Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വലിയ കരിയര്‍ വേണോ? ധോണി അന്ന് ഉപദേശിച്ച തന്ത്രം ഇതാ,വെളിപ്പെടുത്തി വിരാട് കോലി

1

കേപ്ടൗണ്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇക്കാലത്തെയും മികച്ച നായകനായിത്തന്നെ എംഎസ് ധോണിയെ വിശേഷിപ്പിക്കാം. കണക്കുകള്‍ പ്രകാരം നോക്കുമ്പോള്‍ ധോണി നടന്നുകയറി കീഴടക്കിയ നേട്ടങ്ങള്‍ എത്തിപ്പിടിക്കുക അത്ര എളുപ്പമാവില്ല. ടെസ്റ്റ് കരിയറിന് നേരത്തെ തന്നെ വിരാമമിട്ട് പരിമിത ഓവറിലെ തന്റെ മികവിനെ ഏറ്റവും അത്യുന്നതങ്ങളിലെത്തിക്കാന്‍ അദ്ദേഹത്തിനായി. നായകനായും വിക്കറ്റ് കീപ്പറായും ഫിനിഷറായുമെല്ലാം കൈയടി നേടാന്‍ ധോണിക്ക് സാധിച്ചു.

മൂന്ന് ഐസിസി കിരീടങ്ങളാണ് ധോണിക്ക് കീഴില്‍ ഇന്ത്യ നേടിയത്. ഇതില്‍ രണ്ട് ലോകകപ്പും ഒരു ചാമ്പ്യന്‍സ് ട്രോഫിയും ഉള്‍പ്പെടും. വിരമിച്ച ശേഷവും വലിയ ആരാധക പിന്തുണയാണ് ധോണിക്കുള്ളത്. വിരാട് കോലിയെന്ന നായകന്റെയും താരത്തിന്റെയും വളര്‍ച്ചക്ക് പിന്നിലും വ്യക്തമായ സ്വാധീനം ചെലുത്താന്‍ ധോണിക്കായിരുന്നു. കൈവെച്ചിടങ്ങളിലെല്ലാം തന്റെ അടയാളപ്പെടുത്തല്‍ നടത്തിയ ധോണി തനിക്ക് നല്‍കിയ പ്രധാനപ്പെട്ട ഉപദേശം വെളിപ്പെടുത്തിയിരിക്കുകയാണ് വിരാട് കോലി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദീര്‍ഘദൂരം മുന്നോട്ട് പോകാന്‍ ചെയ്യേണ്ടതെന്താണെന്നാണ് ധോണി കോലിക്ക് നല്‍കിയ ഉപദേശത്തെക്കുറിച്ചാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

1

'കരിയറിന്റെ തുടക്കത്തില്‍ നിരവധി ഉപദേശങ്ങള്‍ എംഎസ് ധോണി നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹം എന്നോട് പറഞ്ഞത് ഒരു പിഴവിന് ശേഷം മറ്റൊരു പിഴവ് സംഭവിക്കുന്നതിന്റെ കാലാവധി 7-8 മാസമാക്കി മാറ്റാനാണ്. എങ്കില്‍ മാത്രമെ വലിയ അന്താരാഷ്ട്ര കരിയര്‍ നേടിയെടുക്കാനാവു. ആ ഉപദേശം എന്നും എന്നോടൊപ്പം ഉണ്ടായിരുന്നു. അന്ന് സംഭവിച്ച പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഇതുപോലെയാണ് റിഷഭിന്റെ കാര്യം. ബാറ്റിങ് മെച്ചപ്പെടുത്തി പിഴവുകള്‍ തിരുത്തി അവന്‍ മുന്നോട്ട് പോകും. നിര്‍ണ്ണായക സമയങ്ങളില്‍ ടീമിനൊപ്പം ഉണ്ടാകുമെന്ന് അവന്‍ ഉറപ്പാക്കും. തെറ്റുകളും പിഴവുകളും ഉള്‍ക്കൊണ്ട് വലിയ പ്രകടനം തന്നെ അവന്‍ കാഴ്ചവെക്കും'-വിരാട് കോലി പറഞ്ഞു.

സമീപകാലത്തായി വിരാട് കോലിയും ഫോം കണ്ടെത്താനാവാതെ പ്രയാസപ്പെടുകയാണ്. ഒരു കാലത്ത് തുടര്‍ സെഞ്ച്വറികള്‍ നേടിക്കൊണ്ടിരുന്ന കോലിക്ക് ഇപ്പോള്‍ പഴയ മികവിലേക്കുയരാനാവുന്നില്ല. രണ്ട് വര്‍ഷത്തിലേറെയായി ഒരു സെഞ്ച്വറി പോലും കോലിയുടെ പേരിലില്ല. ഈ വര്‍ഷത്തെ തന്റെ ആദ്യ മത്സരത്തിന് കോലി ഇറങ്ങുമ്പോള്‍ സെഞ്ച്വറി പ്രകടനം തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

സമീപകാലത്തായി റിഷഭ് പന്തിന്റെ പ്രകടനവും മോശമാണ്. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് ശേഷമുള്ള കണക്കുകള്‍ പ്രകാരം 20ന് താഴെയാണ് റിഷഭിന്റെ ശരാശരി. ഇന്ത്യ രണ്ടാം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഓസ്‌ട്രേലിയയില്‍ നേടിയത് റിഷഭിന്റെ ബാറ്റിങ് മികവിലാണ്. എന്നാല്‍ ഈ പ്രകടനം ഇപ്പോള്‍ ആവര്‍ത്തിക്കാന്‍ റിഷഭിനാവുന്നില്ല. താരത്തിന്റെ ഫോം ഔട്ടിനെക്കുറിച്ചും കോലി പ്രതികരിച്ചു.

1

'പരിശീലന സമയത്ത് റിഷഭുമായി ഞങ്ങള്‍ സംസാരിച്ചിരുന്നു. നമ്മള്‍ കളിക്കുന്ന ഷോട്ട് മികച്ചതായിരുന്നോ അല്ലെയോ എന്നതിനെക്കുറിച്ച് മറ്റാരെക്കാളും ബാറ്റ്‌സ്മാന്‍ അറിഞ്ഞിരിക്കണം. വ്യക്തികളെന്ന നിലയില്‍ ഉത്തരവാദിത്തം എല്ലാവരും അംഗീകരിക്കേണ്ടതായുണ്ട്. അവിടെ നിന്നാണ് വളര്‍ച്ചയുണ്ടാകുന്നതെന്നാണ് കരുതുന്നത്. നമ്മുടെ സമ്മര്‍ദ്ദം കൊണ്ടോ ബൗളര്‍മാരുടെ മികവിനെയോര്‍ത്തുള്ള സമ്മര്‍ദ്ദം കൊണ്ടോയാണ് കൂടുതലായും പുറത്താകുന്നത്. നമ്മുടെ മാനസിക നിലയും തീരുമാനവും കൃത്യമായി മനസിലാക്കേണ്ടതായുണ്ട്. നമ്മുടെ പിഴവ് എവിടെയാണെന്ന് കണ്ടെത്തിയാല്‍ അത് ആവര്‍ത്തിക്കാതിരിക്കാനും അത് മനസിലാക്കി മുന്നോട്ട് പോകുവാനും ശ്രമിക്കണം'-കോലി വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞു.

നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീം നായകസ്ഥാനമാണ് കോലിക്കുള്ളത്. പരിമിത ഓവറിലെ നായകസ്ഥാനത്ത് നിന്ന് കോലിയെ മാറ്റി പകരം രോഹിത് ശര്‍മയെ ഇന്ത്യ നിയമിച്ചിരുന്നു. പരിമിത ഓവറില്‍ ഐസിസി കിരീടം നേടാനാവാത്തതാണ് കോലിക്ക് തിരിച്ചടിയായത്. അതേ സമയം ടെസ്റ്റില്‍ കോലിയുടെ നേട്ടങ്ങള്‍ മറ്റൊരു ഇന്ത്യന്‍ നായകനുമില്ല.

Story first published: Tuesday, January 11, 2022, 11:37 [IST]
Other articles published on Jan 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+