Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പെയ്‌നിന്റെ വെല്ലുവിളി ഏറ്റെടുത്ത് കോലി... തയ്യാറെടുപ്പ് കഴി‍ഞ്ഞു, ഇന്ത്യ ഇനി എന്തിനും തയ്യാര്‍!!

Virat Kohli's Response To Tim Paine's Challenge | Oneindia Malayalam

കൊല്‍ക്കത്ത: ഓസ്‌ട്രേലിയയില്‍ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കാന്‍ ഇന്ത്യയെ ക്ഷണിച്ച നായകന്‍ ടിം പെയ്‌നിന് മറുപടിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. പാകിസ്താനെതിരേ ഗബ്ബയില്‍ നടന്ന ടെസ്റ്റില്‍ ഇന്നിങ്‌സ് ജയം കൊയ്ത ശേഷമായിരുന്നു പെയ്‌നിന്റെ വെല്ലുവിളി. അടുത്ത വര്‍ഷം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ പിങ്ക് ടെസ്റ്റില്‍ കളിക്കുമോയെന്നത് കോലിയെക്കൂടി ആശ്രയിച്ചായിരിക്കുമെന്ന് പെയ്ന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഓസീസ് പര്യടനത്തില്‍ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതിനെ പരാമര്‍ശിച്ചായിരുന്നു ഇത്.

അതേസമയം, കന്നി പിങ്ക് ബോള്‍ ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരേ വമ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. ഇന്നിങ്‌സിനും 46 റണ്‍സിനും ബംഗ്ലാദേശിനെ ഇന്ത്യ തുരത്തുകയായിരുന്നു. ഈ ടെസ്റ്റിനു ശേഷമാണ് പെയ്‌നിന്റെ വെല്ലുവിളിക്ക് കോലി മറുപടി നല്‍കിയത്

ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ് നാട്ടില്‍

ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ് നാട്ടില്‍

സ്വന്തം നാട്ടില്‍ ഒരു ഡേ-നൈറ്റ് ടെസ്‌റ്റെങ്കിലും കളിച്ച ശേഷം മാത്രമേ വിദേശത്തു പിങ്ക് ബോള്‍ ടെസ്റ്റില്‍ കളിക്കൂയെന്നായിരുന്നു കോലിയുടെ തുടക്കം മുതലുള്ള നിലപാട്. സ്വന്തം സാഹചര്യത്തില്‍ പിങ്ക് ബോള്‍ വെല്ലുവിളി നേരിടുകയന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ഇപ്പോള്‍ കൊല്‍ക്കത്തയില്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചതോടെയാണ് ഏതു വെല്ലുവിളി ഏറ്റെടുക്കാനും ടീം തയ്യാറാണെന്നു കോലി വ്യക്തമാക്കിയത്.

'പരിശീലന മല്‍സരം'

'പരിശീലന മല്‍സരം'

നല്ല പ്ലാനിങോടെ മാത്രമേ പിങ്ക് ബോള്‍ ഗെയിം കളിക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടു തന്നെയാണ് ഒരു പരിശീലന മല്‍സരം പോലെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ് നാട്ടില്‍ വേണമെന്ന് ആവശ്യപ്പെട്ടത്. നിങ്ങള്‍ ബംഗ്ലാദശ് ടീമിനോടു ചോദിച്ചാലും അവരും പരിശീലന മല്‍സരം നാട്ടില്‍ തന്നെ വേണമെന്നു തന്നെയാണ് പറയുക.
സ്വന്തം സാഹചര്യങ്ങളെക്കുറിച്ചു ഞങ്ങള്‍ക്കു നല്ല ബോധ്യമുണ്ട്. ബൗളര്‍മാര്‍ ഉജ്ജ്വല പ്രകടനം തന്നെയാണ് കാഴ്ചവച്ചത്. മല്‍സരം നാട്ടിലായതിനാല്‍ വലിയ വെല്ലുവിളിയായി തോന്നിയില്ലെന്നും കോലി വിശദമാക്കി.

എന്തിനും തയ്യാര്‍

എന്തിനും തയ്യാര്‍

വിദേശത്ത് പിങ്ക് ബോള്‍ ഗെയിം കളിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. എന്നാല്‍ നാട്ടില്‍ നല്ലൊരു തയ്യാറെടുപ്പ് ലഭിച്ചത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ ടീം ഇപ്പോള്‍ എന്തിനും തയ്യാറാണ്.
വിദേശത്തും പിങ്ക് ബോള്‍ ടെസ്റ്റിന് ഇന്ത്യക്കു ഭയമില്ല. പെട്ടെന്നൊരു ദിവസം പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കാന്‍ കഴിയില്ലെന്നതിനാലാണ് നേരത്തേയെല്ലാം തങ്ങള്‍ ഇതിനു തയ്യാറാവാതിരുന്നതെന്നും കോലി കൂട്ടിച്ചേര്‍ത്തു.

പെയ്ന്‍ പറഞ്ഞത്...

പെയ്ന്‍ പറഞ്ഞത്...

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഗബ്ബയില്‍ ടെസ്റ്റ് കളിക്കാനും ഡേ-നൈറ്റ് ടെസ്റ്റില്‍ കളിക്കാനും കോലി കൂടി സമ്മതിക്കേണ്ടതുണ്ടെന്നാണ് പെയ്ന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. കോലിയില്‍ നിന്നും ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഇതിനു മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോലി നല്ല മൂഡിലാണെങ്കില്‍ ഓസ്‌ട്രേലിയയില്‍ പിങ്ക് ബോള്‍ ടെസ്‌റ്റോ, ഗബ്ബയിലോ കളിക്കാന്‍ തയ്യാറാണോയെന്നു താന്‍ ചോദിക്കുമെന്നും പെയ്ന്‍ വ്യക്തമാക്കിയിരുന്നു.

Story first published: Monday, November 25, 2019, 14:02 [IST]
Other articles published on Nov 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+