Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വരുണില്ല!! 2 ഇന്ത്യക്കാര്‍, ഇപ്പോഴത്തെ കിടു സ്പിന്നര്‍മാര്‍ ഇതാ; തിരഞ്ഞെടുത്ത് അജ്മല്‍

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ചു സ്പിന്നര്‍മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നറായ സഈദ് അജ്മല്‍. ഇതില്‍ രണ്ടു പേര്‍ ഇന്ത്യക്കാരാണെങ്കില്‍ പാകിസ്താന്റെ ഒരാള്‍ പോലും ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം.

മറ്റൊരു പ്രധാന സര്‍പ്രൈസ് ടി20യില്‍ നിലവിലെ നമ്പര്‍ വണ്‍ സ്പിന്നറും ഇന്ത്യയുടെ തുറുപ്പുചീട്ടുമായ വരുണ്‍ ചക്രവര്‍ത്തിയെ തന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ലെന്നതാണ്. അതേസമയം 2000ത്തിന്റെ അവസാനത്തിലും 2010ന്റെ തുടക്കത്തിലും പാക് ക്രിക്കറ്റിലെ മാച്ച് വിന്നറായി വിലസിയ ബൗളറാണ് അജ്മല്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 400നു മുകളില്‍ വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

RAVINDRAJ JADEJA

ടോപ്പ് ഫൈവില്‍ ആരെല്ലാം?

ദി ചാംപ്യന്‍സ് പ്ലേബുക്ക് പോഡ്കാസ്റ്റില്‍ അതിഥിയായി എത്തിയപ്പോഴാണ് ആധുനിക ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടപ്പെട്ട അഞ്ചു സ്പിന്നര്‍മാര്‍ ആരൊക്കെയാണെന്നു സയീദ് അജ്മല്‍ വെളിപ്പെടുത്തിയത്. എന്തുകൊണാണ് അവരെ തന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്നു അദ്ദേഹം തുറന്നു പറയുകയും ചെയ്തു.

നിലവില്‍ മല്‍സരരംഗത്തുള്ളവില്‍ ഏറ്റവും ഇഷ്ടമുള്ള ആദ്യ സ്പിന്നര്‍ ഇന്ത്യയുടെ വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കൂടിയായ രവീന്ദ്ര ജഡേജയാണെന്നാണ് അജ്മല്‍ പറഞ്ഞത്. എല്ലാ ഫോര്‍മാറ്റുകളിലും അദ്ദേഹം ടീമില്‍ കൊണ്ടുവരാറുള്ള മൂല്യം വരെ വലുതാണെന്നും മികച്ച ഇക്കോണമിയോടെ പന്തെറിഞ്ഞ് സമ്മര്‍ദ്ദം സൃഷ്ടിച്ച് വിക്കറ്റുകളെടുക്കാനുള്ള കഴിവ് അപരാമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജഡ്ഡു കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ ഫേവറിറ്റ് ലിസ്റ്റിലെ രണ്ടാമത്തെ സ്പിന്നര്‍ ഇന്ത്യയുടെ തന്നെ മറ്റൊരു മിന്നും താരമായ കുല്‍ദീപ് യാദവാണ്. ഇന്ത്യന്‍ റിസ്റ്റ് സ്പിന്നറെ പ്രത്യേകം പുകഴ്ത്തിയ അദ്ദേഹം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച സ്പിന്നറാണെന്നും ചൂണ്ടിക്കാട്ടി. കുല്‍ദീപിനെ സ്‌പെഷ്യലാക്കി മാറ്റുന്നത് എന്തൊക്കെയാണെന്നു അജ്മല്‍ വിശദീകരിക്കുകയും ചെയ്തു.

നിലവിലെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ സപിന്നര്‍ കുല്‍ദീപ് യാദവാണ്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. എനിക്കു കുല്‍ദീപിനെ വളരെ ഇഷ്ടമാണ്. ബോള്‍ വളരെ നന്നായി സ്പിന്‍ ചെയ്യിക്കുന്നതിനൊപ്പം വായുവില്‍ അതു ബ്രേക്കും ചെയ്യാറുണ്ട്. കുല്‍ദീപ് ഇന്ത്യക്കാരനാണെങ്കിലും ഞാന്‍ ബെസ്റ്റ് കാണാന്‍ ഇഷ്ടപ്പെടുന്നയാളാണ്. അതുകൊണ്ടാണ് അദ്ദേഹം മുന്നിലുള്ളത്.

കുല്‍ദീപിന്റെ വീഡിയോകള്‍ കണ്ടു നോക്കൂ. ബോള്‍ ഫ്‌ളൈറ്റ് ചെയ്യിക്കാന്‍ ഒരുപാട് ശ്രമിക്കാറുള്ളയാളാണ് അദ്ദേഹം. അതിനെയാണ് നിങ്ങള്‍ ബുദ്ധിപരമായ ബൗളിങെന്നു വിളിക്കുന്നത്. ബാറ്റിങിലേക്കു എളുപ്പത്തില്‍ വരുന്നതല്ല ബൗളിങ്, കുല്‍ദീപ് ചെയ്യുന്നതും അതാണെന്നു അജ്മല്‍ വിശദമാക്കി.

KULDEEP YADAV

കുല്‍ദീപ് കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ ഫേവറിറ്റ് സ്പിന്നര്‍മാരുടെ ലിസ്റ്റിലെ മൂന്നാമത്തെയാള്‍ ഇംഗ്ലണ്ടിന്റെ ഗെല് സ്പിന്നറായ ആദില്‍ റഷീദാണ്. റഷീദിന്റെ വേരിയേഷനുകളെും ബോളിന്‍ മേലുള്ള നിയന്ത്രണത്തെയുമെല്ലാം അദ്ദഹം പ്രശംസിച്ചു. പ്രത്യേകിച്ചും ഫ്‌ളിപ്പറിനെക്കുറിച്ചാണ് അജ്മല്‍ എടുത്തു സംസാരിച്ചത്. ഇതിനായി റഷീദ് തന്റെ ശരീരഭാരത്തെ നന്നായി ഉപയോഗിക്കുന്നതായും മുന്‍ പാക് താരം നിരീക്ഷിച്ചു.

ആദില്‍ റഷീദ് മികച്ച ബൗളറാണ്. അദ്ദേഹം വളരെ ഗംഭീരമായി പന്തെറിയാറുണ്ട്. റഷീദിന്റെ വേരിയേഷനുകളും ഫ്‌ളൈറ്റുമെല്ലാം അതിശയിപ്പിക്കുന്നതാണ്. അദ്ദേഹം ഒരുഫ ഫ്‌ളിപ്പര്‍ എറിയുമ്പോള്‍ സ്വന്തം ശരീരഭാരത്തെ എങ്ങനെയാണ് ഫലപ്രദമായി ഉപയോഗക്കുന്നതെന്നു നിങ്ങള്‍ക്കു കാണാന്‍ സാധിക്കുമെന്നും അജ്മല്‍ പറയുന്നു.

അദ്ദേഹത്തിന്റെ ഫേവറിറ്റ് സ്പിന്നര്‍മാരുടെ ലിസ്റ്റിലെ അവസാനത്തൈ രണ്ടു പേര്‍ ന്യൂസിലാന്‍ഡിന്റെ മിച്ചെല്‍ സാന്റ്‌നറും ഓസ്‌ട്രേലിയയുടെ ആദം സാംപയുമാണ്. സാന്റനര്‍ നല്ല ബൗളറാണ്. മികച്ച വേരിയേഷനുകളും അദ്ദേഹത്തിനുണ്ട്. സാംപയും കൊളളാമെന്നും അജ്മല്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, January 1, 2026, 6:51 [IST]
Other articles published on Jan 1, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+