Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: കോലിക്കു ഉത്കണ്ഠ, ഒപ്പം നിരാശയും!- ഇതോടെ അതേ തെറ്റ് ആവത്തിക്കുന്നതായി വോന്‍

1

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ മോശം ഫോമിന്റെ കാരണം ചൂണ്ടിക്കാട്ടി മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോന്‍. ലീഡ്‌സില്‍ നടക്കുന്ന മൂന്നാംടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും അദ്ദേഹം ബാറ്റിങില്‍ നിരാശപ്പെടുത്തിയതോടയാണ് ചില കാര്യങ്ങള്‍ കോലിയെ അലട്ടുന്നതായി വോന്‍ നിരീക്ഷിച്ചത്.

17 ബോളുകളുടെ ആയുസ് മാത്രമേ ലീഡ്‌സില്‍ ഇന്ത്യന്‍ നായകനുണ്ടായുള്ളൂ. ജെയിംസ് ആന്‍ഡേഴ്‌സനെതിരേ ഡ്രൈവ് ചെയ്യാന്‍ ശ്രമിക്കവെ എഡ്ജ് ചെയ്ത ബോള്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ പിടിക്കൂടുകയായിരുന്നു. പരമ്പരയില്‍ രണ്ടാം തവണയായിരുന്നു ആന്‍ഡേഴ്‌സന് അദ്ദേഹം വിക്കറ്റ് സമ്മാനിച്ചത്. ഈ പരമ്പരയില്‍ ദയനീയ പ്രകടനമാണ് കോലി കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. വെറും 17.25 ആണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി.

 ഉത്കണ്ഠയും നിരാശയും

ഉത്കണ്ഠയും നിരാശയും

വിരാട് കോലിയുടെ മാനകിവാസ്ഥ ഇപ്പോള്‍ ശരിയല്ലെന്നും ഇതാണ് അദ്ദേഹത്തിന്റെ ബാറ്റിങിനെയും ബാധിക്കുന്നതെന്നും വോന്‍ വിലയിരുത്തി. ഈ പരമ്പരയില്‍ കോലി ബാറ്റിങ് ഞാന്‍ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. അദ്ദേഹം വളരെയധികം ഉത്കണ്ഠാകുലനായും നിരാശനായുമാണ് കാണപ്പെടുന്നത്. ഇവ കാരണം അല്‍പ്പം നേരത്തേ ബോളിലേക്ക് എത്താന്‍ കോലി ശ്രമിക്കുകയും ചെയ്യുന്നു. 2018ലെ കഴിഞ്ഞ പര്യചനത്തില്‍ അദ്ദേഹം ഇങ്ങനെയായിരുന്നില്ല. അന്നു തികഞ്ഞ ക്ഷമയോടെയാണ് ബാറ്റ് വീശിയത്. ബോളുകളെ ലീവ് ചെയ്തും ജെയിംസ് ആന്‍ഡേഴ്‌സന് വിക്കറ്റ് നല്‍കാതെയും കോലി ശ്രദ്ധിച്ചു. സ്‌ട്രെയ്റ്റ് ബോളുകള്‍ക്കായി കാത്തിരുന്നു, ഓഫ്‌സ്റ്റംപിന് പുറത്തേക്കു പോയ ബോളുകള്‍ ഒഴിവാക്കി. പക്ഷെ ഈ പര്യടനത്തില്‍ ഇതൊന്നും കാണാനായിട്ടില്ലെന്നു വോന്‍ വിശദമാക്കി.

 ഇന്ത്യന്‍ ടീം സെലക്ഷന്‍

ഇന്ത്യന്‍ ടീം സെലക്ഷന്‍


ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീം സെലക്ഷനെ വോന്‍ ചോദ്യം ചെയ്യുകയും ചെയ്തു. ടീമിലെ ചില കളിക്കാരെ പ്രശസ്തിയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ തിരഞ്ഞെടുക്കുന്നതെന്നും ഫോമിനെ ഗൗനിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചേതേശ്വര്‍ പുജാര, വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ എന്നിവര്‍ക്കൊപ്പം കോലിയും തുടര്‍ച്ചയായി ഫ്‌ളോപ്പാവുന്നതാണ് ഇന്ത്യന്‍ മധ്യനിരയെ തളര്‍ത്തുന്നത്.
എനിക്കു തോന്നുന്നത് ഇന്ത്യ ചില കളിക്കാരെ തിരഞ്ഞെടുക്കുന്നത് അവരുടെ മുന്‍ പ്രകടനവും പ്രശസ്തിയും കണക്കിലെടുത്താണ്. ലോര്‍ഡ്‌സ് ടെസ്റ്റിലെ രണ്ടാമിന്നിങ്‌സില്‍ രഹാനെയും പുജാരയും മോശമല്ലാത്ത പ്രകടനം നടത്തി. പക്ഷെ ഈ താരങ്ങളെ പ്രശസ്തി മാത്രം നോക്കിയാണ് ഇന്ത്യ പിന്തുണയ്ക്കുന്നതെന്നും വോന്‍ അഭിപ്രായപ്പെട്ടു.

വെറും 26 റണ്‍സ്

വെറും 26 റണ്‍സ്

ലീഡ്‌സ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ മധ്യനിരയുടെ സംഭാവന വെറും 26 റണ്‍സായിരുന്നു. ഇതാണ് ടീമിന്റെ തകര്‍ച്ച വേഗത്തിലാക്കിയത്. പുജാര, കോലി, രഹാനെ എന്നീ മന്നു പേരും കൂടി നേടിയത് ഇത്രയും റണ്‍സാണ്.
ബാറ്റിങ് നിരയില്‍ ആദ്യത്തെ അഞ്ചു പേരും കൂടി സംഭാവന ചെയ്തത് 45 റണ്‍സായിരുന്നു. ഒരാള്‍ പോലും 20 റണ്‍സ് കടന്നതുമില്ല. രോഹിത് ശര്‍മ 19 റണ്‍സോടെ ഇന്ത്യയുടെ ടോപ്‌സ്‌കോററായി മാറിയപ്പോള്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ സംഭാവന 18 റണ്‍സായിരുന്നു. കെഎല്‍ രാഹുല്‍ (0), ചേതേശ്വര്‍ പുജാര (1), വിരാട് കോലി (7) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്‌കോറുകള്‍. മൂന്നു വിക്കറ്റ് വീതമെടുത്ത ജെയിംസ് ആന്‍ഡേഴ്‌സനും ക്രെയ്ഗ് ഒവേര്‍ട്ടനും ചേര്‍ന്നാണ് ഇന്ത്യയുടെ കഥ കഴിച്ചത്. ഓലി റോബിന്‍സണും സാം കറെനും രണ്ടു വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങില്‍ ഇംഗ്ലണ്ട് ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 120 റണ്‍സെന്ന ശക്തമായ നിലയിലാണ്. ഇപ്പോള്‍ അവര്‍ക്കു 42 റണ്‍സിന്റെ ലീഡുണ്ട്. ഹസീബ് ഹമീദും (60) റോറി ബേണ്‍സുമാണ് (52) ക്രീസിലുള്ളത്.

Story first published: Thursday, August 26, 2021, 14:08 [IST]
Other articles published on Aug 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+