Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബൗണ്‍സറുകള്‍ നേരിട്ടത് ഹെല്‍മറ്റില്ലാതെ, വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ ചങ്കൂറ്റം നമിച്ച് കോലി

ആന്റിഗ്വ: ക്രിക്കറ്റില്‍ ഫാസ്റ്റ് ബോളര്‍മാരുടെ വജ്രായുധമാണ് ബൗണ്‍സര്‍; വിനാശകാരികള്‍. ഏതു ബാറ്റ്‌സ്മാനെയും ഒന്നടക്കി നിര്‍ത്താന്‍ വേഗമാര്‍ന്ന ബൗണ്‍സറുകള്‍ക്ക് കഴിയും. രണ്ടാം ആഷസ് ടെസ്റ്റില്‍ മിന്നും ഫോമില്‍ നിന്ന സ്റ്റീവ് സ്മിത്ത് പരുക്കേറ്റു മടങ്ങാന്‍ കാരണംതന്നെ ജോഫ്ര ആര്‍ച്ചറിന്റെ ബൗണ്‍സറാണ്. 2014 -ല്‍ ഓസീസ് താരം ഫില്‍ ഹ്യൂസിന്റെ ജീവന്‍ കവര്‍ന്നതും മറ്റൊരു ബൗണ്‍സര്‍.

ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഹെല്‍മറ്റിന് പുറമെ നെക്ക് ഗാര്‍ഡും നിര്‍ബന്ധമാക്കാനുള്ള ആലോചന രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ തുടങ്ങിക്കഴിഞ്ഞു.

അത്ഭുതപ്പെട്ട് കോലി

അത്ഭുതപ്പെട്ട് കോലി

ഈ അവസരത്തില്‍ ക്രിക്കറ്റ് ലോകം എക്കാലത്തും കണ്ട ഇതിഹാസം, വിവിയന്‍ റിച്ചാര്‍ഡ്‌സ് വെറുമൊരു തൊപ്പിയണിഞ്ഞ് ബബിള്‍ ഗമ്മും ചവച്ച് തീപാറും പന്തുകളെ നേരിട്ടതിന്റെ ആത്മവിശ്വാസം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ അത്ഭുതപ്പെടുത്തുകയാണ്. കഴിഞ്ഞ ദിവസം അദ്ദേഹത്തോടുതന്നെ തന്നെ കോലി ഇക്കാര്യം ചോദിക്കുകയും ചെയ്തു.

കളിച്ചത് ഹെൽമറ്റില്ലാതെ

കളിച്ചത് ഹെൽമറ്റില്ലാതെ

'പഴയ ഏതു ക്രിക്കറ്റ് മത്സരമെടുത്താലും കാണാം, ഹെല്‍മറ്റില്ലാതെ തൊപ്പി മാത്രമിട്ട് ബാറ്റിങ്ങിന് ഇറങ്ങുന്ന വിവിയന്‍ റിച്ചാര്‍ഡ്‌സിനെ. ബാറ്റ്‌സ്മാന്‍മാര്‍ ഹെല്‍മറ്റുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടും താങ്കള്‍ മാത്രം ഹെല്‍മറ്റു വേണ്ടെന്നുവെച്ചു. ഡെന്നിസ് ലില്ലീ, ജെഫ് തോംസണ്‍, ബോബ് വില്ലിസ് തുടങ്ങിയ ഇതിഹാസങ്ങളുടെ തീപാറും പന്തുകളെ നേരിടുമ്പോള്‍ താങ്കളുടെ മനസ്സിലെ ചിന്തകളെന്തായിരുന്നു?', ബിസിസിഐക്കു വേണ്ടി നടത്തിയ അഭിമുഖത്തില്‍ വിരാട് കോലി ചോദിച്ചു.

അസാമാന്യ ചങ്കൂറ്റം

അസാമാന്യ ചങ്കൂറ്റം

ഇന്നത്തെ പോലെ പിച്ചുകള്‍ മൂടിവെക്കുന്ന പതിവ് പഴയകാല ക്രിക്കറ്റ് മത്സരങ്ങള്‍ക്കുണ്ടായിരുന്നില്ല. വെയിലായാലും മഴയായാലും പിച്ച് തുറന്നുതന്നെ കിടക്കും. അതുപോലെ ഒരോവറില്‍ എറിയാവുന്ന ബൗണ്‍സറുകളുടെ എണ്ണത്തിലും നിയന്ത്രണങ്ങളുണ്ടായിരുന്നില്ല. പക്ഷെ ഇതൊന്നും വിന്‍ഡീസ് ഇതിഹാസത്തെ അലട്ടിയിട്ടില്ല. ഹെല്‍മറ്റില്ലാതെയാണ് ലോകോത്തര ബോളര്‍മാരെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് എന്നും നേരിട്ടത്. ഇന്ത്യന്‍ നായകനെ വിസ്മയിപ്പിക്കുന്നതും ഈ ചങ്കൂറ്റംതന്നെ.

ബുംറയുടേയും കോലിയുടേയും സിക്‌സ് പാക്ക് കണ്ട് ഞെട്ടി യുവരാജ് സിങ്

ഹെൽമറ്റ് വേണ്ടെന്നു വെച്ചു

ഹെൽമറ്റ് വേണ്ടെന്നു വെച്ചു

ചെറു പുഞ്ചിരിയോടെയാണ് റിച്ചാര്‍ഡ്‌സ് കോലിയുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. 'പരുക്കേല്‍ക്കാനുള്ള സാധ്യത ഞാനൊരിക്കലും തള്ളിക്കളഞ്ഞിട്ടില്ല. ഹെല്‍മറ്റിട്ട് കളിക്കാന്‍ തുടക്കത്തില്‍ ശ്രമിച്ചിരുന്നു. പക്ഷെ ഹെല്‍മറ്റ് എന്നെ അസ്വസ്ഥനാക്കി. കളിയില്‍ പൂര്‍ണ ശ്രദ്ധ നല്‍കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് പഴയ മറൂണ്‍ തൊപ്പി മതിയെന്ന് ഞാന്‍ തീരുമാനിച്ചത്', വിവിയന്‍ റിച്ചാര്‍ഡ്‌സ് വെളിപ്പെടുത്തി.

ഇന്ത്യയാവണം പാകിസ്താന്‍!! എന്നാലേ കാര്യമുള്ളൂ... അതിനു ചെയ്യണ്ടത്, മുന്‍ താരത്തിന്റെ നിര്‍ദേശം

പരുക്കുകൾ കളിയുടെ ഭാഗം

'ക്രിക്കറ്റില്‍ പരുക്കുകള്‍ സര്‍വ സാധാരണമാണ്. ബാറ്റു ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും പരുക്കേല്‍ക്കും. പഴയ കാലത്ത് നെഞ്ചിനും വാരിയെല്ലുകള്‍ക്കും സംരക്ഷണം നല്‍കുന്ന കവചങ്ങള്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കുണ്ടായിരുന്നില്ല. പന്ത് ഓരോ തവണ ശരീരത്ത് കൊള്ളുമ്പോഴും ബാറ്റ്‌സ്മാന്‍ വേദന കടിച്ചമര്‍ത്തും. തുടര്‍ന്ന് കളിയില്‍ ശ്രദ്ധിക്കും', വിവിയന്‍ റിച്ചാര്‍ഡ്‌സ് സൂചിപ്പിച്ചു.

Story first published: Thursday, August 22, 2019, 13:15 [IST]
Other articles published on Aug 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+