Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവരുടെ ലാസ്റ്റ് ചാന്‍സ്!, ടി20 ലോകകപ്പോടെ കളി മതിയാക്കിയേക്കും, അഞ്ച് പേരിതാ

1

ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ലക്ഷ്യമിട്ടാണ് ദേശീയ ടീമുകള്‍ ഇപ്പോള്‍ കരുക്കള്‍ നീക്കുന്നത്. ഓസ്‌ട്രേലിയ വേദിയാവുന്ന ലോകകപ്പ് പല ടീമുകളുടെയും അഭിമാന പ്രശ്‌നമാണ്. ഓസ്‌ട്രേലിയയാണ് നിലവിലെ ലോകകപ്പ് ജേതാക്കള്‍. അവരുടെ തട്ടകത്തിലേക്ക് ലോകകപ്പ് എത്തുമ്പോള്‍ ഓസ്‌ട്രേലിയ തന്നെയാണ് ഫേവറേറ്റുകളെന്നുറപ്പ്. ഇന്ത്യ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് ഉള്‍പ്പെടെ ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള മറ്റുള്ളവരുമേറെ.

നിരവധി സീനീയേഴ്‌സ് ഇത്തവണ ടി20 ലോകകപ്പിന്റെ ഭാഗമാവുന്നുണ്ട്. ഇവരില്‍ പലരുടേയും അവസാന ടി20 ലോകകപ്പായി ഇത് മാറിയേക്കും. ഓസ്‌ട്രേലിയന്‍ ലോകകപ്പിന് ശേഷം ടി20 ഫോര്‍മാറ്റില്‍ കളി മതിയാക്കാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ആരോണ്‍ ഫിഞ്ച്

ആരോണ്‍ ഫിഞ്ച്

ഓസ്‌ട്രേലിയയുടെ നിലവിലെ പരിമിത ഓവര്‍ നായകനാണ് ആരോണ്‍ ഫിഞ്ച്. അദ്ദേഹത്തിന് കീഴിലാണ് 2021ലെ ടി20 ലോകകപ്പ് കിരീടം ഓസീസ് നേടിയത്. ഇത്തവണ സ്വന്തം നാട്ടിലേക്ക് ലോകകപ്പെത്തുമ്പോള്‍ കളിച്ച് കിരീടത്തോടെ ടി20 ഫോര്‍മാറ്റ് മതിയാക്കാന്‍ ഫിഞ്ച് ആലോചിക്കുന്നുണ്ടെന്നാണ് വിവരം. ടി20 ലോകകപ്പിന് ശേഷം വിരമിക്കുമെന്ന സൂചന നേരത്തെ തന്നെ അദ്ദേഹം നല്‍കിയിട്ടുണ്ട്. 35കാരനായ താരത്തിന്റെ സമീപകാല ഫോമും അത്ര മികച്ചതല്ല.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ഓസ്‌ട്രേലിയയുടെ ഇടം കൈയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ഇത്തവണത്തെ ടി20 ലോകകപ്പോടെ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചേക്കും. 2021ലെ ടി20 ലോകകപ്പിലെ മാന്‍ ഓഫ് ദി സീരിസ് പുരസ്‌കാരം വാര്‍ണര്‍ക്കായിരുന്നു. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും അദ്ദേഹം കളിക്കുന്നുണ്ട്. ഫ്രാഞ്ചൈസി ക്രിക്കറ്റിലും സജീവമായി തുടരുന്നു. പ്രായം 35 പിന്നിട്ടതിനാല്‍ വാര്‍ണര്‍ ടി20 ഫോര്‍മാറ്റ് മതിയാക്കി ടെസ്റ്റിലും ഏകദിനത്തിലും കൂടുതല്‍ ശ്രദ്ധ നല്‍കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് വിവരം.

ഇവരോട് കോലി ചെയ്തത് കൊടും ചതി! വേണ്ടത്ര പിന്തുണച്ചില്ല, അഞ്ച് നിര്‍ഭാഗ്യവാന്മാരിതാ

ടിം സൗത്തി

ടിം സൗത്തി

ന്യൂസീലന്‍ഡ് സീനിയര്‍ പേസറാണ് ടിം സൗത്തി. സ്വിങ് ബൗളിങ്ങുകൊണ്ട് വിക്കറ്റ് നേടുന്ന സൗത്തി 92 മത്സരങ്ങളില്‍ നിന്ന് 111 വിക്കറ്റുകളാണ് നേടിയത്. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരം ടി20 മതിയാക്കാമെന്ന ആലോചനയിലാണെന്ന സൂചനകള്‍ ഇതിനോടകം പുറത്തുവരുന്നുണ്ട്. ഇപ്പോഴും ടി20 ടീമില്‍ സജീവമായി പരിഗണിക്കപ്പെടുന്നവരിലൊരാളാണ് സൗത്തിയെങ്കിലും മറ്റ് ഫോര്‍മാറ്റില്‍ ശ്രദ്ധിക്കാനും യുവതാരങ്ങള്‍ക്കായി ടി20യില്‍ നിന്ന് വഴിമാറാനുമാണ് സൗത്തിയുടെ പദ്ധതിയെന്നാണ് വിവരം.

ഷക്കീബ് അല്‍ ഹസന്‍

ഷക്കീബ് അല്‍ ഹസന്‍

ബംഗ്ലാദേശിന്റെ സൂപ്പര്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് ഷക്കീബ് അല്‍ ഹസന്‍. ഇടം കൈയന്‍ താരം ടി20യില്‍ മാത്രമല്ല മൂന്ന് ഫോര്‍മാറ്റിലും മിന്നും പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്നവരിലൊരാളാണ്. ടി20യില്‍ 2000 ലധികം റണ്‍സും 100ലധികം വിക്കറ്റും നേടിയിട്ടുള്ള ഏക താരമാണ് ഷക്കീബ്. പല തവണ അച്ചടക്ക നടപടി നേരിട്ട ഷക്കീബിന് നിലവില്‍ 35 വയസുണ്ട്. ടി20 ലോകകപ്പിന് ശേഷം ടി20യില്‍ നിന്ന് വിരമിക്കാന്‍ ഷക്കീബ് ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഒരു ഏകദിനത്തില്‍ നാല് സെഞ്ച്വറി!, ചരിത്രം പിറന്നത് രണ്ട് തവണ മാത്രം, ഇന്ത്യയും നേടി

വിരാട് കോലി

വിരാട് കോലി

ഇന്ത്യയുടെ മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലി യുവതാരങ്ങള്‍ക്കായി ടി20 ഫോര്‍മാറ്റില്‍ നിന്ന് വഴിമാറിയേക്കും. 33കാരനായ താരം ഏറെ നാളുകളായി മോശം ഫോമിലാണ്. ടി20 ലോകകപ്പില്‍ കോലി ഇന്ത്യന്‍ ടീമിലുണ്ടാവുമോ ഇല്ലെയോ എന്നത് സംശയമായി തുടരുകയാണ്. എന്തായാലും ഇന്ത്യ പൂര്‍ണ്ണമായും കോലിയെ തഴയാന്‍ സാധ്യതയില്ല. ലഭിക്കുന്ന സൂചന പ്രകാരം ഓസ്‌ട്രേലിയന്‍ ടി20 ലോകകപ്പോടെ കോലി ടി20 ഫോര്‍മാറ്റ് മതിയാക്കിയേക്കും. ടി20 ലോകകപ്പ് കളിച്ച് വലിയൊരു പ്രകടനം നടത്തിയാല്‍ കോലി അല്‍പ്പനാള്‍ കൂടി തുടരാനും സാധ്യതയുണ്ട്.

Story first published: Saturday, July 16, 2022, 10:00 [IST]
Other articles published on Jul 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+