For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത് അന്നും ഇന്നും കോലിക്കൊപ്പം, ഇതാ മൂന്നു സംഭവങ്ങള്‍

കോലിയെ പല തവണ അദ്ദേഹം പിന്തുണച്ചിട്ടുണ്ട്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവുമധികം ഫാന്‍ ഫൈറ്റ് നടക്കുന്നത് വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ആരാധകര്‍ തമ്മിലാണ്. മുമ്പൊന്നും ഇന്ത്യന്‍ ആരാധകര്‍ തമ്മില്‍ ഈ തരത്തില്‍ രണ്ടു ചേരികളായി തിരിഞ്ഞ് പോരടിക്കുന്നത് നമ്മള്‍ കണ്ടിട്ടില്ല. എന്നാല്‍ കോലി, രോഹിത് ഫാന്‍സ് പലപ്പോഴും അതിരുകടക്കുന്ന തരത്തിലാണ് സോഷ്യല്‍ മീഡിയകളില്‍ കൊമ്പുകോര്‍ക്കുന്നത്.

എന്നാല്‍ കോലിയും രോഹിത്തും പരസ്പര ബഹുമാനം പുലര്‍ത്തുന്ന രണ്ടു മികച്ച താരങ്ങളാണ്. രണ്ടു വ്യത്യസ്ത സ്വഭാവ ശൈലികളുള്ളവര്‍ ആയതിനാല്‍ തന്നെ ഇരുവരും തമ്മില്‍ ചില സന്ദര്‍ഭങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരിക്കാം. പക്ഷെ ഇവര്‍ തമ്മില്‍ ഫാന്‍സുകാര്‍ പറയുന്നതു പോലെയുള്ള ബദ്ധശത്രുതയൊന്നുമില്ലെന്നതാണ് യാഥാര്‍ഥ്യം.

1

മോശം സമയങ്ങളില്‍ പരസ്പരം പിന്തുണയ്ക്കുുകയും ഒപ്പം നില്‍ക്കുകയും ചെയ്തിട്ടുള്ളവരാണ് കോലിയും രോഹിത്തും. കഴഴിഞ്ഞ ടി20 ലോകകപ്പില്‍ രോഹിത്തിന്റെ ടീമിലെ സ്ഥാനം ചോദ്യം ചെയ്ത റിപ്പോര്‍ട്ടര്‍ക്കു കോലി ഉചിതമായ മറുപടി നല്‍കിയിരുന്നു. ഇപ്പോഴാവട്ടെ മോശം ഫോമിലൂടെ കടന്നു പോവുന്ന കോലിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് രോഹിത് നല്‍കുന്ന അകമഴിഞ്ഞ പിന്തുണ തന്നെയാണ്. വിമര്‍ശനങ്ങള്‍ നേരിട്ടപ്പോള്‍ കോലിയെ പിന്തുണച്ച് രോഹിത് സംസാരിച്ച മൂന്നു സംഭവങ്ങളെക്കുറിച്ച് അറിയാം.

കോലിക്കു ആത്മവിശ്വാസക്കുറവോ?

കോലിക്കു ആത്മവിശ്വാസക്കുറവോ?

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യ നാട്ടില്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര കളിച്ചിരുന്നു. രോഹിത്തായിരുന്നു ടീമിന്റെ നായകന്‍. എന്നാല്‍ ഈ പരമ്പരയില്‍ കോലിക്കു തിളങ്ങാനായിരുന്നില്ല. മൂന്നു കളിയില്‍ നേടാനായത് വെറും 26 റണ്‍സായിരുന്നു.
പരമ്പരയ്ക്കു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ കോലിക്കു ആത്മവിശ്വാസത്തിന്റെ ആവശ്യമുണ്ടോയെന്നു മാധ്യമപ്രവര്‍ത്തകര്‍ രോഹിത്തിനോടു ചോദിച്ചിരുന്നു.

ഈ റെക്കോര്‍ഡുകള്‍ ഒരിക്കലും തകരില്ല! എല്ലാം ഇന്ത്യന്‍ താരങ്ങള്‍ക്കു സ്വന്തം

3

ചിരിച്ചുകൊണ്ടായിരുന്നു ഇതിനോടുള്ള രോഹിത്തിന്റെ മറുപടി. വിരാട് കോലിക്കു ആത്മവിശ്വാസത്തിന്റെ ആവശ്യമോ? നിങ്ങള്‍ എന്താണ് സുഹൃത്തേ പറയുന്നതെന്നായിരുന്നു ചിരിയോടെ രോഹിത്തിന്റെ മറു ചോദ്യം. കോലിക്കു ആത്മവിശ്വാസം ആവശ്യമെങ്കില്‍ ടീമിലെ വേറെ ആര്‍ക്കാണ് ആത്മവിശ്വാസമുണ്ടാവുകയെന്നും രോഹിത് പറഞ്ഞിരുന്നു.

വിരാട് ഇപ്പോഴും ലീഡര്‍ തന്നെ

വിരാട് ഇപ്പോഴും ലീഡര്‍ തന്നെ

ഇംഗ്ലണ്ടുമായി കഴിഞ്ഞ മാസം നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ വിരാാട് കോലിക്കു ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാനായിരുന്നില്ല. 11, 20 എന്നിങ്ങനെയായിരുന്നു രണ്ടിന്നിങ്‌സുകളിലായി അദ്ദേഹത്തിന്റെ സ്‌കോറുകള്‍. അതിനു ശേഷം ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയില്‍ കോലിയടക്കമുള്ള സീനിയര്‍ കളിക്കാര്‍ക്കു വിശ്രമവും നല്‍കിയിരുന്നു. എന്നാല്‍ രോഹിത്തായിരുന്നു ആദ്യ ടി20 മുതല്‍ ടീമിനെ നയിച്ചത്. ഈ മല്‍സരത്തിനു മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിലും കോലിയെ പിന്തുണച്ച് അദ്ദേഹം സംസാരിച്ചിരുന്നു.

എതിര്‍ താരത്തെ സ്ലെഡ്ജ് ചെയ്തു, പണി ചോദിച്ചുവാങ്ങി!- കൂട്ടത്തില്‍ യുവിയും കോലിയും

5

ടി20 ഫോര്‍മാറ്റില്‍ 50ന് മുകളില്‍ ശരാശരിയെന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്. അതു അയഥാര്‍ഥമാണ്. വിരാട് വളരെയധികം അനുഭവസമ്പത്തുള്ള താരമാണ്. ഇന്ത്യന്‍ ടീമിനെ ബാറ്റ് ചെയ്ത് അദ്ദേഹം കെട്ടിപ്പടുക്കുകയായിരുന്നു. വിരാടിനെപ്പോലെയുള്ള ബാറ്റ്‌സ്മാന്‍ഷിപ്പ് ആവശ്യവുമാണ്. അദ്ദേഹം ഇപ്പോഴും ഈ ടീമിന്റെ ലീഡറാണെന്നും രോഹിത് വ്യക്തമാക്കിയിരുന്നു.

ഉയര്‍ച്ചയും താഴ്ചയും എല്ലാവര്‍ക്കുമുണ്ടാവും

ഉയര്‍ച്ചയും താഴ്ചയും എല്ലാവര്‍ക്കുമുണ്ടാവും

ഇംഗ്ലണ്ടുമായുള്ള രണ്ടും മൂന്നും ടി20കളിലായി വിരാട് കോലിയുടെ സമ്പാദ്യം വെറും 12 റണ്‍സായിരുന്നു. എന്നാല്‍ അവിടെയും രോഹിത്തിന്റെ പിന്തുണ കോലിക്കുണ്ടായിരുന്നു. കോലിയുടെ ഫോമിനെക്കുറിച്ച് മുന്‍ ഇതിഹാസ താരം കപില്‍ ദേവ് അതിനു മുമ്പ് സംസാരിച്ചിരുന്നു. ടെസ്റ്റ് ടീമില്‍ നിന്നും ലോകത്തിലെ രണ്ടാം നമ്പര്‍ ബൗളറായ അശ്വിനെ ഒഴിവാക്കാമെങ്കില്‍ നമ്പര്‍ വണ്‍ ബാറ്ററിനെയും പുറത്തിരുത്താം. വിരാട് പെര്‍ഫോം ചെയ്യുന്നില്ലെങ്കില്‍ ദീപക് ഹൂഡയെപ്പോലെയുള്ളവരെ പുറത്തിരുത്താന്‍ കഴിയില്ലെന്നായിരുന്നു കപില്‍ പറഞ്ഞത്.

7

ഇതിന്റെ മറുപടിയാണ് രോഹിത് വാര്‍ത്താ സമ്മേളനത്തില്‍ നല്‍കിയത്. കപില്‍ ഗെയിമിനെ പുറത്തിരുന്നാണ് കാണുന്നത്, അകത്തു എന്താണ് സംഭവിക്കുക്കന്നതെന്ന് അറിയില്ല. ഒരുപാട് ആലോചിച്ച്, ചിന്തിച്ചാണ് ഞങ്ങള്‍ ടീമിനെയുണ്ടാക്കുന്നത്. ഫോമിനെക്കുറിച്ച് പറയുകയാണെങ്കില്‍ എല്ലാവര്‍ക്കും ഉയര്‍ച്ചകളും താഴ്ചകളുമുണ്ടാവും. കളിക്കാരന്റെ നിലവാരത്തെ അതു ബാധിക്കില്ലെന്നായിരുന്നു രോഹിത് പ്രതികരിച്ചത്.

Story first published: Monday, July 11, 2022, 21:24 [IST]
Other articles published on Jul 11, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+