Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുംറയുടേയും കോലിയുടേയും സിക്‌സ് പാക്ക് കണ്ട് ഞെട്ടി യുവരാജ് സിങ്

ആന്റിഗ്വ: ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് വ്യാഴാഴ്ച തുടക്കമാവുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം കൂടിയാണിത്. ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് നടന്ന പരിമിത ഓവര്‍ മത്സരങ്ങളില്‍ ഇന്ത്യ ജയിച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരെ സ്വന്തം നാട്ടില്‍ ഒരു മത്സരം പോലും ജയിക്കാത്ത വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയില്‍ തിരിച്ചടി നല്‍കാമെന്ന പ്രതീക്ഷയിലാണ്.

ടെസ്റ്റ് പരമ്പയ്ക്ക് മുന്നോടിയായി ലഭിച്ച ഒഴുവു ദിവസങ്ങളില്‍ ഇന്ത്യന്‍ ടീം വെസ്റ്റിന്‍ഡീസില്‍ ചുറ്റിയടിക്കാനാണ് സമയം ചെലവഴിച്ചത്. ഇതിന്റെ പല ചിത്രങ്ങളും പുറത്തുവന്നിരുന്നു. കഴിഞ്ഞദിവസം കളിക്കാരെല്ലാം ആന്റിഗ്വ ബീച്ചില്‍ ഉല്ലസിക്കുന്ന ഒരു ചിത്രം ക്യാപ്റ്റന്‍ വിരാട് കോലിയും പുറത്തുവിട്ടു. ഇതിന് പിന്നാലെ ബൗളര്‍ ജസ്പ്രീത് ബുംറയും തന്റെ ഇസ്റ്റഗ്രാമിലൂടെ ഒരു ചിത്രം പങ്കവെച്ചിരുന്നു.

yuvrajsingh

ജോളി ബീച്ചില്‍ വിരാട് കോലിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് ബുംറ പോസ്റ്റ് ചെയ്തത്. ചിത്രം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍ മുന്‍ താരം യുവരാജ് സിങ്. ഇരുവരുടേയും സിക്‌സ് പാക്ക് ശരീരമാണ് യുവിയെ ഞെട്ടിച്ചത്. ഫിറ്റ്‌നസ് മാതൃകകള്‍ എന്ന് യുവി ചിത്രത്തിന് കമന്റ് ചെയ്യുകയും ചെയ്തു. ഏകദിന ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് വിരാട് കോലിയും ജസ്പ്രീത് ബുംറയും. ഇരുവരും ടെസ്റ്റിലും തിളങ്ങിയാല്‍ ഇന്ത്യ പരമ്പര സ്വന്തമാക്കും. രണ്ട് ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്പരയ്ക്കുശേഷം ടീം നാട്ടിലേക്ക് മടങ്ങും.

കോലിയുടെ ഫോട്ടോയിൽ രോഹിത് എന്തേ ഏറ്റവും പിന്നിൽ? | Oneindia Malayalam
Story first published: Thursday, August 22, 2019, 12:22 [IST]
Other articles published on Aug 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+