IND vs ENG: ടി20യില്‍ 3000 റണ്‍സ്, റെക്കോര്‍ഡ്- എന്നാല്‍ സൂസിയോളം വരില്ല കോലി!
അന്താരാഷ്ട്ര ടി20യില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യ താരമെന്ന റെക്കോര്‍ഡ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി കഴിഞ്ഞ ദിവസം തന്റെ പേരില്‍ കുറിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ജയിച്ച രണ്ടാം ടി20 മല്‍സരത്തില്‍ പുറത്താവാതെ 73 റണ്‍സെടുത്തതോടെയായിരുന്നു അദ്ദേഹം ആ നാഴികക്കല്ല് പിന്നിട്ടത്. 72 റണ്‍സായിരുന്നു കോലിക്കു 3000 റണ്‍സിലെത്താന്‍ വേണ്ടിയിരുന്നത്.
ആദ്യ കളിയില്‍ ഡെക്കായി മടങ്ങേണ്ടി വന്നെങ്കിലും രണ്ടാം ടി20യില്‍ ഇന്ത്യന്‍ നായകന്‍ ഇതു നേടിയെടുക്കുകയും ഒപ്പം എലൈറ്റ് ക്ലബ്ബിലെത്തിയ ആദ്യ താരമായി മാറുകയും ചെയ്തു. ഇന്ത്യ ഏഴു വിക്കറ്റിന്റെ ഉജ്ജ്വല വിജയം നേടിയ മല്‍സരത്തില്‍ 49 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമായിരുന്നു കോലി 73 റണ്‍സ് അടിച്ചെടുത്തത്. സിക്‌സറിലൂടെയായിരുന്നു അദ്ദേഹം ഫിഫ്റ്റിയും ഒപ്പം ഇന്ത്യയുടെ വിജയറണ്‍സും കണ്ടെത്തിയത്.

സൂസി തലപ്പത്ത്
പുരുഷന്‍മാരുടെ ടി20യില്‍ മാത്രമാണ് കോലി തലപ്പത്തു നില്‍ക്കുന്നത്. പുരുഷ, വനിതാ ക്രിക്കറ്റിനെ ഒരുമിച്ചെടുത്താല്‍ അദ്ദേഹത്തിനു മൂന്നാംസ്ഥാനം മാത്രമേയുള്ളൂവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ലിസ്റ്റിലെ ആദ്യത്തെ രണ്ടു പേരും വനിതാ താരങ്ങളാണ്. ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ സൂസി ബേറ്റ്‌സാണ് ലിസ്റ്റില്‍ ഒന്നാമത്. 3301 റണ്‍സ് അവരുടെ അക്കൗണ്ടിലുണ്ട്. വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റെഫാനി ടെയ്‌ലര്‍ക്കാണ് രണ്ടാംസ്ഥാനം. സ്റ്റെഫാനി നേടിയത് 3062 റണ്‍സാണ്. 3001 റണ്‍സുമായാണ് കോലി മൂന്നാംസ്ഥഥാനത്തുള്ളത്.

ഗുപ്റ്റിലും രോഹിത്തുമുണ്ട്
ഓസ്‌ട്രേലിയന്‍ വനിതാ താരം മെഗ് ലാനിങ് (2859), ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (2839), ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മ (2773) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
അടുത്തിടെയാണ് രോഹിത്തിനെ മറികടന്ന് ഗുപ്റ്റില്‍ പുരുഷ ക്രിക്കറ്റില്‍ കോലിക്കു പിന്നില്‍ രണ്ടാംസ്ഥാനത്തേക്കു കയറിയത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20കളില്‍ രോഹിത്തിന് വിശ്രമം നല്‍കിയത് ഗുപ്റ്റിലിനെ ഈ സ്ഥാനം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്തു.

ശരാശരിയില്‍ കോലിയാണ് കിങ്
ടി20യില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡ് സൂസി ബേറ്റ്‌സിനു അവകാശപ്പെട്ടതാണെങ്കിലും ശരാശരിയില്‍ വിരാട് കോലി തന്നെയാണ് കിങ്. അക്കാര്യത്തില്‍ ടോപ്പ് സിക്‌സിലെ ഒരു പ്ലെയറും അദ്ദേഹത്തിന്റെ അരികില്‍പ്പോലുമില്ല.
50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള ഒരേയൊരു താരം കോലിയാണ്. 50.86 ശരാശരിയിലാണ് കോലി 3001 റണ്‍സ് അടിച്ചെടുത്തത്. സൂസിയുടെ ശരാശരി 30ഉം രണ്ടാമതുള്ള സ്‌റ്റെഫാനിയുടെ ശരാശരി 36.02ഉം ആണ്. ലാനിങ് (36.16), ഗുപ്റ്റില്‍ (32.36), രോഹിത് (32.62) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ ശരാശരി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications