Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എല്ലാത്തിന്റെയും തുടക്കം ന്യൂസിലാന്‍ഡില്‍! 2014ലെക്കു തിരിച്ചുപോവുന്ന കോലി- ഇനിയെന്ത്?

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ വിരാട് കോലി കരിയറില്‍ മുമ്പൊരിക്കലുമില്ലാത്ത തരത്തിലുള്ള പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോവുന്നത്. ഇംഗ്ലണ്ട് പര്യടനത്തില്‍ അദ്ദേഹത്തിന്റെ ഇന്നിങ്‌സുകളെല്ലാം പിഴയ്ക്കുകയാണ്. ഏറ്റവും അവസാനമായി ലീഡ്‌സില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും കോലി ഇതാവര്‍ത്തിക്കുന്നത് നിരാശയോടെയും ഞെട്ടലോടെയുമാണ് ക്രിക്കറ്റ് പ്രേമികള്‍ കണ്ടത്.

റണ്‍മെഷീനെന്നു ക്രിക്കറ്റ് ആരാധകര്‍ വിശേഷിപ്പിച്ച കോലി ഇപ്പോള്‍ ഈ പേരിനൊത്ത് ഉയരാന്‍ കഴിയാതെ തകര്‍ച്ചയിലേക്കു കൂപ്പുകുത്തുകയാണ്. ലീഡ്‌സ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ വെറും ഏഴു റണ്‍സാണ് അദ്ദേഹം നേടിയത്, നേരിട്ടതാവട്ടെ 17 ബോളും. തുടര്‍ച്ചയായി 50ാം ഇന്നിങ്‌സ് സെഞ്ച്വറിയില്ലാതെ കോലി പൂര്‍ത്തിയാക്കുകയും ചെയ്തു. ഇത്രയും വലിയൊരു തിരിച്ചടി അദ്ദേഹത്തിന്റെ കരിയറിലുണ്ടാവുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല. 2014ലെ കരിയറിലെ ആദ്യ ഇംഗ്ലീഷ് പര്യടനത്തിലെ അതേ ദുര്‍ഭൂതം കോലിയെ ഇത്തവണയും വേട്ടയാടുകയാണ്.

 ബാറ്റിങ് ശരാശരി

ബാറ്റിങ് ശരാശരി

ലോക ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ ഇതിഹാസ താരങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും കരിയറില്‍ മോശം സമയത്തിലൂടെ കടന്നു പോവേണ്ടി വന്നിട്ടുണ്ടെന്നു കാണാം. കോലിയും സമാനമായ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. ഇതിന് എപ്പോള്‍ ഒരു ബ്രേക്കുണ്ടാവുമെന്നു മാത്രം നമുക്ക് പറയാന്‍ കഴിയില്ല. അവസാനത്തെ 18 ഇന്നിങ്‌സുകള്‍ നോക്കുകയാണെങ്കില്‍ വെറും 23 മാത്രമാണ് കോലിയുടെ ബാറ്റിങ് ശരാശരിയെന്നു കാണാം.
2014ല്‍ കരിയറിലെ ആദ്യത്തെ ഇംഗ്ലീഷ് പര്യടനത്തിലായിരുന്നു കോലിക്കു ഇത്തരമൊരു മോശം സമയമുണ്ടായത്. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഇംഗ്ലണ്ടില്‍ അതേ ദുരന്തം അദ്ദേഹത്തെ വേട്ടയാടാന്‍ ആരംഭിച്ചിരിക്കുകയാണ്.

ഓഫ് സ്റ്റംപ് വീക്ക്‌നെസ്

ഓഫ് സ്റ്റംപ് വീക്ക്‌നെസ്

ഓഫ് സ്റ്റംപിനു പുറത്തേക്കു പോവുന്ന ബോളില്‍ ഷോട്ടിനു ശ്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുകയെന്നത് മുമ്പ് കോലിയുടെ ഏറ്റവും വലിയ വീക്ക്‌നെസായിരുന്നു. അതേ വീക്ക്‌നെസ് ഇത്തവണ ഇംഗ്ലണ്ടില്‍ അദ്ദേഹത്തെ വീണ്ടും പിടികൂടിയിരിക്കുകയാണ്. ഷോട്ട് പോലും കളിക്കാതെ ലീവ് ചെയ്യാമായിരുന്ന ബോളുകളിലാണ് അദ്ദേഹം ബൗളര്‍മാര്‍ക്ക് വിക്കറ്റ് ദാനം ചെയ്തത് എന്നതാണ് ഏറ്റവും നിരാശാജനകമായ കാര്യം. ഈ പരമ്പരയില്‍ ഇതിനകം നാലു തവണയാണ് കോലി ഈ തരത്തിലുള്ള കെണിയിലകപ്പെട്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയത്.
ലീഡ്‌സിലെ മൂന്നാം ടെസ്റ്റിലും ഇതാവര്‍ത്തിച്ചു. ടെസ്റ്റ് കരിയറില്‍ ഏഴാം തവണയാണ് ആന്‍ഡേഴ്‌സനു കോലി വിക്കറ്റ് സമ്മാനിച്ചത്. 23 ടെസ്റ്റുകളില്‍ നിന്നായിരുന്നു ഇത്. ഇനി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (9), ചേതേശ്വര്‍ പുജാര (10) എന്നിവര്‍ മാത്രമേ ആന്‍ഡേഴ്‌സന്‍ കൂടുതല്‍ തവണ പുറത്താക്കിയ ഇന്ത്യന്‍ താരങ്ങളില്‍ മുന്നിലുള്ളൂ.

 2020ലെ ന്യൂസിലാന്‍ഡ് പര്യടനം

2020ലെ ന്യൂസിലാന്‍ഡ് പര്യടനം

2020ലെ ന്യൂസിലാന്‍ഡ് പര്യടനത്തോടെയാണ് കോലിയുടെ കഷ്ടകാലം ആരംഭിക്കുന്നത്. ഈ പരമ്പയില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം നിരാശാജനകമായിരുന്നു. നാലു ടി20, മൂന്ന് ഏകദിനം, രണ്ടു ടെസ്റ്റ് എന്നിവയില്‍ നിന്നായി കോലിക്കു ആകെ നേടാനായത് 218 റണ്‍സായിരുന്നു.
പിന്നീട് കഴിഞ്ഞ വര്‍ഷമവസാനം ഓസ്‌ട്രേലിയയില്‍ ഒരു ടെസ്റ്റിലും അദ്ദേഹം കളിച്ചു. ആദ്യ ഇന്നിങ്‌സില്‍ 74 റണ്‍സ് കോലി നേടിയെങ്കിലും രണ്ടാമിന്നിങ്‌സില്‍ നിറംമങ്ങി. വെറും 36 റണ്‍സിനായിരുന്നു രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ ഓള്‍ഔട്ടായയത്.
കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ രണ്ടാമത്തെ ഫിഫ്റ്റിലായിരുന്നു ആദ്യ ഇന്നിങ്‌സില്‍ കോലി തികച്ചത്. 244 മിനിറ്റുകള്‍ ക്രീസില്‍ നിന്ന അദ്ദേഹം നേരിട്ടത് 180 ബോളുകളായിരുന്നു.

 സമാനമായൊരു ഇന്നിങ്‌സ്

സമാനമായൊരു ഇന്നിങ്‌സ്

അഡ്‌ലെയ്ഡ് ടെസ്റ്റിലേതു പോലെ ഒരു ക്ഷമാപൂര്‍വ്വമുള്ള ഇന്നിങ്‌സായിരുന്നു ലീഡ്‌സ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ കോലിയില്‍ നിന്നും ടീം പ്രതീക്ഷിച്ചിരുന്നത്. കാരണം ഓപ്പണര്‍ കെഎല്‍ രാഹുലിനെ ആദ്യ ഓവറില്‍ പൂജ്യത്തിനും ചേതേശ്വര്‍ പുജാരയെ ഒരു റണ്ണിനും നഷ്ടമായപ്പോള്‍ അദ്ദേഹം കുറേക്കൂടി ക്ഷമാപൂര്‍വ്വം, ഉത്തരവാദിത്വമേറ്റെടുത്ത് ഇന്നിങ്‌സ് പടുത്തുയര്‍ത്തണമായിരുന്നു. പകരം അനാവശ്യ ധൃതി കാണിച്ച് കോലി വിക്കറ്റ് വലിച്ചെറിയുന്നതാണ് കണ്ടത്. ഫോര്‍ത്ത് സ്റ്റംപിലൂടെ പോയ ബോളിലായിരുന്നു അദ്ദേഹം പുറത്തായത്. ആന്‍ഡേഴ്‌സനെതിരേ ഡ്രൈവ് കളിക്കാന്‍ ശ്രമിച്ച കോലിയുടെ ബാറ്റില്‍ ഉരസിയ ബോള്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ അനായാസം പിടികൂടുകയും ചെയ്തു.

Story first published: Thursday, August 26, 2021, 16:08 [IST]
Other articles published on Aug 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+