Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ഒരു ട്രോഫി പോലുമില്ലാതെ കൂടുതല്‍ മല്‍സരങ്ങള്‍- തലപ്പത്ത് കോലി! ഗെയ്‌ലും ലിസ്റ്റില്‍

ഐപിഎല്ലിന്റെ പുതിയൊരു സീസണിനു കൂടി അടുത്തയാഴ്ച ആരവമുയരുകയാണ്. 14ാം സീസണിനാണ് ഈ മാസം ഒമ്പതിനു തുടക്കമാവുന്നത്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മല്‍സരം. രോഹിത് അഞ്ചു കിരീടങ്ങളുമായി മറ്റൊരു ക്യാപ്റ്റനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡുമായി തലപ്പത്തു നില്‍ക്കുമ്പോള്‍ ഇതുവരെ ഒരു കിരീടം പോലും നേടാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത നായകനാണ് കോലി.

1

ടൂര്‍ണമെന്റിന്റെ 13 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും നിര്‍ഭാഗ്യവാനായ താരം ആരാണെന്നു ചോദിച്ചാല്‍ ഉത്തരം കോലിയെന്നാവും. കാരണം ഐപിഎല്ലില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ചിട്ടും ഒരിക്കല്‍പ്പോലും അദ്ദേഹത്തിനു ട്രോഫിയില്‍ തൊടാന്‍ സാധിച്ചില്ല. 192 മല്‍സരങ്ങളിലാണ് ഇതിനകം കോലി കളിച്ചുകഴിഞ്ഞത്.

ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ താരം കൂടിയാണ് ആര്‍സിബി നായകന്‍. 13 സീസണുകളിലായി 192 മല്‍സരങ്ങളില്‍ നിന്നും 5878 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു. അഞ്ചു സെഞ്ച്വറികളും 39 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. കോലിയുടെ കരിയറിലെ ഏറ്റവും മികച്ച സീസണെന്നു വിശേഷിപ്പിക്കാവുന്നത് 2016 ആണ്. ഈ സീസണില്‍ നാലു സെഞ്ച്വറികളടക്കം അദ്ദേഹം വാരിക്കൂട്ടിയത് 973 റണ്‍സാണ്. ഇതു ടൂര്‍ണമെന്റിലെ റെക്കോര്‍ഡ് കൂടിയാണ്. ഇത്രയുമധികം സെഞ്ച്വറികളും റണ്‍സും മറ്റൊരു സീസണിലും ഒരു താരത്തിനും നേടാനായിട്ടില്ല.

2

കോലിക്കു പിന്നില്‍ കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ലാത്ത നിര്‍ഭാഗ്യവാന്‍മാരുടെ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്ത് ആര്‍സിബിയിലെ സഹതാരവും അടുത്ത കൂട്ടുകാരനുമായ ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സാണ്. 169 മല്‍സരങ്ങളില്‍ എബിഡി കളിച്ചിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും ആര്‍സിബിക്കു വേണ്ടിയായിരുന്നെങ്കില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) ടീമിന്റെയും ഭാഗമായിരുന്നു തുടക്കത്തില്‍ അദ്ദേഹം. 2008 മുതല്‍ 10 വരെയായിരുന്നു എബിഡി ഡല്‍ഹിക്കൊപ്പമുണ്ടായിരുന്നത്. 11ല്‍ ആര്‍സിബിയിലെത്തിയ അദ്ദേഹം പിന്നീട് ഇവിടെ തന്നെ തുടരുകയായിരുന്നു.

169 മല്‍സരങ്ങളില്‍ നിന്നായി എബിഡിയുടെ സമ്പാദ്യം 4849 റണ്‍സാണ്. മൂന്നു സെഞ്ച്വറികളും 38 ഫിഫ്റ്റുകളുമടക്കമാണിത്. പുറത്താവാതെ നേടിയ 133 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. കോലിയുടേത് പോലെ തന്നെ എബിഡിയുടെയും അവിസ്മരണീയ സീസണ്‍ 2016 തന്നെയായിരുന്നു. ഈ സീസണില്‍ 687 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിട്ടുണ്ട്.

3

എബിഡിക്കു പിറകില്‍ മൂന്നും നാലും സ്ഥാനങ്ങളിലുള്ളത് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ രണ്ടു ഇന്ത്യന്‍ താരങ്ങളാണ്. മൂന്നാംസ്ഥാനത്ത് വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്രയാണെങ്കില്‍ നാലാംസ്ഥാനം ബാറ്റ്‌സ്മാന്‍ അജിങ്ക്യ രഹാനെയ്ക്കാണ്. മിശ്ര 150ഉം രഹാനെ 149ഉം മല്‍സരങ്ങള്‍ കിരീടമില്ലാതെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ ലിസ്റ്റിലെ അഞ്ചാമന്‍ യൂനിവേഴ്‌സല്‍ ബോസെന്നു വിശഷിപ്പിക്കപ്പെടുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം ക്രിസ് ഗെയ്‌ലാണ്. 132 മല്‍സരങ്ങളാണ് പല ഫ്രാഞ്ചൈസികള്‍ക്കുമായി അദ്ദേഹം കളിച്ചത്. നിലവില്‍ പഞ്ചാബ് കിങ്‌സിനൊപ്പമാണ് അദ്ദേഹം.

Story first published: Thursday, April 1, 2021, 18:06 [IST]
Other articles published on Apr 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+