Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയും ബാബറും ഒരേ ടീമില്‍ കളിക്കും! അതു സംഭവിക്കുക അടുത്ത വര്‍ഷം

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരായ ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലിയും പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസവും ഒരുമിച്ച് ഒരേ ടീമില്‍ ഇറങ്ങിയാല്‍ എങ്ങനെയിരിക്കും? ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ കാണാന്‍ കാത്തിരിക്കുന്ന കാഴ്ചയാണിത്. ഐപിഎല്ലില്‍ പാകിസ്താന്‍ താരങ്ങള്‍ക്കു വിലക്കായതിനാല്‍ തന്നെ അത് ഒരിക്കലും സംഭവിക്കാന്‍ പോവുന്നില്ലെന്ന നിരാശയിലായിരുന്നു ക്രിക്കറ്റ് ഫാന്‍സ്. എന്നാല്‍ അതു യാഥാര്‍ഥ്യമാവാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

1

നിര്‍ത്തലാക്കപ്പെട്ടിരുന്ന ആഫ്രോ- ഏഷ്യാ കപ്പ് അടുത്ത വര്‍ഷം മധ്യത്തോടെ പുനരാരംഭിച്ചേക്കുമെന്ന് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഏഷ്യന്‍ ടീമിനു വേണ്ടിയായിരിക്കും ഇന്ത്യയിലെയും പാകിസ്താനിലെയും താരങ്ങള്‍ ഒരുമിച്ച് പോരാട്ടത്തിന് ഇറങ്ങുക. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാവിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരെയും ഏഷ്യന്‍ ഇലവനില്‍ പ്രതീക്ഷക്കാം.

2

രാഷ്ട്രീയപരമായ ഭിന്നതകള്‍ കാരണം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധങ്ങള്‍ക്കും വിള്ളലുണ്ടായിരുന്നു. ഈ കാരണത്താല്‍ തന്നെ ലോക ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ- പാക് പോരാട്ടങ്ങള്‍ കിട്ടാക്കനിയുമാണ്. ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യാ കപ്പിലും മാത്രമേ ഇതു സംഭവിക്കാറുള്ളൂ. 2012-13 കാലയളവിലായിരുന്നു ഇന്ത്യയും പാകിസ്താനും തമ്മില്‍ അവസാനമായി പരമ്പര കളിച്ചത്. 2007നു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ ഒരു ടെസ്റ്റില്‍പ്പോലും ഏറ്റുമുട്ടിയിട്ടുമില്ല.

IPL: വമ്പന്‍ താരങ്ങള്‍, ഇവരും ആര്‍സിബിക്കായി കളിച്ചു- നിങ്ങളറിയുമോ?

3

2008ലെ പ്രഥമ ഐപിഎല്‍ സീസണ്‍ പാകി സ്താന്‍ താരങ്ങളുടെയും സാന്നിധ്യം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുന്‍ ഇതിഹാസ താരങ്ങളായ ഷാഹിദ് അഫ്രീഡി, ഷുഐബ് അക്തര്‍, മിസ്ബാഹുല്‍ ഹഖ്, ഷുഐബ് മാലിക്ക് എന്നിവരടക്കമുള്ളവര്‍ പ്രഥമ ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമായിരുന്നു. എന്നാല്‍ 2008ലെ ഐപിഎല്ലിനു ശേഷം പാക് താരങ്ങളെ പങ്കെടുപ്പിക്കേണ്ടതില്ലെന്നു ബിസിസിഐ തീരുമാനിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചായിരുന്നു ഇത്. അതു കൊണ്ടു തന്നെ പിന്നീട് നടന്ന 14 എഡിഷനുകളിലും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള ക്രിക്കറ്റര്‍മാര്‍ ഐപിഎല്ലിന്റെ ഭാഗമായെങ്കിലും പാക് താരങ്ങള്‍ക്കു കാഴ്ചക്കാരാവാനേ സാധിച്ചുള്ളൂ.

4

ലുക്കില്‍ മാത്രമല്ല, സച്ചിനും സെവാഗും തമ്മില്‍ നിങ്ങളറിയാത്ത അഞ്ച് സാമ്യങ്ങള്‍!

അതേസമയം, ഏഷ്യയിലെയും ആഫ്രിക്കയിലെയും ക്രിക്കറ്റര്‍മാര്‍ രണ്ടു ടീമുകളിലായി അണിനിരക്കുന്ന ആഫ്രോ- ഏഷ്യാ കപ്പിലേക്കു വരികയാണെങ്കില്‍ രണ്ടു തവണ മാത്രമേ ഇതു നടന്നിട്ടുള്ളൂ. 2005, 2007 വര്‍ഷങ്ങളിലായിരുന്നു ആഫ്രോ- ഏഷ്യാ കപ്പ് നടന്നത്.
അന്നു നടന്ന ടൂര്‍ണമെന്റുകളില്‍ ഏഷ്യന്‍ ഇലവനു വേണ്ടി ഇന്ത്യന്‍ ഇതിഹാസങ്ങളായ രാഹുല്‍ ദ്രാവിഡ്, വീരേന്ദര്‍ സെവാഗ് തുടങ്ങിയവരും പാക് ഇതിഹാസങ്ങളായ ഷുഐബ് അക്തര്‍, ഷാഹിദ് അഫ്രീഡി എന്നിവരും ഒരേ ടീമില്‍ കളിച്ചിരുന്നു.

5

2007ലെ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി ഏഷ്യന്‍ ഇലവനു വേണ്ടി ഇറങ്ങിയിരുന്നു.ആഫ്രിക്കന്‍ ഇലവനിലുണ്ടായിരുന്നത് സൗത്താഫ്രിക്ക, സിംബാബ്‌വെ, കെനിയ എന്നീ രാജ്യങ്ങളിലെ താരങ്ങളായിരുന്നു. ഏകദിന ഫോര്‍മാറ്റിലായിരുന്നു മല്‍സരങ്ങള്‍.

6

അടുത്ത വര്‍ഷം പുനരാരംഭിക്കുന്ന ആഫ്രോ- ഏഷ്യാ കപ്പ് ടി20 ഫോര്‍മാറ്റിലായിരിക്കും നടക്കുകയെന്നാണ് സൂചനകള്‍. 2023 ജൂണ്‍- ജൂലൈ മാസങ്ങളിലായി ടൂര്‍ണമെന്റം സംഘടിപ്പക്കാനാണ് നീക്കം. ഇതു സംബന്ധിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവി ജയ് ഷാ, ആഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാന്‍ സുമോദ് ദാമോദര്‍, എസിസി ഡെവലപ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ മഹിന്ദ വള്ളിപുരം എന്നിവര്‍ തമ്മില്‍ ചര്‍ച്ചയും നടത്തിയതായി ഫോബ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ വാര്‍ഷിക യോഗത്തില്‍ ഇതേക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകളുണ്ടാവുമെന്നാണ് വിവരം.

Story first published: Friday, June 17, 2022, 14:56 [IST]
Other articles published on Jun 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+