IND vs ENG: ക്യാപ്റ്റന്‍മാരിലും കിങ് കോലി തന്നെ! കടപുഴകി വമ്പന്‍ റെക്കോര്‍ഡുകള്‍
ബാറ്റ്‌സ്മാന്‍മാരില്‍ മാത്രമല്ല ക്യാപ്റ്റന്‍മാരിലും താന്‍ കിങ് തന്നെയാണെന്ന് അടിവരയിട്ടിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഇംഗ്ലണ്ടിനെതിരേയുള്ള അഞ്ചാമത്തെയും അവസാനത്തെയും ടി20യിലെ കണ്ണഞ്ചിപ്പിക്കുന്ന ഇന്നിങ്‌സോടെ നിരവധി റെക്കോര്‍ഡുകളാണ് കോലി കടപുഴക്കിയത്. ടി20യില്‍ കരിയറില്‍ ആദ്യമായി ഓപ്പണറായി ഇറങ്ങിയ കോലി വെറും 52 ബോളില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം പുറത്താവാതെ 80 റണ്‍സ് അടിച്ചെടുത്തു.

ഇതോടെ ടി20യില്‍ കൂടുതല്‍ റണ്‍സെടുത്ത ക്യാപ്റ്റനെന്ന റെക്കോര്‍ഡിന് കോലി അര്‍ഹനായി. കൂടാതെ ടി20യില്‍ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡും അദ്ദേഹത്തെ തേടിയെത്തി. ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിനെ മറികടന്നാണ് കോലി കൂടുതല്‍ റണ്‍സെടുത്ത ക്യാപ്റ്റനായി മാറിയത്. ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണിനെ പിന്തള്ളി കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ ക്യാപ്റ്റനായും കോലി മാറി. 12ാം തവണയാണ് അദ്ദേഹം ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയത്. അഞ്ചാം ടി20യിലെ ഇന്നിങ്‌സിനു മുമ്പ് വില്ല്യംസണിനൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു കോലി. ഓസീസ് നായകന്‍ ഫിഞ്ചും 11 ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയിട്ടുണ്ട്.
ടി20 പരമ്പരയില്‍ കൂടുതല്‍ റണ്‍സ് വാരിക്കൂട്ടിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡും കോലി തന്റെ പേരില്‍ കുറിച്ചിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 115.50 ശരാശരിയില്‍ 147.13 സ്‌ട്രൈക്ക് റേറ്റോടെ 231 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തതത്. മൂന്നു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു. അഞ്ചാം ടി20യില്‍ നേടിയ 80 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഈ ഇന്നിങ്‌സില്‍ മാത്രമല്ല ഫിഫ്റ്റിയടിച്ച മറ്റു രണ്ടു ഇന്നിങ്‌സുകളിലും കോലി നോട്ടൗട്ടായിരുന്നു. 73, 77 എന്നിങ്ങനെയാണ് സ്‌കോറുകള്‍.

ഇന്ത്യക്കു വേണ്ടി ഒരു ടി20 പരമ്പരയില്‍ കൂടുതല്‍ റണ്‍സെടുത്തിട്ടുള്ള താരം കൂടിയായി കോലി മാറി. കെഎല്‍ രാഹുലിന്റെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ന്യൂസിലാന്‍ഡിനെതിരേ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ രാഹുല്‍ നേടിയ 224 റണ്‍സായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. ഇതാണ് ഇത്ര തന്നെ മല്‍സരങ്ങളുള്‍പ്പെട്ട പരമ്പരയില്‍ 231 റണ്‍സായി കോലി തിരുത്തിയത്. ടോപ്പ് ഫോറില്‍ മൂന്നും കോലി തന്നെയാണെന്നതും ശ്രദ്ധേയമാണ്. ഓസ്‌ട്രേലിയക്കെതിരേ മൂന്നു ടി20കളില്‍ നിന്നും 199ഉം വെസ്റ്റ് ഇന്‍ഡീസിനെതിരേ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 183ഉം റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications