Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: കോലിയുടെ പോരായ്മ തുറന്നു കാട്ടി നെഹ്‌റ- ശ്രദ്ധിക്കേണ്ടത് ഒരു കാര്യം മാത്രം

വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്കെതിരേ ഇന്ത്യയുടെ മുന്‍ പേസര്‍ ആശിഷ് നെഹ്‌റ രംഗത്ത്. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും തോറ്റ് ഇന്ത്യ മൂന്നു മല്‍സരങ്ങളുടെ പരമ്പര കൈവിട്ടതിനു പിന്നാലെയാണ് കോലിയുടെ ക്യാപ്റ്റന്‍സിയിലെ ചില പോരായ്മകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഞായറാഴ്ചത സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ഇന്ത്യ 51 റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങിയിരുന്നു.

1

പേസര്‍ ജസ്പ്രീത് ബുംറയെ ന്യൂബോള്‍ കൊണ്ട് കോലി ബൗള്‍ ചെയ്യിച്ചത് രണ്ടോവര്‍ മാത്രമായിരുന്നു. ഈ തീരുമാനത്തെ നെഹ്‌റ ചോദ്യം ചെയ്തിരിക്കുകയാണ്. ഗൗതം ഗംഭീറും കോലിയുടെ ഈ തീരുമാനത്തെ വിമര്‍ശിച്ചിരുന്നു. രണ്ടാം ഏകദിനത്തില്‍ കോലി രണ്ടോവര്‍ മുഹമ്മദ് ഷമിക്കു നല്‍കിയ ശേഷം നവദീപ് സെയ്‌നിയെ കൊണ്ടുവന്നു. ഇതു മനസ്സിലാക്കാം. പക്ഷെ ബുംറയെ ന്യൂ ബോള്‍ കൊണ്ട് വെറും രണ്ടോവര്‍ മാത്രമെറിയിച്ചത് എന്തു കൊണ്ടാണെന്ന് മനസ്സിലാവുന്നില്ലെന്നു നെഹ്‌റ വ്യക്തമാക്കി.

ബൗളിങില്‍ കോലി ഇടയ്ക്കിടെ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നതായി ഞാന്‍ സമ്മതിക്കുന്നു. അഞ്ചു ബൗളിങ് ഓപ്ഷനുകള്‍ മാത്രമേ അദ്ദേഹത്തിനുള്ളൂ. മായങ്ക് അഗര്‍വാള്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെക്കൊണ്ട് ബൗള്‍ ചെയ്യിക്കാമെന്നത് അദ്ദേഹം ഗ്രൗണ്ടില്‍ വച്ച് പെട്ടെന്ന് എടുത്ത തീരുമാനമാണ്. കാര്യങ്ങള്‍ ഇന്ത്യയുടെ വഴിക്കു വന്നിരുന്നെങ്കില്‍ ഈ രണ്ടു പേരും മല്‍സരത്തില്‍ ബൗള്‍ ചെയ്യില്ലായിരുന്നുവെന്നു നെഹ്‌റ വിലയിരുത്തി.

2

കോലി തീരുമാനങ്ങളില്‍ ധൃതി കാണിക്കുന്നതായി കാണാം. ആദ്യ ഏകദിനത്തിലും ഇതാവര്‍ത്തിച്ചിരുന്നു. കോലിയുടെ ക്യാച്ച് ഓസീസ് നഷ്ടപ്പെടുത്തിയ ശേഷം അദ്ദേഹം വളരെ തിരക്ക് പിടിച്ചായിരുന്നു കളിച്ചത്. കരിയറില്‍ പല തവണ 350 റണ്‍സ് ചേസ് ചെയ്തിട്ടുള്ള താരമാണ് കോലി. അതുകൊണ്ടു തന്നെ ഇത് അദ്ദേഹത്തിനു വലിയ വിഷയവുമല്ല. എന്നാല്‍ കോലിയുടെ ധൃതി കണ്ടാല്‍ 375 റണ്‍സല്ല, മറിച്ച് 475 റണ്‍സാണ് ഇന്ത്യക്കു ചേസ് ചെയ്യേണ്ടതെന്നു തോന്നുമെന്നും നെഹ്‌റ അഭിപ്രായപ്പെട്ടു. കോലി വളരെ ആവേശഭരിതനായ ക്യാപ്റ്റനാണ്. ബൗളിങില്‍ ഒരുപാട് മാറ്റങ്ങള്‍ അദ്ദേഹം വരുത്തിക്കൊണ്ടിരിക്കുന്നു. ഇക്കാര്യത്തിലാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നും നെഹ്‌റ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, November 30, 2020, 14:28 [IST]
Other articles published on Nov 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+