Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind vs Aus: വമ്പന്‍ വിക്കറ്റ് അതുതന്നെ! - ലക്ഷ്യമിടുന്ന വിക്കറ്റിനെക്കുറിച്ച് പേസര്‍ കമ്മിന്‍സ്

ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന പരമ്പരയില്‍ ആരുടെ വിക്കറ്റാണ് താന്‍ ലക്ഷ്യമിടുന്നതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വിക്കറ്റാണ് ഏറ്റവും വലുതെന്നും അദ്ദേഹത്തെ പുറത്താക്കാനായിരിക്കും ശ്രമിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത വെള്ളിയാഴ്ചയാണ് ഇന്ത്യയും ഓസീസും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടക്കമാവുന്നത്.

1

ഓരോ ടീമിലും ഒന്നോ, രണ്ടോ ബാറ്റ്‌സ്മാന്‍മാരുടേതാണ് ഏറ്റവും വലിയ വിക്കറ്റെന്നാണ് താന്‍ കരുതുന്നത്. ഭൂരിഭാഗം ടീമുകള്‍ക്കും അത് അവരുടെ ക്യാപ്റ്റന്‍ തന്നെയായിരിക്കും. ജോ റൂട്ട് (ഇംഗ്ലണ്ട്), കെയ്ന്‍ വില്ല്യംസണ്‍ (ന്യൂസിലാന്‍ഡ്) എന്നിവര്‍ ഉദാഹരണങ്ങളാണ്. ഇവരുടെ വിക്കറ്റ് നേരത്തെയുത്താല്‍ വിജയസാധ്യത കൂടുതലാണന്നു കാണാന്‍ സാധിക്കും. കോലിയുടേത് വലിയ വിക്കറ്റ് തന്നെയാണ്. നിങ്ങള്‍ കമന്റേറ്റര്‍മാര്‍ അദ്ദേഹത്തെക്കുറിച്ച് വാതോരാതെ സംസാരിക്കാറുണ്ട്. കോലിയെ നിശ്ചബ്ധനാക്കി നിര്‍ത്താന്‍ തങ്ങള്‍ക്കാവുമെന്നാണ് വിശ്വാസമെന്നും കമ്മിന്‍സ് ഫോക്‌സ് ക്രിക്കറ്റിനോടു പറഞ്ഞു.

കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണിനും ശേഷം ഓസ്‌ട്രേലിയ ഒരു നിശ്ചിത ഓവര്‍ പരമ്പരയിലാണ് കളിച്ചത്. അതു ഇംഗ്ലണ്ടിനെതിരേയായിരുന്നു. ഈ പരമ്പരയ്ക്കു ശേഷമാണ് ഓസീസ് താരങ്ങള്‍ ഐപിഎല്ലിന്റെ 13ാം സീസണിനായി ദുബായിലെത്തിയത്. 2018ലായിരുന്നു ഇന്ത്യന്‍ ടീം അവസാനമായി ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയത്. അന്ന് ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ ചരിത്രം കുറിച്ചിരുന്നു.

2

വളരെ വലിയ പരമ്പര തന്നെയായിരിക്കും ഇന്ത്യക്കെതിരേയുള്ളത്. മല്‍സരങ്ങള്‍ ഞങ്ങളുടെ ഹോംഗ്രൗണ്ടിലുമാണ്. ഹോട്ടലുകളിലും ബയോ ബബ്‌ളിലും ഒരുപാട് സമയം ചെലവഴിച്ചെങ്കിലും ടീമിന്റെ തയ്യാറെടുപ്പ് മികച്ചതാണെന്നാണ് താന്‍ കരുതുന്നത്. ഞങ്ങള്‍ യുകെയില്‍ഡ പര്യടനം നടത്തി, മികച്ച പരമ്പരയായിരുന്നു അത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഓസീസ് ടീമിലെ ഭൂരിഭാഗം പേരും 14 ടി20 മല്‍സരങ്ങളെങ്കിലും കളിച്ചിട്ടുണ്ട്. മറ്റു കളിക്കാരും മികച്ച ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുന്നവരാണെന്നും കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു.

Story first published: Friday, November 20, 2020, 19:15 [IST]
Other articles published on Nov 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+