For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇതിഹാസ നായകര്‍, പക്ഷെ ഐസിസി കിരീടമില്ല, നിര്‍ഭാഗ്യവാന്മാരായ നാല് പേരിതാ

നായകന്മാരെന്ന നിലയില്‍ മികച്ച റെക്കോഡുള്ള ചിലര്‍ക്ക് ഒരു ഐസിസി കിരീടം പോലും നേടാനാവാതെ പോയിട്ടുണ്ട്

1

ഐസിസി കിരീടം നേടുകയെന്നത് ക്രിക്കറ്റില്‍ എളുപ്പമുള്ള കാര്യമല്ല. ലോക ക്രിക്കറ്റില്‍ ഇതിഹാസമെന്ന് വാഴ്ത്തപ്പെട്ട പല താരങ്ങള്‍ക്കും ഐസിസി കിരീടമെന്ന ഭാഗ്യത്തിലേക്കെത്താനായില്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ലോകകപ്പ് ഭാഗ്യമുണ്ടായത് 2011ലെ ഏകദിന ലോകകപ്പിലൂടെയാണ്. ബ്രയാന്‍ ലാറക്കൊന്നും ഒരു തവണ പോലും ലോകകപ്പ് കിരീടത്തിന്റെ ഭാഗമാവാനായിട്ടില്ല.

ഈ പട്ടിക നോക്കിയാല്‍ പല പ്രമുഖരും അതില്‍ ഉള്‍പ്പെടുന്നതായി കാണാം. എന്നാല്‍ നായകന്മാരെന്ന നിലയില്‍ മികച്ച റെക്കോഡുള്ള ചിലര്‍ക്ക് ഒരു ഐസിസി കിരീടം പോലും നേടാനാവാതെ പോയിട്ടുണ്ട്. ഇത്തരത്തില്‍ ഐസിസി കിരീടം സ്വന്തമാക്കാന്‍ സാധിക്കാതെ പോയ പ്രമുഖരായ നാല് ക്യാപ്റ്റന്മാരിതാ.

മഹേല ജയവര്‍ധന

മഹേല ജയവര്‍ധന

ശ്രീലങ്കയുടെ ഇതിഹാസ താരങ്ങളിലൊരാളാണ് മഹേല ജയവര്‍ധന. വലം കൈയന്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ ഗംഭീര റെക്കോഡുള്ള ജയവര്‍ധന 18 വര്‍ഷത്തോളം ശ്രീലങ്കന്‍ ക്രിക്കറ്റില്‍ നിറഞ്ഞ് നിന്നു. 2004 മുതല്‍ 2013വരെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ നയിക്കാനും അദ്ദേഹത്തിന് ഭാഗ്യമുണ്ടായി. മൂന്ന് ഫോര്‍മാറ്റിലും ജയവര്‍ധന ടീമിനെ നയിച്ചു. 126 ഏകദിനത്തിലും 19 ടി20യിലും ലങ്കന്‍ ടീം ജയവര്‍ധനക്ക് കീഴില്‍ കളിച്ചെങ്കിലും ഒരു തവണ പോലും ഐസിസി കിരീടത്തിലേക്കെത്തിക്കാനായില്ല. 2007ലെ ലോകകപ്പില്‍ ജയവര്‍ധനക്ക് കീഴില്‍ ഫൈനല്‍ കളിക്കാന്‍ ശ്രീലങ്കയ്ക്കായി. എന്നാല്‍ ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റു.

ഇവരോട് കോലി ചെയ്തത് കൊടും ചതി! വേണ്ടത്ര പിന്തുണച്ചില്ല, അഞ്ച് നിര്‍ഭാഗ്യവാന്മാരിതാ

ഗ്രെയിം സ്മിത്ത്

ഗ്രെയിം സ്മിത്ത്

വളരെ ചെറുപ്പത്തില്‍ത്തന്നെ നായക പദവി ലഭിച്ച താരമാണ് ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്ത്. ഇടം കൈയന്‍ ഓപ്പണറെന്ന നിലയില്‍ വമ്പന്‍ റെക്കോഡുള്ള സ്മിത്ത് 2003 മുതല്‍ 2011വരെയാണ് ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിച്ചത്. രണ്ട് ഏകദിന ലോകകപ്പ്, മൂന്ന് ടി20 ലോകകപ്പ്, മൂന്ന് ചാമ്പ്യന്‍സ് ട്രോഫി എന്നിവയുടെയെല്ലാം ഭാഗമാവാന്‍ ദക്ഷിണാഫ്രിക്കയ്ക്കായെങ്കിലും ഇതുവരെ കിരീടം നേടാനായിട്ടില്ല.

2023ലെ ഏകദിന ലോകകപ്പ് കളിക്കാന്‍ യോഗ്യതക്കായി ദക്ഷിണാഫ്രിക്ക പൊരുതുന്ന അവസ്ഥയാണുള്ളത്. സ്മിത്തിന് കീഴില്‍ ദക്ഷിണാഫ്രിക്ക പല വമ്പന്‍ ജയങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും ഐസിസി കിരീടമെന്ന നേട്ടത്തിലേക്ക് ടീമിനെ എത്തിക്കാന്‍ സ്മിത്തിന് സാധിച്ചിട്ടില്ല.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് എബി ഡിവില്ലിയേഴ്‌സ്. പ്രതിഭകൊണ്ട് നിരവധി തവണ വിസ്മയിപ്പിച്ചിട്ടുള്ള എബിഡി 2012 മുതല്‍ 2017വരെയാണ് ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിച്ചത്. എന്നാല്‍ ഒരു തവണ പോലും ടീമിനെ ഐസിസി കിരീട നേട്ടത്തിലേക്കെത്തിക്കാന്‍ എബിഡിക്കായില്ല. എബിഡിക്ക് കീഴില്‍ ഒരു ഏകദിന ലോകകപ്പും ടി20 ലോകകപ്പും 2 ചാമ്പ്യന്‍സ് ട്രോഫിയും ദക്ഷിണാഫ്രിക്ക കളിച്ചിട്ടുണ്ട്. എന്നാല്‍ ഒരു തവണ പോലും കിരീടത്തിലേക്കെത്താനായില്ല. ബാറ്റ്‌സ്മാനെന്ന നിലയില്‍ വലിയ കരിയര്‍ അവകാശപ്പെടുമ്പോഴും നായകനെന്ന നിലയില്‍ ഐസിസി കിരീടമില്ലെന്ന നാണക്കേട് എബിഡിക്കുണ്ട്.

ഒരു ഏകദിനത്തില്‍ നാല് സെഞ്ച്വറി!, ചരിത്രം പിറന്നത് രണ്ട് തവണ മാത്രം, ഇന്ത്യയും നേടി

വിരാട് കോലി

വിരാട് കോലി

എംഎസ് ധോണിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനെ നയിച്ചത് വിരാട് കോലിയായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ഗംഭീര റെക്കോഡുള്ള കോലിക്ക് പക്ഷെ ഐസിസി ട്രോഫിയില്‍ ഒരു തവണ പോലും ഇന്ത്യയെ മുത്തമിടീപ്പിക്കാന്‍ സാധിച്ചില്ല. 2013 മുതല്‍ 2022വരെ ഇന്ത്യയെ നയിച്ച കോലിക്ക് കീഴില്‍ 2017ലെ ചാമ്പ്യന്‍സ് ട്രോഫിയിലും 2021ലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്ക് സാധിച്ചെങ്കിലും കിരീടത്തിലേക്കെത്തിക്കാനായില്ല.

ടെസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ വാനോളം ഉയര്‍ത്താന്‍ നായകനെന്ന നിലയില്‍ കോലിക്ക് സാധിച്ചിരുന്നു. ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയതടക്കം അഭിമാനിക്കാന്‍ വക നല്‍കുന്ന നിരവധി കിരീടങ്ങള്‍ ഇന്ത്യക്ക് നേടിക്കൊടുക്കാന്‍ കോലിക്കായെങ്കിലും നിര്‍ഭാഗ്യവശാല്‍ ഐസിസി കിരീടത്തിലേക്കെത്താനായില്ല.

Story first published: Saturday, July 16, 2022, 16:33 [IST]
Other articles published on Jul 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+