Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും അച്ഛനായി വിരാട് കോലി, മകനു പേരിട്ടത് അകായ്! എന്താണ് അര്‍ഥം?

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ ഹീറോയും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലി വീണ്ടും അച്ഛനായി. സോഷ്യല്‍ മീഡിയയിലൂടെയാണ് തനിക്കും ഭാര്യയും പ്രമുഖ നടിയുമായ അനുഷ്‌കാ ശര്‍മയ്ക്കും ആണ്‍കുഞ്ഞ് പിറന്നതായി കോലി ആരാധകരെ അറിയിച്ചത്. അകായ് (akaay) എന്നാണ് മകനു പേര് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ക്രിക്കറ്റില്‍ നിന്നുള്ള കോലിയുടെ അപ്രതീക്ഷിത ബ്രേക്കുമായി ബന്ധപ്പെടുള്ള സസ്‌പെന്‍സും അവസാനിച്ചിരിക്കുകയാണ്.

അകമഴിഞ്ഞ സന്തോഷത്തോടെയും ഹൃദയം നിറഞ്ഞ സ്‌നേഹത്തോടെയും കൂടി ഫെബ്രുവരി 15നു ഞങ്ങള്‍ ബേബി ബോയ് അകായിയെ / വാമികയുടെ ഇളയ സഹോദരനെ ഈ ലോകത്തേക്കു സ്വാഗതം ചെയ്ത വിവരം ആഹ്ലാദപൂര്‍വം എല്ലാവരെയും അറിയിക്കുകയാണ്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഈ നിമിഷത്തില്‍ നിങ്ങളുടെയെല്ലാം അനുഗ്രഹങ്ങളും ആശംസകളും തേടുകയാണ്. ഈ സമയത്തു ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നു നിങ്ങളോടു അഭ്യര്‍ഥിക്കുകയാണ്. എന്നായിരുന്നു വിരാട് കോലി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്.

KOHLI- ANUSHKA

അകായ് എന്ന അത്ര സുപരിചിതമല്ലാത്ത കോലിയുടെ മകന്റെ പേരിനെക്കുറിച്ച് അറിഞ്ഞതോടെ ക്രിക്കറ്റ് പ്രേമികളെ അതു വലിയ കൗതുകത്തിലാക്കുകയും ചെയ്തു. എന്താണ് ഈ പേരിന്റെ അര്‍ഥമെന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടത്. യഥാര്‍ഥത്തില്‍ അകായ് എന്നത് ഒരു ഇന്ത്യന്‍ വാക്കല്ല. ടര്‍ക്കിഷ് ഭാഷയില്‍ നിന്നാണ് ഈ വാക്കിന്റെ വരവ്. തിളങ്ങുന്ന ചന്ദ്രന്‍ എന്നാണ് ഈ വാക്കിന്റെ അര്‍ഥം.

അതേസമയം, 2021ലായിരുന്നു കോലിയും അനുഷ്‌കയും മകളായ വാമികയെ ഈ ലോകത്തേക്കു സ്വാഗതം ചെയ്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് അനുഷ്‌ക വീണ്ടും ഗര്‍ഭിണിയാന്നെും കോലി വീണ്ടും അച്ഛനാവാനൊരുങ്ങുകയാണെന്നും അഭ്യൂഹങ്ങള്‍ വന്നത്. പക്ഷെ ഇതിനെക്കുറിച്ച് സ്ഥിരീകരണമൊന്നും വന്നിരുന്നില്ല.

അതിനു ശേഷമാണ് പ്രമുഖ വ്യവസായി ഹരീഷ് ഗോയെങ്ക ഇക്കാര്യം സത്യം തന്നെയാണെന്നു സ്ഥിരീകരിക്കുന്ന നിര്‍ണായക സൂചന നല്‍കിയത്. പക്ഷെ കോലിയുടെയോ, അനുഷ്‌കയുടേയോ പേര് അദ്ദേഹം പരാമര്‍ശിച്ചില്ല.

KOHLI - ANUSHKA

അടുത്ത കുറച്ചു ദിവസങ്ങള്‍ക്കകം പുതിയൊരു കുഞ്ഞ് ജനിക്കും. ക്രിക്കറ്റിലെ മഹാനായ അച്ഛനെപ്പോലെ ഈ കുഞ്ഞും ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നു നമുക്കു പ്രതീക്ഷിക്കാം. അല്ലെങ്കില്‍ അമ്മയുടെ പാത പിന്തുടര്‍ന്ന് വലിയൊരു ഫിലിം സ്റ്റാറാവുമോ? എന്നായിരുന്നു ഗോയെങ്ക എക്‌സില്‍ കുറിച്ചത്. ഇതോടെയാണ് അദ്ദേഹം പരാമര്‍ശിച്ചത് കോലിയെയും അനുഷ്‌കയെയും പറ്റി തന്നെയാണെന്ന് എല്ലാവരും ഉറപ്പിച്ചത്.

ജൂനിയര്‍ കോലിയുടെ വരവ് ക്രിക്കറ്റ് പ്രേമികള്‍ ശരിക്കും ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റിലെ പുതിയ പ്രിന്‍സ് എത്തിയിരിക്കുന്നുവെന്നായിരുന്നു ആരാധകര്‍ കുറിച്ചത്. നിലവില്‍ പ്രിന്‍സെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ യുവ ഓപ്പണിങ് ബാറ്റിങ് സെന്‍സേഷനായ ശുഭ്മന്‍ ഗില്ലിനു ആ പേര് ഇതോടെ നഷ്ടമായിരിക്കുകയാണെന്നു ക്രിക്കറ്റ് പ്രേമികള്‍ ട്രോളുകയും ചെയ്തിട്ടുണ്ട്.

Story first published: Tuesday, February 20, 2024, 22:11 [IST]
Other articles published on Feb 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+