ഈ പതിറ്റാണ്ടിലെ ഐസിസിയുടെ ടെസ്റ്റ് ടീമിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നയിക്കും. കോലിയുള്‍പ്പെടെ ഇന്ത്യയുടെ രണ്ടു പേരാണ് പതിറ്റാണ്ടിന്റെ ഇലവനിലെത്തിയത്. ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ജസ്പ്രീത് ബുംറ എന്നിവരൊന്നും ഇലവനില്‍ ഇടം നേടിയില്ല.

പതിറ്റാണ്ടിന്റെ ഇലവനില്‍ കൂടുതല്‍ താരങ്ങളുള്ളത് ഇംഗ്ലണ്ടില്‍ നിന്നാണ്. നാലു പേരാണ് ഇംഗ്ലണ്ടില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. മുന്‍ ഓപ്പണറും ക്യാപ്റ്റനുമായ അലെസ്റ്റര്‍ കുക്ക്, നിലവില്‍ ടീമിന്റെ അവിഭാജ്യ ഘടകമായ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്, പേസ് ബൗളിങ് ജോടികളായ സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്നിവര്‍ ഇംഗ്ലണ്ടില്‍ നിന്നും ഇലവനിലെത്തി. കോലിയെക്കൂടാതെ ഇംഗ്ലണ്ടില്‍ നിന്നും ഇലവനിലെത്തിയത് ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ്.
ഇന്ത്യയെക്കൂടാതെ ഓസ്‌ട്രേലിയയുടെയും രണ്ടു താരങ്ങള്‍ ടെസ്റ്റ് ഇലവനില്‍ ഇടം പിടിച്ചു. ഓപ്പണര്‍ ഡേവിഡ് വാര്‍ണറും മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തുമാണ് പതിറ്റാണ്ടിന്റെ ടെസ്റ്റ് ഇലവനിലെത്തിയത്. ന്യൂസിലാന്‍ഡ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നിവരുടെ ഓരോ താരങ്ങളും പതിറ്റാണ്ടിന്റെ ഇലവനിലെത്തി.
പതിറ്റാണ്ടിലെ ടെസ്റ്റ് ടീം
അലെസ്റ്റര്‍ കുക്ക് (ഇംഗ്ലണ്ട്), ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ), കെയ്ന്‍ വില്ല്യംസണ്‍ (ന്യൂസിലാന്‍ഡ്), വിരാട് കോലി (ക്യാപ്റ്റന്‍, ഇന്ത്യ), സ്റ്റീവ് സ്മിത്ത് (ഓസ്‌ട്രേലിയ), കുമാര്‍ സങ്കക്കാര (വിക്കറ്റ് കീപ്പര്‍, ശ്രീലങ്ക), ബെന്‍ സ്റ്റോക്‌സ് (ഇംഗ്ലണ്ട്), ആര്‍ അശ്വിന്‍ (ശ്രീലങ്ക), ഡെയ്ല്‍ സ്‌റ്റെയ്ന്‍ (ദക്ഷിണാഫ്രിക്ക), സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍ (ഇംഗ്ലണ്ട്).