Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 പരമ്പരയിലെ റണ്‍വേട്ട, റാങ്കിങിലും കോലിയുടെ കുതിപ്പ്- രാഹുലിനെ പിന്നിലാക്കി

ഇംഗ്ലണ്ടെനെതിരേ സമാപിച്ച ടി20 പരമ്പരയിലെ മികച്ച പ്രകടനം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു ഐസിസി റാങ്കിങിലും നേട്ടമുണ്ടാക്കിയിരിക്കുകയാണ്. ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി അദ്ദേഹം നാലാസ്ഥാനത്തേക്കു കയറി. നേരത്തേ നാലാമതായിരുന്ന സഹതാരം കെഎല്‍ രാഹുലിനെയാണ് കോലി പിന്തള്ളിയത്. ടി20 പരമ്പരയില്‍ രാഹുലിന്റെ ദയനീയ പ്രകടനവും കോലിക്കു തുണയായി.

1

762 റേറ്റിങ് പോയിന്റുമായാണ് കോലി നാലാംസ്ഥാനത്തു നില്‍ക്കുന്നത്. തൊട്ടു പിന്നിലുള്ള രാഹുലിന് 743 പോയിന്റാണുള്ളത്. ആദ്യ മൂന്നു റാങ്കുകളില്‍ മാറ്റമൊന്നുമില്ല. ഇന്ത്യക്കെതിരായ പരമ്പരയില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന്‍ തന്നെ നമ്പര്‍ വണ്‍ റാങ്കില്‍ തുടരുകയാണ്. 892 റേറ്റിങ് പോയിന്റ് അദ്ദേഹത്തിനുണ്ട്. ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് (830), പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം (801) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ബാറ്റ്‌സ്മാന്‍മാരില്‍ ആദ്യ പത്തില്‍ കോലി, രാഹുല്‍ എന്നിവരെക്കൂടാതെ ഇന്ത്യയുടെ മറ്റൊരു താരവും ഇടംപിടിച്ചിട്ടില്ല. ഇന്ത്യയെക്കൂടാതെ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവരുടെ രണ്ടു വീതം കളിക്കാര്‍ ആദ്യ പത്തിലുണ്ട്. ഇംഗ്ലണ്ട്, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്താന്‍ എന്നിവരുടെ ഓരോ താരങ്ങള്‍ വീതവും ആദ്യ പത്തിനുള്ളില്‍ ഇടം പിടിച്ചു.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചു ടി20കളുടെ പരമ്പരയില്‍ കൂടുതല്‍ റണ്‍സെടുത്തത് കോലിയായിരുന്നു. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും മൂന്നു ഫിഫ്റ്റികളടക്കം 231 റണ്‍സായിരുന്നു അദ്ദേഹം നേടിയത്. 115.50 എന്ന മികച്ച ശരാശരിയും 147.13 സ്‌ട്രൈക്ക് റേറ്റുമുണ്ടായിരുന്നു. മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും കോലിയെ തേടിയെത്തിയിരുന്നു. രാഹുലാവട്ടെ നാലു ഇന്നിങ്‌സുകളില്‍ നിന്നും ആകെ നേടിയത് 15 റണ്‍സായിരുന്നു. രണ്ടു കളികളില്‍ ഡെക്കായ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 14 ആയിരുന്നു.

2

അതേസമയം, ടി20 ബൗളര്‍മാരുടെ പുതിയ റാങ്കിങില്‍ ഇന്ത്യയുടെ ഒരു ബൗളര്‍ പോലും ആദ്യ പത്തില്‍ ഇല്ലെന്നത് ആരാധകരെ നിരാശരാക്കും. ദക്ഷിണാഫ്രിക്കയുടെ തബ്രെയ്‌സ് ഷാംസിയാണ് (733 റേറ്റിങ് പോയിന്റ്) നിലവിലെ നമ്പര്‍ വണ്‍ ബൗളര്‍. നേരത്തേ രണ്ടാമതായിരുന്ന അദ്ദേഹം ഒരു സ്ഥാനം കയറിയാണ് തലപ്പത്തെത്തിയത്. ഇതോടെ അഫ്ഗാനിസ്താന്റെ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന് രണ്ടാംസ്ഥാനത്തേക്കു ഇറങ്ങേണ്ടി വന്നു. ആഷ്ടണ്‍ ഏഗര്‍ (ഓസ്‌ട്രേലിയ), ആദില്‍ റഷീദ് (ഇംഗ്ലണ്ട്), മുജീബുര്‍ റഹ്മാന്‍ (അഫ്ഗാനിസ്താന്‍) എന്നിവരാണ് മൂന്നു മുതല്‍ അഞ്ചു വരെ റാങ്കുകളിലുള്ള ബൗളര്‍മാര്‍.

Story first published: Wednesday, March 24, 2021, 14:10 [IST]
Other articles published on Mar 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+