ്പിലെ ഏറ്റവും അപകടകാരികളായ ടീമുകളിലൊന്നായിരിക്കും ഇന്ത്യ. മറ്റേതു ടീമിനേക്കാളും ഓസീസിനെ അവരുടെ നാട്ടില്‍ വച്ച് തോല്‍പ്പിക്കാന്‍ ശേഷിയുള്ളവരും ഇന്ത്യയാണെന്നു ബ്രാഡ് ഹോഗ് ചൂണ്ടിക്കാട്ടി.

7

അതേസമയം, ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയും തൂത്തുവാരിയ ഇന്ത്യന്‍ ടീമിനു ഇനി മൂന്നു മാസത്തേക്കു നിശ്ചിത ഓവര്‍ പരമ്പരകളൊന്നും തന്നെയല്ല. ലങ്കയുമായി രണ്ടു ടെസ്റ്റുകളുടെ പരമ്പരയാണ് രോഹിത് ശര്‍മയ്ക്കും സംഘത്തിനും മുന്നിലുള്ളത്. രോഹിത്തിനു കീഴില്‍ ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് പരമ്പരയെന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
ഈ പരമ്പര കഴിഞ്ഞാല്‍ അടുത്തത് ഐപിഎല്ലിന്റെ ഊഴമാണ്. മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കുന്ന ഐപിഎല്‍ മേയ് അവസാനത്തോടെയാണ് അവസാനിക്കുക. അതിനു ശേഷം ഇന്ത്യന്‍ താരങ്ങള്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു മടങ്ങും. ജൂണില്‍ സൗത്താഫ്രിക്കയമായി അഞ്ചു ടി20കളുടെ പരമ്പരയിലാണ് ഇന്ത്യ ആദ്യം കളിക്കുക.

Story first published: Monday, February 28, 2022, 18:52 [IST]
Other articles published on Feb 28, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+