വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയാവണം പാകിസ്താന്‍!! എന്നാലേ കാര്യമുള്ളൂ... അതിനു ചെയ്യണ്ടത്, മുന്‍ താരത്തിന്റെ നിര്‍ദേശം

റമീസ് രാജയാണ് പാക് ടീമിനെ ഉപദേശിച്ചത്

ramiz raja

കറാച്ചി: ലോക ക്രിക്കറ്റിനെ അടക്കി ഭരിക്കുന്ന ശക്തികളിലൊന്നായി മാറിയ ഇന്ത്യയെ കണ്ടു പഠിക്കാന്‍ പാകിസ്താന്‍ ശ്രമിക്കണമെന്നു മുന്‍ താരം റമീസ് രാജ ആവശ്യപ്പെട്ടു. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ക്കൊപ്പം ഐസിസിയില്‍ നിര്‍ണായക റോളുള്ള ശക്തിയാണ് ബിസിസിഐ. അവര്‍ക്കൊപ്പമെത്താന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് (പിസിബി) ഇനിയുമേറെ ദൂരം പോവാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശ്രീശാന്ത് വീണ്ടും കളിക്കുമോ ഇന്ത്യന്‍ കുപ്പായത്തില്‍? മാതൃകയാക്കണം ആ താരത്തെ... പറഞ്ഞത് വീരു ശ്രീശാന്ത് വീണ്ടും കളിക്കുമോ ഇന്ത്യന്‍ കുപ്പായത്തില്‍? മാതൃകയാക്കണം ആ താരത്തെ... പറഞ്ഞത് വീരു

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യ ഇത്രയും വലിയ ശക്തികളായി മാറാനുള്ള കാരണം ചൂണ്ടിക്കാട്ടിയ രാജ പാകിസ്താനും ഇതേ വഴി സ്വീകരിച്ചാല്‍ മാത്രമേ രക്ഷയുള്ളവെന്നും അഭിപ്രായപ്പെട്ടു.

ആക്രമണോത്സുക ശൈലി

ആക്രമണോത്സുക ശൈലി

കളിക്കളത്തിലെ ആക്രമണോത്സുക ശൈലി തന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലെത്തിച്ചതെന്നു രാജ പറയുന്നു. ബിസിസിഐയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് പാക് ക്രിക്കറ്റിനെ അടിമുടി ഉടച്ചു വാര്‍ക്കാന്‍ പിസിബിയും ശ്രമിക്കണം.
ക്രിക്കറ്റിന്റെ രീതി തന്നെ മാറിക്കഴിഞ്ഞു. ടീമുകള്‍ കളിക്കളത്തില്‍ കൂടുതല്‍ ആക്രമണോത്സുകതയോടെയാണ് കളിക്കുന്നത്. പാകിസ്താനും ഇതേ രീതി പിന്തുടരണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

കോലിയെയും സംഘത്തെയും കണ്ടു പഠിക്കൂ

കോലിയെയും സംഘത്തെയും കണ്ടു പഠിക്കൂ

ക്യാപ്റ്റന്‍ വിരാട് കോലിയെയും സംഘത്തെയും കണ്ടു പഠിക്കാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ശ്രമിക്കണമെന്ന് രാജ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ ആകെ മാറ്റിയിരിക്കുകയാണ് കോലിയും സംഘവും. പുതിയൊരു ശൈലിയാണ് ഇപ്പോഴത്തെ ടീമിന്റേത്. കളിക്കളത്തിലെ ആക്രമണോത്സുക ശൈലിയും ഭയമില്ലാത്ത സമീപനവുമാണ് ഇതിനു കാരണമെന്നും രാജ ചൂണ്ടിക്കാട്ടി.

പാകിസ്താന്‍ പതറുന്നു

പാകിസ്താന്‍ പതറുന്നു

അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ശക്തരായ എതിരാളികളുമായി ഏറ്റുമുട്ടുമ്പോള്‍ പാകിസ്താന്‍ ഇപ്പോഴും പതറുകയാണ്. ഈ സമീപനത്തില്‍ മാറ്റം വരേണ്ട സമയം അതിക്രമിച്ചതായും രാജ പറഞ്ഞു.
ലോകകപ്പ്, ഏഷ്യാ കപ്പ്, എന്നിവയെക്കൂടാതെ ടെസ്റ്റില്‍ കരുത്തരായ എതിരാളികളുമായി ഏറ്റുമുട്ടുമ്പോള്‍ പാകിസ്താന്‍ ശരിക്കും സമ്മര്‍ദ്ദത്തിലാവാറുണ്ട്. അവരുടെ എതിരാളികള്‍ ആകര്‍ഷകമായ ക്രിക്കറ്റ് കാഴ്ചവയ്ക്കുമ്പോള്‍ പാക് ടീം ഇപ്പോഴും 1970കളില്‍ തന്നെ നില്‍ക്കുന്നതു പോലെയാണ് തോന്നുന്നതെന്നും രാജ വിശദമാക്കി.

Story first published: Thursday, August 22, 2019, 10:56 [IST]
Other articles published on Aug 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X