ക്യാപ്റ്റനായി തുടരണോ? കോലിയെ കാത്തിരിക്കുന്നത് അഗ്നിപരീക്ഷ, കിരീടമില്ലെങ്കില്‍ ഒഴിയാം!
യുഎഇയില്‍ ഈ വര്‍ഷം ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ സംബന്ധിച്ച് അഗ്നിപരീക്ഷയാണെന്നു മുന്‍ വിക്കറ്റ് കീപ്പര്‍ സാബ കരീം. കോലിക്കു കീഴില്‍ ഇതുവരെ ഒരു ഐസിസി കിരീടം പോലും ഇന്ത്യ നേടിയിട്ടില്ല. കളിച്ച മൂന്നു ടൂര്‍ണമെന്റുകളിലും വെറകൈയോടെ മടങ്ങേണ്ടി വന്നിരുന്നു.
ഏറ്റവും അവസാനമായി ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിനായിരുന്നു കോലിക്കും സംഘത്തിനും പിഴച്ചത്. അതിനു മുമ്പ് 2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലിലും 2019ലെ ഏകദിന ലോകകപ്പ് സെമിയിലും ഇന്ത്യക്കു തോല്‍വി നേരിട്ടിരുന്നു. ഐസിസി കിരീടം അകന്നുനില്‍ക്കുന്നതോടെ കോലിക്കു പകരം നിശ്ചിത ഓവര്‍ ടീം നായകനായി രോഹിത് ശര്‍മയെ നിയമിക്കണമെന്ന് അഭിപ്രായങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

കോലിയുടെ സമ്മര്‍ദ്ദം കൂടുന്നു
കോലിയുടെ ക്യാപ്റ്റന്‍സി കരിയറിലെ ഏറ്റവും നിര്‍ണായകമായ ടൂര്‍ണമെന്റായിരിക്കും ടി20 ലോകകപ്പ്. അദ്ദേഹത്തിനുമേല്‍ സമ്മര്‍ദ്ദം കൂടിക്കൊണ്ടിരിക്കുകയാണെന്നു ഞാന്‍ കരുതുന്നു. ക്യാപ്റ്റനെന്ന നിലയില്‍ തനിക്കു ഒരു ഐസിസി ട്രോഫിയില്ലെന്നത് കോലിക്കും നന്നായറിയാം. അതുകൊണ്ടു തന്നെ ഇന്ത്യയെ ഏതു വിധേനയും ടി20 ലോകകപ്പ് ചാംപ്യന്‍മാരാക്കാന്‍ കോലി കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നുറപ്പാണെന്നു കരീം വിശദമാക്കി.

ഭാവി തീരുമാനിക്കും
നവംബര്‍ 14നു നടക്കുന്ന ഫൈനലില്‍ ഇന്ത്യ ജേതാക്കളാവുമെന്നാണ് എന്റെ പ്രതീക്ഷ. അതിനു കഴിഞ്ഞാല്‍ കോലിക്കു അല്‍പ്പം ആശ്വാസമാവും, തല്‍ക്കാലത്തേക്കെങ്കിലും വിമര്‍ശകരുടെ വായടപ്പിക്കാം. അതിനു ശേഷം എത്ര കാലത്തേക്കു ക്യാപ്റ്റനായി തുടരണമെന്നതിനെക്കുറിത്ത് അദ്ദേഹത്തിനു തീരുമാനിക്കാം. തനിക്കുമേല്‍ അമിത സമ്മര്‍ദ്ദമുണ്ടോയെന്നതിനെക്കുറിച്ചും കോലിക്കു സ്വയം വിലയിരുത്താമെന്നും കരീം പറഞ്ഞു.

ശരിവച്ച് സോധിയും
കരീമിന്റെ അഭിപ്രായത്തോടു ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ റീതിന്ദര്‍ സിങ് സോധിയും യോജിക്കുന്നു. സമ്മര്‍ദ്ദത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അതു തീര്‍ച്ചയായും കോലിക്കുണ്ടാവും, കാരണം ഐസിസിയുടെ ഒരു കിരീടം പോലും അദ്ദേഹം നേടിയിട്ടില്ല. ഇതു ഏറെ പ്രധാനപ്പെട്ട കാര്യവുമാണ്. ഏറെക്കാലമായി ടീമിനെ നയിച്ചിട്ടും നിര്‍ണായക ഘട്ടങ്ങളില്‍ സമ്മര്‍ദ്ദത്തിലേക്കു വീഴുകയും പരാജയപ്പെടുകയുമാണ്. അതിനാല്‍ തന്നെ തീര്‍ച്ചയായും കോലി മോശം റെക്കോര്‍ഡ് മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ടാവുമെന്നും സോധി വിശദമാക്കി.

ഞങ്ങളൊന്നു പറയട്ടെ...
ടി20 ലോകകപ്പിലും ടീം ജേതാക്കളായില്ലെങ്കില്‍ തീര്‍ച്ചയായും വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ രണ്ടു ക്യാപ്റ്റന്‍മാരെന്ന പല ടീമുകളും പിന്തുടരുന്ന രീതിയിലേക്കു ഇന്ത്യയും മാറണം. ക്യാപ്റ്റന്‍സിയില്‍ മികച്ച റെക്കോര്‍ഡുള്ള രോഹിത് ശര്‍മയെ കോലിക്കു പകരം ടി20, ഏകദിന ടീമുകളുടെ നായകനാക്കാം. ടെസ്റ്റില്‍ കോലി തന്നെ ടീമിനെ നയിക്കുന്നതാവും ഉചിതം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications