
വിരാട് കോലി
ഇന്ത്യയുടെ മുന്‍ നായകനും ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസവുമാണ് വിരാട് കോലി. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായുള്ള കോലിയുടെ പ്രകടനം മോശമാണ്. സെഞ്ച്വറി നേടിയിട്ട് 1000 ദിവസത്തിലേക്കടുക്കുകയാണ്. അവസാന ഒരു മാസത്തിനിടെ കോലിയുടെ പ്രകടനം കൂടുതല്‍ വിലയിരുത്തപ്പെടുന്നതോടെ അദ്ദേഹത്തിന്റെ ലോകകപ്പ് സാധ്യതകളും ചോദ്യമായി ഉയരുന്നു.

നായകന്‍ രോഹിത് ശര്‍മ കോലിയെ പിന്തുണക്കുന്നുണ്ടെങ്കിലും ദീപക് ഹൂഡയെപ്പോലെ മികവ് കാട്ടുന്നവര്‍ ഉള്ളതിനാല്‍ കോലിയുടെ സ്ഥാനം ഇപ്പോഴും സംശയമായി നില്‍ക്കുന്നു. കോലിയെപ്പോലൊരു ഇതിഹാസത്തെ മാറ്റിനിര്‍ത്തുക എളുപ്പമല്ലെങ്കിലും കടുത്ത തീരുമാനങ്ങള്‍ ചിലപ്പോള്‍ എടുക്കേണ്ടി വന്നേക്കും.

ഉമ്രാന്‍ മാലിക്
സണ്‍റൈസേഴ്‌സ് ഹൈദരാബാദിലൂടെ വളര്‍ന്നുവന്ന പേസറാണ് ഉമ്രാന്‍ മാലിക്. അതിവേഗ പേസറെന്ന നിലയിലാണ് ഉമ്രാന്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. തുടര്‍ച്ചയായി 150 വേഗം കുറിക്കാന്‍ കെല്‍പ്പുള്ള ഉമ്രാന്‍ ഓസീസ് ലോകകപ്പിനുണ്ടാവുമെന്ന് വിലയിരുത്തിയവര്‍ ഏറെയാണെങ്കിലും കഴിഞ്ഞ ഒരുമാസത്തിനിടെയിലെ പ്രകടനത്തോടെ അദ്ദേഹത്തിന്റെ സാധ്യതകള്‍ കുറഞ്ഞിരിക്കുകയാണ്. അവസരം നല്‍കിയപ്പോള്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാതിരുന്ന ഉമ്രാനെ ഇന്ത്യ ലോകകപ്പിന് പരിഗണിക്കാന്‍ സാധ്യത വളരെ കുറവാണെന്ന് പറയാം.
ഇവരോട് കോലി ചെയ്തത് കൊടും ചതി! വേണ്ടത്ര പിന്തുണച്ചില്ല, അഞ്ച് നിര്‍ഭാഗ്യവാന്മാരിതാ

അക്ഷര്‍ പട്ടേല്‍
രവീന്ദ്ര ജഡേജയുടെ അഭാവം നികത്താന്‍ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവന്ന ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് അക്ഷര്‍ പട്ടേല്‍. ഡല്‍ഹി ക്യാപിറ്റല്‍സിനായി ഭേദപ്പെട്ട പ്രകടനത്തോടെ കൈയടി നേടിയ അക്ഷര്‍ ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളുടെ ഭാഗമായിരുന്നു. എന്നാല്‍ സമീപകാലത്തെ അക്ഷറിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ഓള്‍റൗണ്ടറെന്ന നിലയില്‍ അക്ഷറിന് പ്രതീക്ഷിച്ച മികവ് കാട്ടാനാവാത്തതിനാല്‍ അദ്ദേഹം ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യത കുറവാണ്.

റുതുരാജ് ഗെയ്ക് വാദ്
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം തിളങ്ങി ഇന്ത്യന്‍ ടീമിലേക്കെത്തിയ ഓപ്പണറാണ് റുതുരാജ് ഗെയ്ക് വാദ്. ഇന്ത്യ ടി20 ലോകകപ്പില്‍ ബാക്കപ്പ് ഓപ്പണറായി പരിഗണിക്കുമെന്ന് വിലയിരുത്തപ്പെട്ട റുതുരാജിന് പക്ഷെ ലഭിച്ച അവസരങ്ങളെ മുതലാക്കാനായില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20യില്‍ അവസരം ലഭിച്ചപ്പോഴും വലിയൊരു പ്രകടനം കാഴ്ചവെക്കാനായില്ല. അയര്‍ലന്‍ഡ് പര്യടനത്തിന് മുമ്പ് പരിക്കേല്‍ക്കുകയും ചെയ്തു. കെ എല്‍ രാഹുലിന്റെ മടങ്ങിവരവും ബാക്കപ്പ് ഓപ്പണറായി ഇഷാന്‍ കിഷനും ഉള്ളതിനാല്‍ റുതുരാജിന് ലോകകപ്പ് പ്രതീക്ഷ വേണ്ടെന്ന് തന്നെ പറയാം.
ഒരു ഏകദിനത്തില്‍ നാല് സെഞ്ച്വറി!, ചരിത്രം പിറന്നത് രണ്ട് തവണ മാത്രം, ഇന്ത്യയും നേടി

ശ്രേയസ് അയ്യര്‍
ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളില്‍ സജീവമായിട്ടുണ്ടായിരുന്ന താരമാണ് ശ്രേയസ് അയ്യര്‍. മധ്യനിരയില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരം ശ്രീലങ്കന്‍ പരമ്പരയില്‍ തുടര്‍ച്ചയായി മൂന്ന് ഫിഫ്റ്റി നേടി കൈയടി നേടിയെങ്കിലും പിന്നീട് കളിച്ച പരമ്പരകളില്‍ നിരാശപ്പെടുത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ അവസരം ലഭിച്ചപ്പോഴെല്ലാം നിരാശപ്പെടുത്തിയ ശ്രേയസിനെ ഇന്ത്യ ലോകകപ്പിലേക്ക് പരിഗണിക്കാന്‍ സാധ്യത കുറവാണ്. മധ്യനിരയിലേക്കും ടോപ് ഓഡറിലേക്കും പരിഗണിക്കാന്‍ സാധിക്കുന്ന ദീപക് ഹൂഡക്കാവും ഇന്ത്യ അവസരം നല്‍കാന്‍ സാധ്യത കൂടുതല്‍.


Click it and Unblock the Notifications











