Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2026: സൂര്യയും ഗില്ലുമില്ല!! സഞ്ജുവും വൈഭവും ടീമില്‍, റിഷഭിനും ഇടം; 30 അംഗ സാധ്യതാ ടീം

ഈ വര്‍ഷം ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നാണ് ജപ്പാനില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസ്. സപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ മൂന്നു വരെ നടക്കുന്ന ഗെയിംസില്‍ ക്രിക്കറ്റും മല്‍സര ഇനമായി വരുന്നുവെന്നത് ഇന്ത്യക്കു ഉറച്ച മെഡല്‍ പ്രതീക്ഷയും നല്‍കിയിരിക്കുകയാണ്.

ടി20 ഫോര്‍മാറ്റിലായിരിക്കും ഗെയിംസിലെ ക്രിക്കറ്റ് മല്‍സരങ്ങള്‍. ഈ മേളയില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നവരുടെ 30 അംഗ സാധ്യതാ സ്‌ക്വാഡ് ബിസിസിഐ തയ്യാറാക്കിയിട്ടുണ്ടെന്നാണ് അമര്‍ ഉജാലയുടെ (Amar Ujala) റിപ്പോര്‍ട്ടില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ ലിസ്റ്റ് അവര്‍ പത്രത്തിലൂടെ പുറത്തുവിടുകയും ചെയ്തിരിക്കുകയാണ്.

SANJU SAMSON

ഒരേ സമയത്ത് 2 ടീം

30 പേരുടെ സാധ്യതാ സ്‌ക്വാഡില്‍ നിന്നായിരിക്കും ഏഷ്യന്‍ ഗെയിംസിനുള്ള 15 അംഗ അന്തിമ ടീമിനെ ബിസിസിഐ തിരഞ്ഞെടുത്തുക. അടുത്ത മാസം 10നുള്ളില്‍ ഈ ലിസ്റ്റ് ഏഷ്യന്‍ ഗെയിംസ് അധികൃതര്‍ക്കു സമര്‍പ്പിക്കേണ്ടതുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

IND vs IRE: വൈഭവടക്കം 4 പുതുമുഖങ്ങള്‍!! 36കാരനും കോള്‍? നയിക്കാന്‍ സഞ്ജു; സാധ്യതാ ടീമിങ്ങനെ

IND vs IRE: വൈഭവടക്കം 4 പുതുമുഖങ്ങള്‍!! 36കാരനും കോള്‍? നയിക്കാന്‍ സഞ്ജു; സാധ്യതാ ടീമിങ്ങനെ

എന്നാല്‍ ഗെയിംസിനായി അന്തിമ ടീമിനെ തിരഞ്ഞെടുക്കുകയെന്നത്
സെലക്ടര്‍മാര്‍ക്കു വലിയ വെല്ലുവിളി തന്നെയായിരിക്കും. കാരണം ഗെയിംസിന്റെ അതേ സമയത്തു തന്നെ വെസ്റ്റ് ഇന്‍ഡീസുമായി നാട്ടില്‍ അഞ്ചു ടി20കളും മൂന്ന് ഏകദിനങ്ങളും ഇന്ത്യ കളിക്കുന്നുണ്ട്.

അതിനാല്‍ തന്നെ ഗെയിംസിനും ടി20 പരമ്പരയ്ക്കുമായി രണ്ടു വ്യത്യസ്ത ടീമുകളെയും ഇന്ത്യക്കു ഒരേ സമയത്തു ഇറക്കേണ്ടതായും വരും. ഇപ്പോള്‍ തയ്യാറാക്കിയ 30 അംഗ സ്‌ക്വാഡിനെയാവും 15 പേര്‍ വീതമുള്ള രണ്ടു സ്‌ക്വാഡുകളായി ബിസിസിഐ വേര്‍തിരിക്കുക.

ഗെയിംസിനായി യുവനിരയെ തന്നെയാവും ഇന്ത്യ പരീക്ഷിക്കുക. കഴിഞ്ഞ ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കു വേണ്ടി ഉജ്ജ്വല പ്രകടനം നടത്തിയ താരങ്ങള്‍ക്കായിരിക്കും മുന്‍തൂക്കം ലഭിച്ചേക്കുക. ആരായിരിക്കും ഗെയിംസില്‍ ഇന്ത്യയെ നയിക്കുകയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

സൂര്യക്കു ശേഷം ക്യാപറ്റ്‌നാവേണ്ടത് ഗില്ലല്ല, നായകന്‍ സഞ്ജു തന്നെ!! കാരണം പറഞ്ഞ് ഗവാസ്‌കര്‍

സൂര്യക്കു ശേഷം ക്യാപറ്റ്‌നാവേണ്ടത് ഗില്ലല്ല, നായകന്‍ സഞ്ജു തന്നെ!! കാരണം പറഞ്ഞ് ഗവാസ്‌കര്‍

സൂര്യ ഔട്ട്

കഴിഞ്ഞ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനു ഇന്ത്യയുടെ 30 അംഗ സ്‌ക്വാഡില്‍ സ്ഥാനം ലഭിച്ചില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. അദ്ദേഹത്തിനൊപ്പം ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകന്‍ കൂടിയായ ശുഭ്മന്‍ ഹഗില്ലും തഴയപ്പെട്ടു.

SURYAKUMAR YADAV

പക്ഷെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ടീമിന്റെ ഭാഗമാണ്. സാധ്യതാ സ്‌ക്വാഡിലെ മറ്റൊരു പ്രധാന ആകര്‍ഷണം ലോക ക്രിക്കറ്റിന്റെ തന്നെ ശ്രദ്ധാ കേന്ദ്രമായി മാറിയ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയാണ്. ഐപിഎല്ലില്‍ ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി 700ന് മുകളില്‍ റണ്‍സാണ് 15 കാരന്‍ വാരിക്കൂട്ടിയത്.

സഞ്ജുവടക്കം നാലു വിക്കറ്റ് കീപ്പര്‍മാര്‍ സ്‌ക്വാഡിലുണ്ട്. ഇക്കൂട്ടത്തില്‍ ഇപ്പോള്‍ ഇന്ത്യയുടെ ടി20 പ്ലാനുകളുടെ ഭാഗമല്ലാത്ത റിഷഭ് പന്തുമുണ്ട്. ഇഷാന്‍ കിഷനും ധ്രുവ് ജുറേലുമാണ് മറ്റു കീപ്പര്‍മാര്‍. ദീര്‍ഘകാലമായി ഇന്ത്യന്‍ ടി20 ടീമിനു പുറത്തുള്ള ശ്രേയസ് അയ്യരും സാധ്യതാ ലിസ്റ്റില്‍ ഇടം നേടി.

2026ലെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യയുടെ 30 അംഗ സാധ്യതാ ലിസ്റ്റ്

ബാറ്റേഴ്സ് & വിക്കറ്റ് കീപ്പര്‍മാര്‍- ഇഷാന്‍ കിഷന്‍ (ഡബ്ല്യുകെ), സഞ്ജു സാംസണ്‍ (ഡബ്ല്യുകെ), ധ്രുവ് ജുറേല്‍ (ഡബ്ല്യുകെ), ശ്രേയസ് അയ്യര്‍, യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, റിങ്കു സിങ്, വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍.

ഓള്‍റൗണ്ടര്‍മാര്‍- ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അനുകുല്‍ റോയ്, ആയുഷ് ബഡോനി, ഹര്‍ഷ് ദുബെ, വിപ്രാജ് നിഗം.

ബൗശളര്‍മാര്‍- ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌നോയ്, ഖലീല്‍ അഹമ്മദ്, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ, യഷ് ടാക്കൂര്‍, കുല്‍ദീപ് യാദവ്,

Story first published: Saturday, May 30, 2026, 15:52 [IST]
Other articles published on May 30, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+