ക്രിക്കറ്റ് മാത്രമല്ല, ഇവരുടെ കൈയിൽ മറ്റ് പലതുമുണ്ട്!; വിസ്മയം തീർത്ത 8 താരങ്ങൾ
ക്രിക്കറ്റ് മൈതാനങ്ങളിൽ തങ്ങളുടെ അസാധാരണമായ കളിശൈലി കൊണ്ട് ആരാധകരെ ആവേശം കൊള്ളിച്ച നിരവധി താരങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, ഈ താരങ്ങളിൽ പലരും ക്രിക്കറ്റ് ബാറ്റിനും പന്തിനും അപ്പുറം മറ്റ് കായിക വിനോദങ്ങളിലും മറ്റ് മേഖലകളിലും അസാധ്യ കഴിവ് തെളിയിച്ചവരാണെന്ന കാര്യം പലർക്കും അറിയില്ല. ബോക്സിങ് റിങ് മുതൽ ചെസ്സ് ബോർഡിൽ വരെ തങ്ങളുടെ മുദ്രപതിപ്പിച്ച, അത്തരത്തിൽ ബഹുമുഖ പ്രതിഭകളായ 8 പ്രമുഖ ക്രിക്കറ്റ് താരങ്ങളെ പരിചയപ്പെടാം.
Asian Games 2026: സൂര്യയും ഗില്ലുമില്ല!! സഞ്ജുവും വൈഭവും ടീമില്‍, റിഷഭിനും ഇടം; 30 അംഗ സാധ്യതാ ടീം
1. ആൻഡ്രൂ ഫ്ലിന്റോഫ് (Andrew Flintoff)
ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ആൾറൗണ്ടർമാരിൽ ഒരാളായ ആൻഡ്രൂ ഫ്ലിന്റോഫ് ക്രിക്കറ്റ് മൈതാനത്തെപ്പോലെ തന്നെ ബോക്സിങ് റിങ്ങിലും തന്റെ കരുത്ത് തെളിയിച്ചിട്ടുണ്ട്. ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് ശേഷം ബോക്സിങ് കരിയർ തിരഞ്ഞെടുത്ത ഫ്ലിന്റോഫ്, പ്രൊഫഷണൽ ബോക്സിങ് മത്സരത്തിൽ റിച്ചാർഡ് ഡാവ്സൺ എന്ന ബോക്സറെ പരാജയപ്പെടുത്തിക്കൊണ്ട് തന്റെ വിജയക്കൊടി പാറിച്ചു.

2. ഇയാൻ ബോതം (Ian Botham)
ഇംഗ്ലീഷ് ക്രിക്കറ്റ് ചരിത്രത്തിലെ മറ്റൊരു ഇതിഹാസമാണ് ഇയാൻ ബോതം. എന്നാൽ അദ്ദേഹം ക്രിക്കറ്റിന് പുറമെ മികച്ചൊരു ഫുട്ബോൾ താരം കൂടിയായിരുന്നു. ഇംഗ്ലീഷ് ഫുട്ബോൾ ലീഗിൽ (English Football League) സ്കൻതോർപ്പ് യുണൈറ്റഡ് (Scunthorpe United) എന്ന ക്ലബ്ബിനായി സെന്റർ-ഹാഫ് (Centre-half) പൊസിഷനിൽ ഇയാൻ ബോതം ബൂട്ട് കെട്ടിയിട്ടുണ്ട്.
3. സൂസി ബേറ്റ്സ് (Suzie Bates)
ന്യൂസിലൻഡ് വനിതാ ക്രിക്കറ്റ് ടീമിന്റെ മുൻ നായികയായ സൂസി ബേറ്റ്സ് ക്രിക്കറ്റിൽ മാത്രമല്ല രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുള്ളത്. ബാസ്‌ക്കറ്റ്‌ബോൾ കളിയിലും അതീവ മിടുക്കിയായ സൂസി, ബീജിങ് ഒളിമ്പിക്സിൽ ന്യൂസിലൻഡിനായി ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റിൽ കോർട്ടിലിറങ്ങി വിസ്മയം തീർത്തിട്ടുണ്ട്.
4. എലീസ് പെറി (Ellyse Perry)
ആധുനിക വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച ആൾറൗണ്ടറായ ഓസ്‌ട്രേലിയയുടെ എലീസ് പെറിയുടെ കായിക നേട്ടങ്ങൾ സമാനതകളില്ലാത്തതാണ്. ഐസിസി ക്രിക്കറ്റ് ലോകകപ്പുകളിൽ ഓസ്‌ട്രേലിയൻ കുപ്പായമണിഞ്ഞ പെറി, ഫിഫ വനിതാ ഫുട്ബോൾ ലോകകപ്പിലും (FIFA World Cup) സ്വന്തം രാജ്യത്തിനായി കളത്തിലിറങ്ങി ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. രണ്ട് വ്യത്യസ്ത കായിക ഇനങ്ങളുടെ ലോകകപ്പിൽ കളിക്കുക എന്ന അപൂർവ്വ നേട്ടം ഇവർക്കുണ്ട്.
IND vs AFG: ജയ്‌സ്വാളിനെ പുറത്താക്കിയത് രോഹിത്!! കാരണം ആ ഫോണ്‍ കോള്‍? പക്ഷെ ലോകകപ്പ് പ്രതീക്ഷ വേണ്ട
5. യുസ്‌വേന്ദ്ര ചഹൽ (Yuzvendra Chahal)
ഇന്ത്യയുടെ മുൻനിര ലെഗ് സ്പിന്നറായ യുസ്‌വേന്ദ്ര ചഹലിന്റെ തന്ത്രങ്ങൾ ക്രിക്കറ്റ് പിച്ചിൽ മാത്രം ഒതുങ്ങുന്നതല്ല. ക്രിക്കറ്റിലേക്ക് എത്തുന്നതിന് മുൻപ് ചഹൽ മികച്ചൊരു ചെസ്സ് താരം കൂടിയായിരുന്നു. ജൂനിയർ തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര ചെസ്സ് ബോർഡുകളിൽ ബുദ്ധിപരമായ നീക്കങ്ങൾ നടത്തിയ ചരിത്രം ചഹലിനുണ്ട്.
6. നാഥൻ ആസിൽ (Nathan Astle)
ന്യൂസിലൻഡിന്റെ മുൻകാല സൂപ്പർ ഓപ്പണറായ നാഥൻ ആസിൽ തന്റെ കരിയറിൽ നിരവധി സെഞ്ച്വറികളാൽ ആരാധകരെ ഒട്ടനവധി തവണ സന്തോഷിപ്പിച്ചിട്ടുണ്ട്. ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം വേഗതയുടെ ലോകത്തേക്കാണ് താരം തിരിഞ്ഞത്. വിരമിക്കലിന് ശേഷം പ്രൊഫഷണൽ ഓട്ടോ റേസിങ് (Auto racing) മത്സരങ്ങളിൽ നാഥൻ ആസിൽ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്നു.
7. ഡോൺ ബ്രാഡ്മാൻ (Don Bradman)
ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്ററായി വാഴ്ത്തപ്പെടുന്ന ഓസ്‌ട്രേലിയയുടെ സർ ഡോൺ ബ്രാഡ്മാൻ ക്രിക്കറ്റിൽ മാത്രമല്ല ചാമ്പ്യനായത്. സ്ക്വാഷ് (Squash) കളിയിലും അതീവ പ്രാവീണ്യം നേടിയ അദ്ദേഹം 1939-ൽ സൗത്ത് ഓസ്‌ട്രേലിയൻ സ്ക്വാഷ് ചാമ്പ്യൻഷിപ്പ് (South Australia squash champion) നേടി താൻ സ്ക്വാഷിലും രാജാവാണെന്ന് തെളിയിച്ചു.
8. ഡെനിസ് കോംപ്റ്റൺ (Denis Compton)
ഇംഗ്ലണ്ടിന്റെ മുൻകാല സ്റ്റാർ ക്രിക്കറ്ററായ ഡെനിസ് കോംപ്റ്റൺ വിദേശ മൈതാനങ്ങളിൽ ബാറ്റ് കൊണ്ട് റൺസ് വാരിക്കൂട്ടിയിരുന്ന ഒരു പ്രതിഭയായിരുന്നു. അതിനൊപ്പം തന്നെ യുകെയിലെ പ്രശസ്തമായ ആഴ്സണൽ ഫുട്ബോൾ ക്ലബ്ബിന് (Arsenal football club) വേണ്ടിയും അദ്ദേഹം ബൂട്ട് കെട്ടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications