Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീമില്‍ ഇങ്ങേരെ തോല്‍പ്പിക്കുക അസാധ്യം, വിരാട് കോലിയുടെ വെളിപ്പെടുത്തല്‍

Virat Kohli Says 'It Is Impossible To Outrun' Ravindra Jadeja | Oneindia Malayalam

കൊല്‍ക്കത്ത: ആധുനിക ക്രിക്കറ്റില്‍ ഏറ്റവും ശാരീരികക്ഷമതയുള്ള താരങ്ങളില്‍ ഒരാളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഫിസിക്കല്‍ ഫിറ്റ്‌നസിന് കോലി അതീവ പ്രധാന്യം കല്‍പ്പിക്കുന്നു. ഗ്രൗണ്ടില്‍ പ്രസരിപ്പോടെ നില്‍ക്കുന്ന വിരാട് കോലി രാജ്യത്തെ നിരവധി യുവതാരങ്ങളുടെ ആരാധനാപാത്രമാണ്. പക്ഷെ ശാരീരികക്ഷമതയുടെ കാര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ കോലിയെ കടത്തിവെട്ടുന്ന മറ്റൊരു താരമുണ്ട് --- സര്‍ ജഡേജ!

ജഡേജയെ തോൽപ്പിക്കാനാവില്ല

തിങ്കളാഴ്ച്ച ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തില്‍ വിരാട് കോലി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രവീന്ദ്ര ജഡേജയെ ഓടിത്തോല്‍പ്പിക്കുക സാധ്യമല്ലെന്ന് ഇന്ത്യന്‍ നായകന്‍ ട്വിറ്ററില്‍ കുറിച്ചു. ഈഡന്‍ ടെസ്റ്റിലെ പരിശീലനത്തിനിടെയുള്ള ചിത്രമാണ് കോലി പങ്കുവെച്ചത്.ജഡേജയും കോലിയും റിഷഭ് പന്തും ചിത്രത്തില്‍ ഓടുന്നത് കാണാം. ഓട്ടത്തില്‍ ഇഞ്ചുകള്‍ക്ക് മുന്നിലാണ് ജഡേജ. റിഷഭ് പന്ത് ഏറ്റവും പിന്നിലും.

പെയ്‌നിന്റെ വെല്ലുവിളി ഏറ്റെടുത്ത് കോലി... തയ്യാറെടുപ്പ് കഴി‍ഞ്ഞു, ഇന്ത്യ ഇനി എന്തിനും തയ്യാര്‍!!

സെഞ്ചുറി റെക്കോർഡ്

നിലവില്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് രവീന്ദ്ര ജഡേജ. കോരിത്തരിപ്പിക്കുന്ന ക്യാച്ചുകളും തകര്‍പ്പന്‍ റണ്ണൗട്ടുകളും താരം പലകുറി കാഴ്ച്ചവെച്ചു കഴിഞ്ഞു. സ്‌ഫോടകാത്മകമായ ബാറ്റിങ്ങിനും താരം സുപ്രസിദ്ധം. കോലിയുടെ കാര്യമെടുത്താല്‍ ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ഒരുപിടി റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ നായകന്‍ പിടിച്ചെടുത്തിട്ടുണ്ട്. അതിവേഗ സെഞ്ചുറികളുടെ കാര്യത്തില്‍ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായാണ് കോലി ഇപ്പോള്‍ റെക്കോര്‍ഡ് പങ്കിടുന്നത്.

പൊൻതൂവൽ

കരിയറില്‍ ഇതുവരെ 27 ടെസ്റ്റ് സെഞ്ചുറികള്‍ കോലി സ്വന്തമാക്കിക്കഴിഞ്ഞു. ക്രിക്കറ്റ് കരിയറിലെ 70 -മത്തെ രാജ്യാന്തര സെഞ്ചുറി കൂടിയാണ് ഈഡനില്‍ കോലി കുറിച്ചത്. ചരിത്രത്തില്‍ അതിവേഗം 70 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ താരമെന്ന പൊന്‍തൂവലും കോലിയുടെ തൊപ്പിയില്‍ ഭദ്രം.

അന്നു നീ ജനിച്ചിട്ടില്ല, ദാദയ്ക്കു മുമ്പും ഇന്ത്യ ജയിച്ചിട്ടുണ്ട്!! കോലിക്കെതിരേ ഗവാസ്‌കര്‍

റിഷഭ് പന്തിന്റെ കാര്യം നോക്കുകയാണെങ്കില്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് സ്‌ക്വാഡില്‍ താരമുണ്ടായിരുന്നു. പക്ഷെ വൃധിമാന്‍ സാഹ ഒന്നാം കീപ്പറായതുകൊണ്ട് ഇന്‍ഡോറിലും കൊല്‍ക്കത്തയിലും പന്തിന് അവസരം കിട്ടിയില്ല.

പന്തിന് അവസരം

സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ് മുന്‍നിര്‍ത്തി രണ്ടാം ടെസ്റ്റിനിടെ താരത്തെ ടീം മാനേജ്‌മെന്റ് പറഞ്ഞുവിടുകയും ചെയ്തു. തിങ്കളാഴ്ച്ച ഹരിയാനയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ 28 റണ്‍സാണ് റിഷഭ് പന്ത് കുറിച്ചത്. എന്തായാലും വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ പന്ത് ടീമിനൊപ്പം ചേരും.

മൂന്നുവീതം ഏകദിനങ്ങളും ട്വന്റി-20 മത്സരങ്ങളും പരമ്പരയിലുണ്ട്. ഡിംസബര്‍ ആറിനാണ് പരമ്പരയിലെ ആദ്യ ട്വന്റി-20. ഇക്കുറി ക്രുണാല്‍ പാണ്ഡ്യയ്ക്ക് പകരം രവീന്ദ്ര ജഡേജ ഇന്ത്യയ്ക്കായി ട്വന്റി-20 കളിക്കും. നേരത്തെ, ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയില്‍ വിരാട് കോലി കളിച്ചിരുന്നില്ല. അന്ന് രോഹിത് ശര്‍മ്മയാണ് ടീമിനെ നയിച്ചത്.

Story first published: Monday, November 25, 2019, 15:03 [IST]
Other articles published on Nov 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+