Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ബിസിസിഐ വിലക്കിയ താംബെ വീണ്ടും കെകെആറില്‍! നല്‍കിയത് പുതിയ റോള്‍

ദുബായ്: കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ച ആദ്യത്തെ ഇന്ത്യന്‍ താരമായി റെക്കോര്‍ഡിട്ട വെറ്ററന്‍ സ്പിന്നര്‍ പ്രവീണ്‍ താംബെ ഇനി ഐപിഎല്ലിന്റെ ഭാഗമാവും. യുഎഇയില്‍ നടക്കാനിരിക്കുന്ന പുതിയ സീസണിനു മുന്നോടിയായി മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് 48കാരനായ താംബെയെ ടീമിലേക്കു കൊണ്ടു വന്നത്. കളിക്കാരനായല്ല, മറിച്ച് കോച്ചിങ് സംഘത്തിനൊപ്പമായിരിക്കും അദ്ദേഹം പ്രവര്‍ത്തിക്കുക. എന്നാല്‍ അദ്ദേഹത്തിന്റെ റോള്‍ എന്തായിരിക്കുമെന്ന് കെകെആര്‍ ഇനിയും പുറത്തുവിട്ടിട്ടില്ല.

1

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായമേറിയ അരങ്ങേറ്റക്കാരനായ താംബെ ഈ സീസണില്‍ കെകെആറിനായി കളിക്കേണ്ടതായിരുന്നു. കഴിഞ്ഞ താരലേലത്തില്‍ അദ്ദേഹത്തെ ഫ്രാഞ്ചൈസി തങ്ങളുടെ ടീമിലെത്തിക്കുകയും ചെയ്തിരുന്നു. പക്ഷെ ബിസിസിഐ നിയമം ലംഘിച്ചുകൊണ്ട് വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഐപിഎല്ലില്‍ നിന്നും വിലക്കുകയായിരുന്നു. പിന്നാലെയാണ് കരീബിന്‍ പ്രീമിയര്‍ ലീഗില്‍ നൈറ്റ്‌റൈഡേഴ്‌സിന്റെ തന്നെ ഉടമസ്ഥയിലുള്ള മറ്റൊരു ടീമായ ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സില്‍ താംബെയ്ക്കു അവസരം ലഭിച്ചത്. സിപിഎല്ലില്‍ ട്രിന്‍ബാഗോയ്ക്കു വേണ്ടി ചില മല്‍സരങ്ങളില്‍ അദ്ദേഹം കളിക്കുകയും ചെയ്തിരുന്നു.

കെകെആര്‍ സിഇഒ വെങ്കി മൈസൂരാണ് ടീമിന്റെ കോച്ചിങ് സംഘത്തില്‍ താംബെയെയും ഉള്‍പ്പെടുത്തിയ വിവരം അവരുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചത്. 48ാം വയസ്സിലും ഒരു അദ്ഭുതം തന്നെയാണ് താംബെയെന്നും വെങ്കി പുകഴ്ത്തി. താംബെയെപ്പോലൊരാളെ അതും ഈ വയസ്സില്‍, കരിയറിന്റെ ഈ ഘട്ടത്തില്‍ ഇങ്ങനെ വിളിക്കുന്നത് അപരിചിതമായി തോന്നാം. പക്ഷെ ഓരോ തവണ കളിക്കാനാണെങ്കിലും അല്ലെങ്കില്‍ പ്ലെയിങ് ഇലവനില്‍ ഇല്ലാതെ ഡ്രിങ്ക്‌സുമായി ഗ്രൗണ്ടിലെത്തിയാലും വലിയ പ്രചോദനം തന്നെയാണെന്നും വെങ്കി അഭിപ്രായപ്പെട്ടു.

ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്താണ് താംബെയെ കെകെആര്‍ സംഘത്തിനൊപ്പം ഉള്‍പ്പെടുത്താമെന്ന തീരുമാനമെടുത്തത്. ടീമിന്റെ ഭാഗമാവാനും അവരെ സഹായിക്കാനും അദ്ദേഹത്തിനു സാധിക്കും. ചില സമയങ്ങളില്‍ താംബെ ടീമിനു നല്‍കുന്ന ഉന്‍മേഷവും ആവേശവുമെല്ലാം അവിശ്വസനീമാണെന്നും കെകെആര്‍ സിഇഒ പറഞ്ഞു. സിപിഎല്ലില്‍ ട്രിന്‍ബാഗോയുടെയും കോച്ചായിരുന്ന ബ്രെന്‍ഡന്‍ മക്കുല്ലമാണ് കെകെആര്‍ ടീമിന്റെ പുതിയ കോച്ച്. മക്കുല്ലത്തിന്റെ പരിശീലക സംഘത്തില്‍ ഇനി താംബെയുമുണ്ടാവും.

2

2013ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കവെയാണ് താംബെ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. അന്നു 41 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. ഐപിഎല്ലില്‍ കളിത്തുന്നതിനു മുമ്പ് ഇത്രയും ഉയര്‍ന്ന നിലവാരത്തിലുള്ള മറ്റൊരു ടൂര്‍ണമെന്റിലും താരം കളിച്ചിരുന്നില്ല. 2000ത്തില്‍ മുംബൈയ്ക്കു വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നതിന് അരികിലെത്തിയ താംബെ പക്ഷെ തഴയപ്പെട്ടു. 13ലെ ഐപിഎല്ലിനു ശേഷമായിരുന്നു സ്പിന്നര്‍ ആദ്യമായി മുംബൈയെ പ്രതിനിധീകരിച്ച് ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ രണ്ടും ലിസ്റ്റ് എയില്‍ ആറു മല്‍സരങ്ങളില്‍ ഇറങ്ങിയ അനുഭവസമ്പത്ത് മാത്രമേ താംബെയ്ക്കുള്ളൂ.

Story first published: Sunday, September 13, 2020, 16:31 [IST]
Other articles published on Sep 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+