Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എതിര്‍ ടീം സ്‌കോറിനെക്കാള്‍ കൂടുതല്‍ ഒറ്റക്ക് നേടി, നേട്ടം നാല് പേര്‍ക്ക്, ഒരു ഇന്ത്യക്കാരന്‍

1

ടി20 ഫോര്‍മാറ്റില്‍ എതിര്‍ ടീമിന്റെ സ്‌കോറിനെക്കാള്‍ കൂടുതല്‍ റണ്‍സ് ഒറ്റക്ക് നേടാന്‍ സാധിക്കുമോ?. അത്ര എളുപ്പത്തില്‍ സാധിക്കുന്ന നേട്ടമല്ലിതെന്ന് തന്നെ പറയാം. ടി20 ഫോര്‍മാറ്റായതിനാല്‍ തുടക്കം മുതലേ ആക്രമിക്കേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ വിക്കറ്റ് പോവാതെ വലിയ സ്‌കോര്‍ നേടുക കടുപ്പമാണ്. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ വളരെ അപൂര്‍വ്വമായി മാത്രമാണ് എതിര്‍ ടീം സ്‌കോറിനെക്കാള്‍ കൂടുതല്‍ റണ്‍സ് ഒറ്റക്ക് ഒരു താരം നേടിയിട്ടുള്ളത്. കൃത്യമായി പറഞ്ഞാല്‍ നാല് തവണ. ഈ പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

സിംബാബ്‌വെക്കെതിരേ ഫിഞ്ച്

സിംബാബ്‌വെക്കെതിരേ ഫിഞ്ച്

ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള താരങ്ങളിലൊരാള്‍. 2018ല്‍ സിംബാബ് വെക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് ഈ ഗംഭീര പ്രകടനം കണ്ടത്. 76 പന്തില്‍ 16 ഫോറും 10 സിക്‌സും ഉള്‍പ്പെടെ 172 റണ്‍സാണ് ഫിഞ്ച് നേടിയത്. 226.31 സ്‌ട്രൈക്കറേറ്റില്‍ ഫിഞ്ച് കസറിയപ്പോള്‍ ഓസീസ് 2 വിക്കറ്റിന് 229 എന്ന വമ്പന്‍ സ്‌കോറും അടിച്ചെടുത്തു. മറുപടിക്കിറങ്ങിയ സിംബാബ് വെ 20 ഓവറില്‍ 9 വിക്കറ്റിന് 129 റണ്‍സാണ് നേടിയത്. സിംബാബ് വെയുടെ ടീം സ്‌കോറിനെക്കാള്‍ ഉയര്‍ന്ന സ്‌കോറാണ് ഫിഞ്ച് നേടിയത്. ടി20യിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് ഉടമകൂടിയാണ് ഫിഞ്ച്.

Also Read : T20 World Cup 2022: ഇവരെ ഇനിയും പുറത്തിരുത്തരുത്!, അവസരം അര്‍ഹിക്കുന്നു, അഞ്ച് പേരിതാ

അഫ്ഗാനെതിരേ കോലി

അഫ്ഗാനെതിരേ കോലി

ഇന്ത്യയുടെ സൂപ്പര്‍ താരമാണ് വിരാട് കോലി. ബാറ്റിങ് ഇതിഹാസമെന്ന വിശേഷണമുള്ള കോലി 2022ലെ ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരെയാണ് വമ്പന്‍ പ്രകടനം കാഴ്ചവെച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി കോലി 61 പന്തില്‍ 12 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 122 റണ്‍സാണ് നേടിയത്. 200 സ്‌ട്രൈക്കറേറ്റിലായിരുന്നു കോലിയുടെ തകര്‍പ്പന്‍ പ്രകടനം. 20 ഓവറില്‍ 2 വിക്കറ്റിന് 212 എന്ന വമ്പന്‍ സ്‌കോര്‍ ഇന്ത്യ നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ അഫ്ഗാന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സാണ് നേടാനായത്. കോലിയുടെ അന്താരാഷ്ട്ര ടി20യിലെ ആദ്യത്തെ സെഞ്ച്വറി പ്രകടനം കൂടിയാണിത്.

ബംഗ്ലാദേശിനെതിരേ റില്ലി റൂസോ

ബംഗ്ലാദേശിനെതിരേ റില്ലി റൂസോ

ഇത്തവണത്തെ ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരേ ദക്ഷിണാഫ്രിക്കയുടെ റില്ലി റൂസോയും ഈ നേട്ടത്തിലെത്തിയിരുന്നു. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ മൂന്നാമനായാണ് ക്രീസിലെത്തിയത്. 56 പന്തില്‍ 7 ഫോറും 8 സിക്‌സും ഉള്‍പ്പെടെ 109 റണ്‍സാണ് റൂസോ നേടിയത്. 196.64 സ്‌ട്രൈക്കറേറ്റിലായിരുന്നു റൂസോയുടെ പ്രകടനം. ഈ മികവിന്റെ കരുത്തില്‍ ദക്ഷിണാഫ്രിക്ക 5 വിക്കറ്റിന് 205 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 16.3 ഓവറില്‍ 101 റണ്‍സിന് ഓള്‍ഔട്ടായി. റൂസോയുടെ ഒറ്റയാള്‍ പ്രകടനത്തിന്റെ അത്രയും സ്‌കോര്‍ നേടാന്‍ ബംഗ്ലാദേശ് ടീമിലെ എല്ലാവരും ചേര്‍ന്നിട്ടും നടന്നില്ല.

Also Read : T20 World Cup 2022: എങ്ങനെ വമ്പന്‍ സിക്‌സര്‍ നേടാം?, ഇന്ത്യയെ പഠിപ്പിച്ച് ധോണി, തന്ത്രമിതാണ്

ശ്രീലങ്കയ്‌ക്കെതിരേ ഗ്ലെന്‍ ഫിലിപ്‌സ്

ശ്രീലങ്കയ്‌ക്കെതിരേ ഗ്ലെന്‍ ഫിലിപ്‌സ്

ഇത്തവണത്തെ ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തിലൂടെ ന്യൂസീലന്‍ഡിന്റെ ഗ്ലെന്‍ ഫിലിപ്‌സും ഈ നേട്ടത്തിലെത്തിയിരുന്നു. കിവീസ് ടീമിലെ മറ്റെല്ലാവരും നിരാശപ്പെടുത്തിയ ഫിലിപ്‌സ് 64 പന്തില്‍ 10 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 104 റണ്‍സാണ് നേടിയത്. 162.50 സ്‌ട്രൈക്കറേറ്റിലായിരുന്നു ഗ്ലെന്‍ ഫിലിപ്‌സിന്റെ പ്രകടനം. ന്യൂസീലന്‍ഡ് 7 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക 19.2 ഓവറില്‍ 102 റണ്‍സിനാണ് ഓള്‍ഔട്ടായത്.

Story first published: Tuesday, November 1, 2022, 14:21 [IST]
Other articles published on Nov 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+