For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഫിഞ്ച് കടന്നു, ഇനി കെയ്‌നിനൊപ്പം! ടി20യില്‍ മറ്റൊരു റെക്കോര്‍ഡിട്ട് കിങ് കോലി

77 റണ്‍സുമായി കോലി പുറത്താവാതെ നിന്നിരുന്നു

ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നാം ടി20യില്‍ നേടിയ ഫിഫ്റ്റിയോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി വമ്പന്‍ നേട്ടത്തിനൊപ്പം എത്തിയിരിക്കുകയാണ്. ടി20യില്‍ ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡിനൊപ്പമാണ് കോലിയുമെത്തിയത്. 11ാം തവണയാണ് അദ്ദേഹം ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയത്. ഇതോടെ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിന്റെ പേരിലുള്ള നേട്ടത്തിനൊപ്പം കോലിയുമെത്തി.

Virat Kohli equals Kane Williamson's world record | Oneindia Malayalam
1

ഈ മല്‍സരത്തിനു മുമ്പ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനൊപ്പം (10) രണ്ടാംസ്ഥാനം പങ്കിടുകയായിരുന്നു അദ്ദേഹം. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗനാണ് (ഒമ്പത്) ലിസ്റ്റില്‍ മൂന്നാംസ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ ഈ പരമ്പരയില്‍ തന്നെ വില്ല്യംസണിനെ പിന്തള്ളി കോലി തലപ്പത്തേക്കു കയറുമോയെന്നാണ് ഇനി അറിയാനുള്ളത്.

ടി20യില്‍ മറ്റൊരു റെക്കോര്‍ഡ് നേരത്തേ തതന്നെ കോലിയുടെ പേരിലാണ്. തുടര്‍ച്ചയായി രണ്ടിന്നിങ്‌സുളില്‍ 50 പ്ലസ് സ്‌കോര്‍ നേടിയ താരമെന്ന റെക്കോര്‍ഡ് അദ്ദേഹത്തിനു അവകാശപ്പെടത്തതാണ്. 10 തവണയാണ് ഇന്ത്യന്‍ നായകന്‍ ഈ നേട്ടം കുറിച്ചിട്ടുള്ളത്. ലോക ക്രിക്കറ്റില്‍ മറ്റാരും തന്നെ കോലിക്ക് അരികില്‍ ഇല്ല. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍, ന്യൂസിലാന്‍ഡ് ജോടികളായ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ബ്രെന്‍ഡന്‍ മക്കുല്ലം എന്നീ മൂന്നു പേര്‍ രണ്ടാംസ്ഥാനം പങ്കിടുകയാണ്. ഇവരെല്ലാം ആറു തവണ വീതം നേട്ടം കുറിച്ചിട്ടുണ്ട്.

2

നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം ഫിഫ്റ്റികള്‍ നേടിയ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്ത് കോലിയുണ്ട്. 477 ഇന്നിങ്‌സുകളില്‍ 112 ഇന്നിങ്‌സുകളാണ് വിവിധ ഫോര്‍മാറ്റുകളിലായി ഇന്ത്യന്‍ നായകന്റെ പേരിലുള്ളത്. മുന്‍ ബാറ്റിങ് ഇതിഹാങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (164 ഫിഫ്റ്റി, 782 ഇന്നിങ്‌സ്), രാഹുല്‍ ദ്രാവിഡ് (145 ഫിഫ്റ്റി, 599 ഇന്നിങ്‌സ്) എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. മുന്‍ നായകനും നിലവില്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി കോലിക്കു പിന്നില്‍ നാലാംസ്ഥാനത്തു നില്‍ക്കുന്നു. 523 ഇന്നിങ്‌സുകളില്‍ നിന്നും ദാദയ്ക്കു കുറിക്കാനായത് 108 ഫിഫ്റ്റികളാണ്.

അതേസമയം, ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നാം ടി20യില്‍ കോലിയുടെ (77*) ഇന്നിങ്‌സാണ് വന്‍ തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചത്. വെറും 46 ബോളില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് അദ്ദേഹം 77 റണ്‍സ് വാരിക്കൂട്ടിയത്. ഇന്ത്യ ജയിച്ച രണ്ടാമത്തെ ടി20യിലും ഇന്ത്യന്‍ നായകന്‍ അപരാജിത ഫിഫ്റ്റി കണ്ടെത്തിയിരുന്നു. അന്നു 73 റണ്‍സാണ് കോലി അടിച്ചെടുത്തത്.

Story first published: Tuesday, March 16, 2021, 21:49 [IST]
Other articles published on Mar 16, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+