Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഒരമ്മ പെറ്റ മക്കളെപ്പോലെ', എന്തൊരു രൂപ സാദൃശ്യം, ഈ കായിക താരങ്ങള്‍ കൗതുകം

1

ഒരാളെപ്പോലെ ഏഴ് പേരുണ്ടാവുമെന്നതാണ് പൊതുവേ പറയപ്പെടുന്നത്. രൂപസാദൃശ്യമുള്ളവരെ നിരവധി കാണാന്‍ സാധിക്കും. പ്രശസ്തരായ കായിക താരങ്ങളുടെ ലുക്കുള്ള പല ആരാധകരേയും കാണാനാവും. കഴിഞ്ഞിടെ മുന്‍ ഇന്ത്യന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലി തന്റെ അപരന്മാര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. ഇതുപോലെ പ്രശസ്തരായ പലരേയും അനുകരിച്ച് അവരുടെ മുഖച്ഛായയില്‍ നടക്കുന്ന ആരാധകരെ കാണാന്‍ സാധിക്കുമെങ്കിലും കായിക മേഖലയില്‍ത്തന്നെ ഒരേ മുഖച്ഛായ ഉള്ളവരെ കാണുന്നത് വളരെ കൗതുകം ഉണര്‍ത്തുന്ന കാര്യമാണ്. ഇത്തരത്തില്‍ നമുക്ക് കൗതുകം തോന്നുന്ന മുഖച്ഛായകൊണ്ട് സാമ്യതയുള്ള കായിക താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

യാസിര്‍ ഷാ - ലയണല്‍ മെസ്സി

യാസിര്‍ ഷാ - ലയണല്‍ മെസ്സി

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ അറിയാത്തവരായി ലോകത്തില്‍ ആരും കാണില്ല. അര്‍ജന്റൈന്‍ താരം ലോകത്തില്‍ വലിയ സ്വാധീനം സൃഷ്ടിച്ച കായിക താരങ്ങളിലൊരാളാണ്. ലുക്കുകൊണ്ടും മെസ്സി അടിപൊളിയാണ്. മെസ്സിയുടെ താടിക്കും ഹെയര്‍സ്റ്റൈലിനും പോലും വലിയ ആരാധക പിന്തുണയുണ്ട്. മെസ്സിയുടെ രൂപ സാദൃശ്യമുള്ള ആരാധകര്‍ നിരവധിയാണെങ്കിലും അദ്ദേഹത്തിനോട് രൂപ സാദൃശ്യമുള്ള കായിക താരം പാകിസ്താന്‍ ക്രിക്കറ്റ് താരം യാസിര്‍ ഷായാണ്. 'എന്നെ കണ്ടാല്‍ മെസിയെപ്പോലെയുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. വളരെ രസകരവും കൗതുകവും തോന്നുന്ന കാര്യമാണിത്' എന്നാണ് യാസിര്‍ ഷാ പറഞ്ഞത്.

ഏകദിനത്തിലും ടി20യിലും രാജാക്കന്മാര്‍, എന്നാല്‍ ടെസ്റ്റില്‍ ഒന്നുമായില്ല, അഞ്ച് ഇന്ത്യക്കാരിതാ

പ്രസിദ്ധ് കൃഷ്ണ - ദസുന്‍ ഷണക

പ്രസിദ്ധ് കൃഷ്ണ - ദസുന്‍ ഷണക

ഇന്ത്യയുടെ യുവ പേസറാണ് പ്രസിദ്ധ് കൃഷ്ണ. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെ വളര്‍ന്ന പ്രസിദ്ധ് കൃഷ്ണ ഇന്ന് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പരിഗണന ലഭിക്കുന്ന താരമാണ്. ഇന്ത്യക്കൊപ്പം വലിയ ഭാവി വിലയിരുത്തപ്പെടുന്ന പ്രസിദ്ധിന്റെ മുഖ സാദൃശ്യമുള്ള താരമാണ് ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷണക. ഏകദേശം പ്രസിദ്ധിന്റെ അതേ ശരീര ഘടനയാണ് ഷണകയുടേതും. രണ്ട് പേരുടെയും ഉയരം തമ്മിലും വലിയ വ്യത്യാസമില്ല.

വിരാട് കോലി - അഹമ്മദ് ഷഹ്‌സാദ്

വിരാട് കോലി - അഹമ്മദ് ഷഹ്‌സാദ്

മുന്‍ ഇന്ത്യന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിയോട് രൂപ സാദൃശ്യമുള്ളവര്‍ ഏറെയാണ്. കോലിയെപ്പോലെ താടിവെച്ചും ഹെയര്‍സ്‌റ്റൈല്‍ വെച്ചുമെല്ലാം അദ്ദേഹത്തെ അനുകരിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ കോലിയോട് വളരെ രൂപസാദൃശ്യമുള്ള ഒരു ക്രിക്കറ്റ് താരമുണ്ട്. പാകിസ്താന്‍ ബാറ്റ്‌സ്മാന്‍ അഹമ്മദ് ഷഹ്‌സാദാണത്. രണ്ട് പേരുടെയും താടിയുടെ സ്റ്റൈലും മുഖത്തിന്റെ ആകൃതിയും ഏറെക്കുറെ ഒരുപോലെയാണ്. ഒറ്റ നോട്ടത്തില്‍ കോലി പാക് ജഴ്‌സി അണിഞ്ഞ് നില്‍ക്കുന്നതുപോലെയെ ഷഹ്‌സാദിനെ കണ്ടാല്‍ തോന്നുകയുള്ളൂ.

കുല്‍ദീപ് യാദവ് - ബിനുര ഫെര്‍ണാണ്ടോ

കുല്‍ദീപ് യാദവ് - ബിനുര ഫെര്‍ണാണ്ടോ

ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നറാണ് കുല്‍ദീപ് യാദവ്. എതിരാളികളെ കൈക്കുഴ സ്പിന്നിലൂടെ കറക്കി വീഴ്ത്തുന്ന കുല്‍ദീപ് യാദവ് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചിട്ടുള്ള താരമാണ്. കുല്‍ദീപ് യാദവിനോട് രൂപസാദൃശ്യമുള്ള താരമാണ് ശ്രീലങ്കയുടെ ബിനുര ഫെര്‍ണാണ്ടോ. ശ്രീലങ്കന്‍ പേസറുടെയും താടിയും ചുരണ്ട മുടിയും കുല്‍ദീപിനോട് സാമ്യതയുള്ളതാണ്. കുല്‍ദീപിനെക്കാളും അല്‍പ്പം കൂടി ഉയരം കൂടുതലാണ് ബിനുര ഫെര്‍ണാണ്ടോയ്ക്ക്. എങ്കിലും ഒറ്റ നോട്ടത്തില്‍ രണ്ട് പേരും തമ്മില്‍ വലിയ രൂപസാദൃശ്യമുണ്ട്.

ഓടല്ലേ...റണ്ണൗട്ടാവും, ക്രിക്കറ്റില്‍ കൂടുതല്‍ റണ്ണൗട്ടായ അഞ്ച് പേരിതാ, തലപ്പത്ത് ഇന്ത്യന്‍ താരം

അജിന്‍ക്യ രഹാനെ - ധവാല്‍ കുല്‍ക്കര്‍ണി

അജിന്‍ക്യ രഹാനെ - ധവാല്‍ കുല്‍ക്കര്‍ണി

ഇന്ത്യയുടെ മുന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റനും ഓപ്പണറുമായ അജിന്‍ക്യ രഹാനെയോട് രൂപ സാദൃശ്യമുള്ളവര്‍ ക്രിക്കറ്റില്‍ത്തന്നെയുണ്ട്. മുംബൈ പേസര്‍ ധവാല്‍ കുല്‍ക്കര്‍ണിയാണത്. രണ്ട് പേരുടെയും താടിയുടെ ശൈലി ഒരുപോലെയാണ് കൂടാതെ കോലിയുടെ അതേ രൂപ സാദൃശ്യമുള്ള താരമാണ് ജയദേവ് ഉനദ്ഘട്ടും. ഇടം കൈയന്‍ പേസറായ ഉനദ്ഘട്ടിനെ കണ്ടാലും രഹാനെയുടെ നല്ല രൂപ സാദൃശ്യമുണ്ട്. നിലവില്‍ രഹാനെ ഇന്ത്യന്‍ ടീമിന് പുറത്താണ്.

Story first published: Friday, June 24, 2022, 16:02 [IST]
Other articles published on Jun 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+