Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഏഴു വര്‍ഷത്തിനു ശേഷം രോഹിത്തിന് കൂട്ടായി കോലിയെത്തി! ടി20യില്‍ ഇതാദ്യം

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കാത്ത ഓപ്പണിങ് കോമ്പിനേഷനെയാണ് ക്രിക്കറ്റ് പ്രേമികള്‍ ഗ്രൗണ്ടില്‍ കണ്ടത്. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു കൂട്ടായി നായകന്‍ വിരാട് കോലി തന്നെ ഇറങ്ങിയപ്പോള്‍ അത് ആരാധകര്‍ക്കു മാത്രമല്ല ഇംഗ്ലണ്ടിനും സര്‍പ്രൈസായിരുന്നു. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടു ബാറ്റ്‌സ്മാന്‍മാര്‍മാര്‍ കൂടിയായ ഇരുവരും ഒരുമിച്ച് ഓപ്പണ്‍ ചെയ്യാനെത്തിയത് ഇംഗ്ലണ്ടിന്റെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.

1

മോശം ഫോമിലുള്ള ഓപ്പണര്‍ കെഎല്‍ രാഹുലിനെ ഇന്ത്യ പരമ്പരയില്‍ ആദ്യമായി പുറത്തിരുത്തിയതോടെയാണ് കോലിക്കു ഓപ്പണിങിലേക്കു സ്വയം പ്രൊമോട്ട് ചെയ്യേണ്ടി വന്നത്. ഈ നീക്കം ക്ലിക്കാവുകയും ചെയ്തു. പരമ്പരയില്‍ ഇന്ത്യക്കു ഏറ്റവും മികച്ച തുടക്കം നല്‍കാന്‍ രോഹിത് - കോലി ജോടിക്കു സാധിച്ചു. 94 റണ്‍സാണ് ഈ ജോടി വാരിക്കൂട്ടിയത്. ഒമ്പതാം ഓവറിലെ അവസാന ബോളില്‍ രോഹിത് പുറത്തായതോടെയാണ് സഖ്യം വേര്‍പിരിഞ്ഞത്. അപ്പോഴേക്കും തന്റെ ഫിഫ്റ്റി ഹിറ്റ്മാന്‍ പൂര്‍ത്തിയാക്കിയിരുന്നു. 34 ബോളില്‍ നാലു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം 64 റണ്‍സ് അടിച്ചെടുത്താണ് രോഹിത് പുറത്തായത്.

ടി20യില്‍ ഇതാദ്യമായാണ് രോഹിത്തും കോലിയും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തത്. നേരത്തേ ഒരിക്കല്‍ മാത്രമേ ഇരുവരെയും ഓപ്പണര്‍മാരായി ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടിട്ടുള്ളൂ. ഇതാവട്ടെ ഏകദിനത്തിലുമായിരുന്നു. 2014ലായിരുന്നു ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി ഈ സ്വപ്‌നജോടി ഓപ്പണ്‍ ചെയ്യാനെത്തിയത്. അതിനു ശേഷം ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് മറ്റൊരു ഫോര്‍മാറ്റില്‍ ഇരുവരും ഒരുമിച്ച് ഇറങ്ങിയത്.

2

ഇംഗ്ലണ്ടിനെതിരായ ഈ പരമ്പരയില്‍ പല വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളിലുമാണ് കോലി ഇന്ത്യക്കു വേണ്ടി കളിച്ചത്. ആദ്യത്തെയും രണ്ടാമത്തെയും ടി20കളില്‍ തന്റെ സ്ഥിരം പൊസിഷനായ മൂന്നാം നമ്പറിലായിരുന്നു ഇന്ത്യന്‍ നായകന്‍ ഇറങ്ങിയത്. എന്നാല്‍ മൂന്നും നാലും ടി20കളില്‍ കോലി നാലാം നമ്പറിലേക്കു ഇറങ്ങി.മൂന്നാം ടി20യില്‍ ഇഷാന്‍ കിഷനു വേണ്ടിയും നാലാം ടി20യില്‍ സൂര്യകുമാര്‍ യാദവിനു വേണ്ടിയും അദ്ദേഹം ഒരു സ്ഥാനം താഴേക്ക് ഇറങ്ങുകയായിരുന്നു. ഒടുവില്‍ അഞ്ചാം ടി20യില്‍ രാഹുല്‍ പുറത്തായതോടെ കോലി സ്വയം ഓപ്പണറായി കളിക്കുകയുമായിരുന്നു. ഒരു ടി20 പരമ്പരയില്‍ ഇന്ത്യയുടെ ഒരു ക്യാപ്റ്റന്‍ മൂന്നു വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളില്‍ കളിച്ചത് ഇതാദ്യമായിട്ടാണ്.

Story first published: Saturday, March 20, 2021, 19:48 [IST]
Other articles published on Mar 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+