Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെഞ്ച്വറിക്കായി കാത്തിരിപ്പ്- ലിസ്റ്റില്‍ എട്ടാമനായി കോലി, ഏറ്റവും കുറവ് സച്ചിന്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ച്വറിക്കു വേണ്ടിയുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ കാത്തിരിപ്പ് അന്ത്യമില്ലാതെ നീളുകയാണ്. ഇംഗ്ലണ്ടിനെതിരേ ലീഡ്‌സില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ വെറും ഏഴു റണ്‍സിന് അദ്ദേഹം പുറത്തായിരുന്നു. ഇതോടെ അന്താരാഷ്ട്ര സെഞ്ച്വറിയില്ലാതെ 50 ഇന്നിങ്‌സുകളാണ് കോലി പൂര്‍ത്തിയാക്കിയത്. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ അന്താരാഷ്ട്ര സെഞ്ച്വറി.

 കോലി എട്ടാംസ്ഥാനത്ത്

കോലി എട്ടാംസ്ഥാനത്ത്

ഏറ്റവുമധികം റണ്‍സെടുത്തിട്ടുള്ള ലോക ക്രിക്കറ്റിലെ 15 താരങ്ങളെയെടുത്താല്‍ ഒരു സെഞ്ച്വറിക്കു ശേഷം അടുത്തതിനു വേണ്ടി കൂടുതല്‍ ഇന്നിങ്‌സുകള്‍ വേണ്ടി വന്നവരുടെ ലിസ്റ്റില്‍ കോലി എട്ടാംസ്ഥാനത്താണ്. ഈ ലിസ്റ്റില്‍ ഇനി അദ്ദേഹത്തിനു മുന്നില്‍ ഇന്ത്യയുടെ ഒരേയൊരു താരം മാത്രമേയുള്ളൂ. അത് മുന്‍ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലിയാണ്. 61 ഇന്നിങ്‌സുകളുടെ ഗ്യാപ്പിലായിരുന്നു ദാദ രണ്ടു സെഞ്ച്വറികളടിച്ചത്.

 സച്ചിനു ഏറ്റവും കുറവ്

സച്ചിനു ഏറ്റവും കുറവ്

ഈ ലിസ്റ്റില്‍ ഇന്നിങ്‌സുകള്‍ തമ്മില്‍ ഏറ്റവും കുറഞ്ഞ ഗ്യാപ്പ് വേണ്ടിവന്നത്. ഇന്ത്യയുടെ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കാണ്. 33 ഇന്നിങ്‌സുകളുടെ ഗ്യാപ്പ് മാത്രമേ ഒരു സെഞ്ച്വറിയില്‍ നിന്നും അടുത്തത് തികയ്ക്കാന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കു വേണ്ടിവന്നുള്ളൂ. സച്ചിന്‍ തന്നെയാണ് ഈ ലിസ്റ്റിലെ ഒന്നാമന്‍. സൗത്താഫ്രിക്കയുടെ മുന്‍ ഓപ്പണര്‍ ഹാഷിം അംല (40 ഇന്നിങ്‌സ്), വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം ബ്രയാന്‍ ലാറ (41 ഇന്നിങ്‌സ്), ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം റിക്കി പോണ്ടിങ് (43), വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ മാന്‍ ക്രിസ് ഗെയ്ല്‍ (45) എന്നിവരാണ് രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍. സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസ് (46 ഇന്നിങ്‌സ്), ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും ക്യാപ്റ്റനും അടുത്തിടെ കോച്ചുമായ രാഹുല്‍ ദ്രാവിഡ് (48) എന്നിവര്‍ക്കും പിറകിലായാണ് കോലി ലിസ്റ്റില്‍ എട്ടാംസ്ഥാനത്തു നില്‍ക്കുന്നത്.

 കോലിക്കു പിന്നില്‍ ഇന്‍സി

കോലിക്കു പിന്നില്‍ ഇന്‍സി

ഇനി കോലിയക്കു താഴെയുള്ളത് പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാ ഉള്‍ഹഖ് (51 ഇന്നിങ്‌സ്), ശ്രീലങ്കയുടെ മുന്‍ നായകന്‍ കുമാര്‍ സങ്കക്കാര (56 ഇന്നിങ്‌സ്), സൗരവ് ഗാംഗുലി (61), ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ (65 ഇന്നിങ്‌സ്), സൗത്താഫ്രിക്കയുടെ മുന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് (67 ഇന്നിങ്‌സ്), വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ മധ്യനിര താരം ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (78 ഇന്നിങ്‌സ്), ശ്രീലങ്കയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ സനത് ജയസൂര്യ (88 ഇന്നിങ്‌സ്) എന്നിവരാണ്.

 കോലിയുടെ പ്രകടനം

കോലിയുടെ പ്രകടനം

കോലിയിലേക്കു വരികയാണെങ്കില്‍ അവസാനമായി കളിച്ച 18 ഇന്നിങ്‌സുകളില്‍ 23 മാത്രമാണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. 2020ന്റെ തുടക്കത്തില്‍ ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തിയിരുന്നു. ഈ പര്യടനത്തോടെയാണ് കോലിയുടെ കഷ്ടകാലം ആരംഭിക്കുന്നത്. മൂന്നു ഫോര്‍മാറ്റുകളിലും അന്നു ഇന്ത്യ പരമ്പര കളിച്ചിരുന്നു. നാല് ടി20, മൂന്ന് ഏകദിനം, രണ്ടു ടെസ്റ്റ് എന്നിവയിലായിരുന്നു കോലി കളിച്ചത്. ഇവയില്‍ നിന്നും അദ്ദേഹം ആകെ നേടിയതാവട്ടെ 218 റണ്‍സുമായിരുന്നു.
ഈ പര്യടനം കഴിഞ്ഞ് ഓസ്‌ട്രേലിയക്കെതിരേ കഴിഞ്ഞ വര്‍ഷമസാനം നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ കോലി കളിച്ചിരുന്നു. അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു ഇത്. ആദ്യ ഇന്നിങ്‌സില്‍ 74 റണ്‍സ് കോലി നേടിയിരുന്നു. പക്ഷെ രണ്ടാമിന്നിങ്‌സില്‍ നിറംമങ്ങുകയും ചെയ്തു. വെറും 36 റണ്‍സിനായിരുന്നു രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ ഓള്‍ഔട്ടായത്.

Story first published: Friday, August 27, 2021, 16:05 [IST]
Other articles published on Aug 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+