Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടാം സെഞ്ചുറിയോടെ കോലി, ധോണി വീണ്ടും പരാജയം; ബാംഗ്ലൂര്‍ ജയിച്ചു, പുനെ പുറത്തേക്ക്...

ബെംഗളൂരു: ട്വന്റി 20യുടെ സകല സൗന്ദര്യവും ആവേശിച്ച ആകര്‍ഷകമായ മത്സരത്തില്‍ തട്ടുപൊളിപ്പന്‍ സെഞ്ചുറിയോടെ ക്യാപ്റ്റന്‍ വിരാട് കോലി ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ ജയിപ്പിച്ചു. ബാറ്റിംഗിലും ക്യാപ്റ്റന്‍സിയിലും പരാജയപ്പെട്ട ധോണിയുടെ പുനെ സൂപ്പര്‍ ജയന്റ്‌സിന് വിരാട് കോലിയുടെ മാരക ഫോമിനെ അതിജീവിക്കാനുള്ള കരുത്തുണ്ടായിരുന്നില്ല.

ജയിക്കാന്‍ 192 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ബാംഗ്ലൂരിന് വേണ്ടി എല്ലാം ചെയ്തത് ക്യാപ്റ്റന്‍ വിരാട് കോലിയായിരുന്നു. 58 പന്തില്‍ പുറത്താകാതെ 108 റണ്‍സ്. എട്ട് ഫോറും ഏഴ് സിക്‌സും. തുടക്കം മുതല്‍ കളി തീരും വരെ ഒരേ ഫോമിലായിരുന്നു കോലി, ഒരു ക്ലീന്‍ കോലി സ്‌പെഷല്‍ ഇന്നിംഗ്‌സ്. 38 റണ്‍സോടെ രാഹുലും 36 റണ്‍സോടെ വാട്‌സനും കോലിക്ക് പിന്തുണ നല്‍കി. ഡിവില്ലിയേഴ്‌സ് 1 റണ്‍സിന് പുറത്തായി.

viratkohli

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന പുനെയ്ക്ക് വീണ്ടും രക്ഷകനായത് അജിന്‍ക്യ രഹാനെ തന്നെ. 48 പന്തില്‍ 8 ഫോറും 2 സിക്‌സും സഹിതം 74 റണ്‍സ്. സൗരഭ് തിവാരി 52 റണ്‍സടിച്ചു. 14 ഓവറില്‍ രണ്ടിന് 132 ല്‍ എത്തിയ പുനെയ്ക്ക് അവസാന ഓവറില്‍ പ്രതീക്ഷിച്ച വേഗം കിട്ടിയില്ല. 8 പന്ത് നേരിട്ട ക്യാപ്റ്റന്‍ ധോണി വാട്‌സന്റെ പന്തില്‍ ടോപ് എഡ്ജായി കിട്ടിയ സിക്‌സ് അടക്കം 9 റണ്‍സ് അടിച്ച് മടങ്ങി.

ഇര്‍ഫാന്‍ പത്താനെ വീണ്ടും പുറത്തിരുത്തിയ പുനെ ക്യാപ്റ്റന്‍ ധോണി സ്റ്റാര്‍ ബൗളര്‍ ആര്‍ അശ്വിന് പന്ത് കൊടുക്കാതിരുന്നതും അത്ഭുതമായി. കളി ഏതാണ്ട് കൈവിട്ട ശേഷം പതിനേഴാം ഓവറിലാണ് അശ്വിന്‍ പന്തെറിയാനെത്തിയത്. അതും ഒരേ ഒരു ഓവര്‍. 7 മാത്രം റണ്‍സ് വഴങ്ങിയ ആ ഓവറിന് ശേഷം അശ്വിന് പന്തും കിട്ടിയില്ല. ഈ തോല്‍വിയോടെ പുനെയുടെ ഐ പി എല്‍ സാധ്യകള്‍ക്ക് മങ്ങലേറ്റു. പത്ത് കളിയില്‍ അവരുടെ ഏഴാം തോല്‍വിയാണ് ഇത്.

Story first published: Sunday, May 8, 2016, 10:28 [IST]
Other articles published on May 8, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+