IND vs AFG: ജയ്‌സ്വാളിനെ പുറത്താക്കിയത് രോഹിത്!! കാരണം ആ ഫോണ്‍ കോള്‍? പക്ഷെ ലോകകപ്പ് പ്രതീക്ഷ വേണ്ട
ഐപിഎല്ലിനു ശേഷം ടീം ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര പരമ്പര ജൂണില്‍ അഫ്ഗാനിസ്താനുമായിട്ടാണ്. ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളുമാണ് അഫ്ഗാനുമായി നാട്ടില്‍ ഇന്ത്യ കളിക്കുക. ഇവയ്ക്കുള്ള സ്‌ക്വാഡുകളെയും പ്രഖ്യാപിച്ചു കഴിഞ്ഞു. രണ്ടിലും ശുഭ്മന്‍ ഗില്‍ തന്നെയാണ് ടീമിനെ നയിക്കുക.
ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ ഏറ്റവുമധികം ചര്‍ച്ചയായത് യുവ ഇടംകൈയന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാളിന്റെ അഭാവമായിരുന്നു. മുന്‍ പരമ്പരകളിലെല്ലാം ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം തീര്‍ത്തും അപ്രതീക്ഷിതാമായിട്ടാണ് ഒഴിവാക്കപ്പെട്ടത്.

ഇപ്പോഴിതാ ജയ്‌സ്വാളിനു ടീമില്‍ ഇടം കിട്ടാതെ പോയതിനു പിന്നിലെ യഥാര്‍ഥ കാരണം പുറത്തു വന്നിരിക്കുകയാണ്. മുന്‍ ക്യാപ്റ്റനും വെറ്ററന്‍ ഇതിഹാസ ബാറ്ററുമായ രോഹിത് ശര്‍മയും ഇഷാന്‍ കിഷനുമാണ് നിലവിലെ സ്‌ക്വാഡിലെ രണ്ടു ഓപ്പണിങ് ബാറ്റര്‍മാര്‍.
രോഹിത്തിന്റെ കോള്‍
അഫ്ഗാനിസ്താനുമായുള്ള ഏകദിന പമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിക്കവെ സെലക്ഷന്‍ കമ്മിറ്റി യശസ്വി ജയ്‌സ്വാളിനെയും പരിഗണിച്ചിരുന്നുവെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.
എന്നാല്‍ രോഹിത് ശര്‍മയുടെ ഒരു ഫോണ്‍ കോളിനു ശേഷം അദ്ദേഹത്തിനു ടീമിലെ സ്ഥാനം നഷ്ടമാവുകയായിരുന്നു. ക്രിക്ക്‌ബ്ലോഗറാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. മൂന്നു മല്‍സരങ്ങളില്‍ ജയ്‌സ്വാളിനെ തീര്‍ച്ചയായും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താനുള്ള പ്ലാനിലായിരുന്നു അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി.
ഈ കാരണത്താലാണ് ശ്രീലങ്ക, അഫ്ഗാനിസ്താന്‍ എന്നിവരുള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ നിന്നും ജയ്‌സ്വാളിനെ മാറ്റി നിര്‍ത്തിയത്. ഈ മാസം 14ന് ഇന്ത്യന്‍ എ ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അതു കഴിഞ്ഞ് അഞ്ചു ദിവസങ്ങള്‍ക്കു ശേഷമാണ് അഫ്ഗാന്‍ സീനിയര്‍ ടീമുമായുള്ള ഏകിനം, ടെസ്റ്റ് എന്നിവയ്ക്കുള്ള സ്‌ക്വാഡുകളെയും തിരഞ്ഞെടുത്തത്. ടെസ്റ്റില്‍ മാത്രമല്ല ഏകദിനത്തിലും ജയ്‌സ്വാള്‍ ഇടം പിടിക്കേണ്ടതുമായിരുന്നു. രോഹിത്തിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ആശങ്കകളുള്ളത് കാരമാണ് യുവതാരത്തെ ടീമിലെടുക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചത്.
എന്നാല്‍ താന്‍ പൂര്‍ണ ഫിറ്റാണെന്നും ഏകദിന പരമ്പരയില്‍ കളിക്കാന്‍ സജ്ജനാണെന്നും സെലക്ഷന്‍ കമ്മിറ്റിയെ രോഹിത് ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.
ഇതോടെയാണ് ജയ്‌സ്വാളിനെ വച്ചുള്ള പ്ലാനില്‍ അവര്‍ മാറ്റവരും വരുത്തിയത്. ഇതോടെ ആദ്യ എ ടീമില്‍ സ്ഥാനം നഷ്ടമായ ജയ്‌സ്വാളിനു സീനിയര്‍ ടീമിലും അവസരം നഷ്ടമാവുകയായിരുന്നു.

കാല്‍ക്കുഴ ഭാഗത്തെ പരിക്ക് ഈ സീസണിലെ ഐപിഎല്ലിനിടെ രോഹിത്തിനെ ശരിക്കും വലച്ചിരുന്നു. ഇതേ തുടര്‍ന്നു കുറച്ചു മല്‍സരങ്ങളില്‍ നിന്നും അദ്ദേഹത്തിനു മാഫി നില്‍ക്കേണ്ടിയും വന്നു.
ഇതോടെയാണ് അഫ്ഗാനെതിരേ രോഹിത്തിന്റെ സാന്നിധ്യം സംശയയത്തിലായത്. പകരം ജയ്‌സ്വാളിനെ വച്ച് മുന്നോട്ടു പോവാനും അവര്‍ തീരുമാനിക്കുകയായിരുന്നു. അതിനിടെയാണ് ഹിറ്റ്മാന്റെ ഫോണ്‍ കോള്‍ എല്ലാം മാറ്റി മറിച്ചത്.
ലോകകപ്പില്‍ ചാന്‍സില്ല?
അഫ്ഗാനിസ്താനുമായുള്ള ഏകദിന പരമ്പരയില്‍ കളിക്കുമെങ്കിലും അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ രോഹിത് ശര്‍മയ്ക്കു ടീമില്‍ അവസരം ലഭിക്കാനിടയില്ലെന്നാണ് പുറത്തു വരുന്ന വിവരം, ബിസിസിഐയുമായി ബന്ധപ്പെട്ട ചില അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം സൂചിപ്പിച്ചത്.
കോച്ച് ഗൗതം ഗംഭീറിന് ഏകദിനത്തില്‍ ദീര്‍ഘകാല പ്ലാനുകളാണ് ഇപ്പോഴുള്ളതെന്നും അതില്‍ രോഹിത്തില്ലെന്നുമാണ് വിശ്വസീനമായ വൃത്തങ്ങളെ ഉദ്ധരിച്ച് ക്രിക്ക്‌ബ്ലോഗര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതിനാല്‍ ടൂര്‍ണമെന്റിനു മുമ്പ് തന്നെ അദ്ദേഹത്തിനു ടീമിന് പുറത്തു പോവേണ്ടിയും വരും. ഫോമിനേക്കാള്‍ ഫിറ്റ്‌നസുമായി ബന്ധപ്പെട്ടുള്ള ആശങ്കകളാണ് ഹിറ്റ്മാന് തിരിച്ചടിയാവുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


